'ഇംപോസിബിള്‍' ഡിക്ഷ്ണറിയിലില്ലാത്ത ടോം ക്രൂയിസ്

Airbus A400M എന്ന എയർക്രാഫ്റ്റ് ആകാശം ലക്ഷ്യമാക്കി കുതിക്കുകയാണ്, 1000 ഫീറ്റ് ഉയരത്തിൽ പറക്കുന്ന ആ എയർക്രാഫ്റ്റിനോടൊപ്പം പറന്നുപൊങ്ങുകയാണ് ഒരു മനുഷ്യൻ, ഒരു സിനിമ നടൻ അതും എയർക്രഫ്റ്റിന്റെ സൈഡിൽ തൂങ്ങിക്കിടന്ന്. ഏതാണ്ട് 8 മിനോട്ടാളം ആ വിമാനം ആകാശത്തെ വലംവച്ചു. ആ സമയമത്രയും അയാൾ അതിൽ തൂങ്ങിക്കിടന്നു. മിഷൻ ഇമ്പോസ്സിബിൾ 5 വിലെ ഓപ്പണിങ് സീനിനുവേണ്ടിയായിരുന്നു ഈ സാഹസം. ഒന്നോ രണ്ടോ അല്ല എട്ടു തവണയാണ് ഈ സീനിനായി അയാൾ റിഹേഴ്സൽ ചെയ്തത്. മീഡിയകൾ ഭ്രാന്തെന്നും, അപകടകരമെന്നും, മരണത്തെപോലും വെല്ലുവിളിച്ചെന്നും ആ സ്റ്റണ്ടിനെക്കുറിച്ച് എഴുതി. പക്ഷേ അയാൾക്ക് അത് ആ സിനിമയ്ക്ക് വേണ്ടി ആവശ്യമായിരുന്നു. പല തവണ പല ഘട്ടത്തിൽ മരണത്തെ മുഖാമുഖം കണ്ട നിരവധി സ്റ്റണ്ടുകൾ അവിശ്വസിനീയമായി ചെയ്ത് ഫലിപ്പിച്ച, ആക്ഷൻ സീനുകളുടെ സാധ്യതകളെ ബൗണ്ടറികൾക്കപ്പുറത്തേക്ക് എക്സ്പ്ലോർ ചെയ്ത് ഡെത്ത് ഡിഫയിങ് എന്ന് നിസ്സംശയം പറയാവുന്ന സ്റ്റണ്ടുകൾ ചെയ്ത നടനാര് എന്ന ചോദ്യത്തിന് അയാളുടെ പേര് തന്നെയാണ് മറുപടി, ടോം ക്രൂയിസ്.

വളരെ പാവപെട്ട ഒരു കത്തോലിക്ക കുടുംബത്തിലായിരുന്നു ടോമിന്റെ ജനനം. തന്റെ അച്ഛനെ കുറിച്ച് ടോം വെളിപ്പെടുത്തിയത് ബുള്ളിയെന്നും കുട്ടികളെ തല്ലുന്ന ഒരു ഭീരുവെന്നുമാണ്. അത്തരത്തിൽ പാവപ്പെട്ടൊരു കുടുംബത്തിൽ ജനിച്ച് സാമ്പത്തിക ഭദ്രത ഒന്നുമില്ലാതിരുന്ന ടോം തന്റെ 18 ആം വയസ്സിലാണ് അഭിനയം എന്ന കരിയറിനെ പിന്തുടരാൻ ന്യൂയോർക്ക് നഗരത്തിലെത്തുന്നത്. 1981 ൽ പുറത്തിറങ്ങിയ 'എൻഡ്‌ലെസ്സ് ലവ്', 'ടാപ്സ്', 'ദി ഔട്‍സിഡർസ്' തുടങ്ങിയ സിനിമകളിൽ സപ്പോർട്ടിങ് വേഷത്തിലെത്തിയ ടോമിനെ പ്രേക്ഷകർ ശ്രദ്ധിച്ച തുടങ്ങിയത് 'റിസ്കി ബിസിനെസ്സ്' എന്ന സിനിമയിലൂടെയാണ്. തുടർന്ന് റിഡ്‌ലി സ്കോട്ട് സിനിമയായ 'ലെജന്റിൽ' നായകവേഷവും. എന്നാൽ 1986 ൽ പുറത്തിറങ്ങിയ 'ടോപ് ഗൺ' ആണ് ടോം ക്രൂയിസിനെ ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ചിത്രം. 15 മില്യൺ ഡോളർ ബഡ്ജറ്റിൽ തിയറ്ററുകളിലെത്തിയ ചിത്രം 357 മില്യൺ ഡോളറാണ് ബോസ്‌ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്. ചിത്രത്തിലഭിനയികാനായി ആദ്യമായി ടോം ക്രൂയിസ് ഒപ്പം F14 എന്ന ഫൈറ്റർ പ്ലൈനും പഠിച്ചെടുത്തു. 'ടോപ് ഗൺ' എന്ന ചിത്രത്തിനും ടോം ക്രൂയിസ് എന്ന താരത്തിനും വലിയ ആരാധകരുണ്ടായി. ചിത്രം ഇറങ്ങിയ സമയത്ത് ഏവിയേഷനിൽ പ്രോഗ്രാമിൽ ചേരാനുള്ള റിക്രൂട്ടുകളുടെ എണ്ണം 500 ശതമാനത്തിന് മുകളിലായി ഉയർന്നു എന്നാണ് കണക്കുകൾ.

ടോപ് ഗണിന്റെ വിജയത്തോടെ ടോം ക്രൂയ്‌സിന്റെ ചിത്രങ്ങൾക്ക് പ്രേക്ഷകർ വർധിക്കുകയും അതിനനുസരിച്ചു ചിത്രങ്ങളുടെ വലിപ്പവും കൂടാൻ തുടങ്ങി. കൂടുതൽ ആക്ഷൻ മിലിറ്ററി സിനിമയിലേക്കാണ് പിന്നെ ടോം ക്രൂയിസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1996 ലാണ് ടോം ക്രൂയിസ് തന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നത് പാരാമൗണ്ട് പിക്ചേഴ്‌സുമായി കൈകോർത്തു തന്റെ വളരെക്കാലത്തെ ആഗ്രഹമായ ചിത്രം ടോം നിർമിച്ചു. പിൻകാലത്ത് ഏറ്റവും മികച്ച ആക്ഷൻ ഫിലിം ഫ്രാഞ്ചൈസ് എന്ന പേര് ലഭിക്കുകയും ഈതൻ ഹണ്ട് എന്ന കഥാപാത്രത്തിനെ പ്രശസ്തവുമാക്കിയ ആ ചിത്രമാണ് 'മിഷൻ ഇബോസിബിൾ'. പിന്നീടങ്ങോട്ട് 'മിഷൻ ഇമ്പോസ്സിബിൾ' സീരീസ്, 'കൊളാറ്ററൽ', 'നൈറ്റ് ആൻഡ് ഡേ', 'ജാക്ക് റീച്ചർ' തുടങ്ങിയ സിനിമകളിലൂടെ ടോം ക്രൂയിസ് തന്റെ ആക്ഷൻ സ്റ്റാർ എന്ന പദവി ഭദ്രവും മികച്ചതുമായി കാത്തുസൂക്ഷിച്ചു. ഫ്രാൻസിസ് ഫോർഡ് കൊപ്പോള, സ്റ്റാൻലി കുബ്രിക്ക്, റിഡ്ലി സ്കോട്ട്, മാർട്ടിൻ സ്കോർസെസെ, സ്റ്റീവൻ സ്പിൽബർഗ് തുടങ്ങി ഹോളിവുഡിലെ പ്രഗത്ഭരായ സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ ടോം ക്രൂയിസിനായി.

'ആഴ്ചയിൽ ഏഴുദിവസവും ജോലിചെയ്യുന്നൊരു ആളാണ് ഞാൻ. സിനിമക്കായി കഷ്ട്ടപെടാൻ ഞാൻ ഒരുക്കമാണ്. എനിക്ക് വെക്കേഷൻ സിനിമ സെറ്റുകളിൽ ആണ്. ഒരുപാട് പഠിക്കാനും എന്നെത്തന്നെ പുതിയ കാര്യങ്ങളിൽ ചാലഞ്ച് ചെയ്യുവാനും ആണ് എനിക്ക് താല്പര്യം'. ഇത് ടോം ക്രൂയിസിന്റെ വാക്കുക്കളാണ്. 'ബിഗ് സ്‌ക്രീനുകൾക്ക് വേണ്ടിയാണ് ഞാൻ സിനിമകൾ നിർമിക്കുന്നത്. സിനിമ എന്റെ പ്രണയമാണ്, എന്റെ അഭിനിവേശമാണ്. സിനിമകൾ ഇറങ്ങുമ്പോൾ ഞാൻ തിയറ്ററിൽ പോകാറുണ്ട്. എന്റെ തൊപ്പി ധരിച്ച് എല്ലാവരുമായും സദസ്സിൽ ഇരിക്കും'. ടോം ക്രൂയിസ് പറഞ്ഞ ഈ വാക്കുകൾ അക്ഷരംപ്രതി ശരിയാണ് എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തികളും. കാരണം കോവിഡ് മൂലം ലോകത്താകമാനമുള്ള സിനിമാവ്യവസായം സ്തംഭിച്ചപ്പോൾ തന്റെ സിനിമകളിലെ നായകനെപ്പോലെ വളരെ ഇമ്പോസിബിൾ ആയ മിഷൻ ടോം ക്രൂയിസ് നടത്തിയെടുത്തു. എല്ലാ മുൻകരുതലുകളോടൊപ്പം 'മിഷൻ ഇമ്പോസ്സിബിൾ 7' എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയെടുക്കുകയും 'ടോപ് ഗൺ മാവെറിക്ക്' എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അദ്ദേഹം ആരംഭിക്കുകയും ചെയ്തു. ഇത് കോവിഡ് കാരണം കഷ്ടപ്പെട്ട സിനിമാ മേഖലയിലെ പ്രവർത്തകർക്ക് വലിയൊരു താങ്ങായിരുന്നു.

സാങ്കേതികപരമായി സിനിമ ഒരുപാട് മാറി ടെക്നോളോജികളും എക്വിപ്മെന്റ്‌സും അപ്ഗ്രേഡ് ചെയ്യപ്പെട്ടു പക്ഷെ ഇന്നും മാറാതെ അതെ ശൗര്യത്തോടെ നില്കുന്നത് ടോം ക്രൂയിസ് എന്ന നടന് ആക്ഷൻ സീനുകനോടുള്ള അടങ്ങാത്ത അഭിനിവേശം ആയിരിക്കും. സിനിമ കാണുന്ന ഓരോ പ്രേക്ഷകനെയും എഡ്ജ് ഓഫ് ദി സീറ്റിലേക്ക് ഇരുത്തി ശ്വാസമടക്കിപിടിച്ചു കാണാൻ ടോം ക്രൂയിസ് എന്ന നടൻ പഠിപ്പിച്ചു. മിഷൻ ഇമ്പോസ്സിബിൾ നാലാം ഭാഗമായ ഗോസ്റ്റ് പ്രോട്ടോക്കോളിന് വേണ്ടി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ അയാൾ ഒരു ചിലന്തിയെ പോലെ വലിഞ്ഞു കയറി. എന്നാൽ അയാളുടെ സാഹസം അവിടെ കഴിഞ്ഞില്ല. ഒരു ഫോട്ടോയിലൂടെയായിരുന്നു അയാൾ പിന്നെയും വാർത്തകളിൽ നിറഞ്ഞത്. അതേ ബുർജ് ഖലീഫയുടെ മുകളിൽ യാതൊരു വിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെ അയാൾ കൂൾ ആയി ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ ജനങ്ങൾ കണ്ടത് പേടിയോടെയും അതിൽപരം അദ്ഭുത്തോടെയും ആയിരുന്നു. എന്തിനേറെ തന്റെ ചിത്രമായ ടോപ് ഗൺ മാവെറിക്കിന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറയാൻ ടോം ക്രൂയിസ് തിരഞ്ഞെടുത്ത വേദി ഭൂമിയല്ല ആകാശമാണ്. ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് കുതിച്ചു ആകാശത്തിൽ വച്ചാണ് ടോം പ്രേക്ഷകർക്ക് നന്ദിയറിയിച്ചത്. ഓരോ സിനിമയിലും ആക്ഷൻ സീനുകൾ പെർഫെക്റ്റ് ആകുന്നതിനായി അയാൾ കൂടുതൽ തയ്യാറാക്കുകയാണ്, അതേപോലെ തന്നെ അയാളുടെ പ്രേക്ഷകരും.

ഇതൻ ഹണ്ട് എന്ന കഥാപാത്രമായി ടോം ക്രൂയിസ് ഏഴാമതും വരുമ്പോൾ പ്രതീക്ഷകളും വാനോളമാണ്. വളരെ വിരളം സിനിമകൾ മാത്രമാണ് ഓരോ ഭാഗം കഴിയുമ്പോഴും അതിന്റെ ക്വാളിറ്റി അതുപോലെ നിലനിർത്താൻ ശ്രമിച്ചിട്ടുള്ളത്. മിഷൻ ഇമ്പോസ്സിബിൾ അത്തരത്തിലൊരു ചിത്രമാണ്. തന്റെ ഏഴാമത്തെ വരവിൽ ടോം ക്രൂയിസ് തിരഞ്ഞെടുത്തത് സിനിമ ഹിസ്റ്റോറിയിലെത്തന്നെ ഏറ്റവും അപകടപരമായ സ്റ്റണ്ടാണ്. ഉയരമുള്ള റാമ്പിലൂടെ ബൈക്ക് ഓടിച്ചു താഴേക്ക് ചാടുന്നൊരു ടോം ക്രൂയിസ് ഉണ്ട്. ഭയത്തെ കാറ്റിൽപറത്തി സീനുകളിൽ സംശയങ്ങളോ ആശങ്കകളോ ബാക്കിവക്കാതെ പെർഫെക്റ്റ് ആയൊരു റിസൾട്ടിനെ മാത്രം മുന്നിൽകണ്ട് താഴേക്ക് കുതിക്കുന്ന ടോം ക്രൂയിസ്. ലാലോ ഷിഫ്രിൻന്റെ ഐകോണിക് മിഷൻ ഇമ്പോസ്സിബിൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ ടോം ക്രൂയിസ് എന്ന ആക്ഷൻ ലെജൻഡ് ഓടിവരുമ്പോൾ ഇമ്പോസ്സിബിൾ ആയ മിഷനുകൾ വളരെ ഈസിയായി അയാൾ സോൾവ് ചെയ്യുമെന്ന് ഓരോ പ്രേക്ഷകനും പ്രതീക്ഷിക്കുന്നു. ടോം ക്രൂയിസിനു ചെയ്യാൻ പറ്റാത്തതായി എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെ നമുക്ക് നിസ്സംശയം പറയാം.

Related Stories

No stories found.
logo
The Cue
www.thecue.in