റോഷാക്കിന് വേണ്ടി എഴുതിയത് നാല്‍പ്പതോളം ഡ്രാഫ്റ്റുകള്‍, പതിനാലോളം ക്ലൈമാക്‌സുകള്‍ വര്‍ക്ക് ചെയ്തിരുന്നുവെന്ന് നിസാം ബഷീര്‍

റോഷാക്കിന് വേണ്ടി എഴുതിയത് നാല്‍പ്പതോളം ഡ്രാഫ്റ്റുകള്‍, പതിനാലോളം ക്ലൈമാക്‌സുകള്‍
 വര്‍ക്ക് ചെയ്തിരുന്നുവെന്ന് നിസാം ബഷീര്‍

റോഷാക്കിന് വേണ്ടി താണ്ട് നാല്‍പതോളം തിരക്കഥാ ഡ്രാഫ്റ്റുകള്‍ എഴുതിയിരുന്നുവെന്ന് സംവിധായകന്‍ നിസാം ബഷീര്‍. പതിനാറോളം ടെയില്‍ എന്‍ഡുകളം ക്ലൈമാക്സുകളും സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തിരുന്നു. അത്രയും റീവര്‍ക്ക് ഇതിലൂടെ കടന്നു പോയിരുന്നു. സിനിമയുടെ സാധ്യത എന്തൊക്കെ ആണെന്ന് മാക്സിമം എക്സ്‌പ്ലോര്‍ ചെയ്തിരുന്നുവെന്നും ആ പ്രോസസ് മേക്കിംഗിലേയ്ക്ക് വന്നപ്പോള്‍ വളരെയധികം സഹായകമായിരുന്നുവെന്നും നിസാം ബഷീര്‍ പറഞ്ഞു. ദ ക്യൂ എഡിറ്റര്‍ മനീഷ് നാരായണനുമായി നടത്തിയ അഭിമുഖത്തിലാണ് നിസാമിന്റെ പ്രതികരണം. സമീര്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

നിസാം ബഷീര്‍ പറഞ്ഞത്:

' റോഷാക്കിന്റെ തുടക്കം ഒരു ലൈന്‍ ഓഫ് ഐഡിയയില്‍ നിന്നാണ്. ആ ലൈനില്‍ നിന്നും ഒന്നര വര്‍ഷത്തോളം എടുത്ത് തിരക്കഥ എഴുതി. തിരക്കഥയില്‍ ഏതാണ്ട് നാല്‍പതിനു മേലെ ഡ്രാഫ്റ്റ് വര്‍ക്ക് ചെയ്തിട്ടുണ്ട്. പതിനാറോളം ടെയില്‍ എന്‍ഡുകളം ക്ലൈമാക്സുകളും സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തിട്ടുണ്ട്. അത്രയും റീവര്‍ക്ക് ഇതിലൂടെ കടന്നു പോയിട്ടുണ്ട്. സിനിമയുടെ സാധ്യത എന്തൊക്കെ ആണെന്ന് മാക്സിമം എക്സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട്. ഈ ഒരു പ്രോസസ് മേക്കിംഗിലേയ്ക്ക് വന്നപ്പോള്‍ വളരെയധികം സഹായകമായിട്ടുണ്ട്. മേക്കിംഗില്‍ വലിയ രീതിയില്‍ ഉള്ള പരിമിതികളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സിനിമയുടെ സാധ്യത എന്ന് പറയുന്നത് ഇതിന്റെ ടെക്നിക്കല്‍ ക്രൂവും, ആക്ടേഴ്സും തന്നെയാണ്. അഭിനേതാക്കള്‍ എല്ലാവരും എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ളവരാണ്. നമ്മള്‍ ഒന്നു ടോണ്‍ ഡൗണ്‍ ചെയ്യേണ്ട കാര്യം മാത്രമേ ഉള്ളൂ. അതിഭീകരമായിട്ടുള്ള റെസ്പോണ്‍സാണ് എല്ലാരുടെ അടുത്തു നിന്നും കിട്ടിയത്. ജസ്റ്റ് ഒന്ന് പറയേണ്ട ആവശ്യമേ ഉള്ളൂ.

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് ആദ്യം തിയേറ്ററുകളില്‍ എത്തുന്ന സിനിമയാണ് റോഷാക്ക്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍, ജഗദീഷ് , ബിന്ദു പണിക്കര്‍ , ഗ്രേസ് ആന്റണി,കോട്ടയം നസീര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മികച്ച പ്രതികരണങ്ങളുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്

Related Stories

No stories found.
logo
The Cue
www.thecue.in