കാമാത്തിപുരയെ വിറപ്പിച്ച ഗംഗുഭായ് | Gangubai Kathiawadi

കാമാത്തിപുരയെ വിറപ്പിച്ച ഗംഗുഭായ് | Gangubai Kathiawadi

ബയോപിക്കുകൾ ബോളിവുഡിനിന്ന് അന്യമല്ല. ഒരുപക്ഷെ ബയോപിക്കുകളും റീമേക്കുകളും ഇല്ലാത്ത ബോളിവുഡിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തപോലെ മാറിയിരിക്കുന്നു ഇന്നത്തെ ബോളിവുഡ്. ആ കൂട്ടത്തിലേക്ക് പുതിയതായി കടന്നു വരുന്ന സിനിമയാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് ആലിയ ബട്ട് പ്രധാന വേഷത്തിലെത്തുന്ന ഗംഗുഭായ് കത്തിയാവാദി. Mafia Queens of Mumbai എന്ന Hussain Zaidiയുടെ പുസ്തകം ഒരു സിനിമ പോലെ മനോഹരമായ ത്രില്ലെർ നോൺ ഫിക്ഷൻ ആയിരുന്നു. ജെയിൻ ബോഷസ് എന്ന റിപ്പോർട്ടറുടെ റിസർച്ച് ആയിരുന്നു ഈ നോവലിന് കാരണമായത്. Mafia Queens of Mumbai പറയുന്നത് മുംബൈയിൽ പലവിധ ക്രിമിനൽ ആക്ടിവിറ്റികളിലും ഇടപെട്ടിരുന്ന 13 സ്ത്രീകളുടെ ജീവിതത്തിലെ ട്രൂ ഇൻസിഡന്റ്സ് ആയിരുന്നു.

ഈ 13 സ്ത്രീകളിൽ ആരാണ് ഗംഗു ഭായ്?

ബോളിവുഡിലെ ഗ്ലാമർ ലോകം കീഴടക്കാൻ ഒരു നടിയാകണമെന്ന ആഗ്രഹവുമായി ജീവിച്ചിരുന്ന ഗംഗ ഹർജിവൻദാസ്. ഗംഗക്ക് 16 വയസ്സുള്ളപ്പോൾ തന്റെ അച്ഛന്റെ അക്കൗണ്ടന്റ് ആയിട്ടുള്ള രാംനിക് ലാലുമായുള്ള പ്രണയവും അതിനു ശേഷം അയാളുടെ കൂടെ മുംബൈയിലേക്ക് പോവുകയും ചെയുന്നു. മുംബൈയിൽ എത്തിയ അവർ പുതിയ ജീവിതം തുടങ്ങാൻ സ്വപ്നം കണ്ടു തുടങ്ങും മുന്നേ 500 രൂപക്ക് അയാൾ ഗംഗയെ മുംബൈയിലെ ഒരു ബ്രോത്തലിൽ കൊണ്ട് പോയി വിൽക്കുന്നു. പിന്നീട് കണ്ടത് ഗംഗുഭായ് ആയിട്ടുള്ള ഗംഗയുടെ വളർച്ചയായിരുന്നു. ആദ്യം കൊറേ പീഡനങ്ങൾ ഒകെ സഹിച്ച് അവിടെ താമസിച്ച ഗംഗുഭായ് പതിയെ വളരെ പവർഫുൾ ആയിട്ടുള്ള വളർച്ചയിലേക്കാണ് ചുവടു വെച്ചത്. Madame of Kamathipura എന്ന പേരിലാണ് ഗംഗുഭായ് പിന്നീട് അറിയപ്പെട്ടത്. ഗംഗുഭായിയുടെ അണ്ടർ വേൾഡ് കണക്ഷൻസും ഇതിനു വലിയൊരു കാരണമായിരുന്നു. ഈ പറഞ്ഞ അണ്ടർ വേൾഡുമായുള്ള ബന്ധം തുടങ്ങുന്നത് വളരെ രസകരമായ ഒരു കഥയിലൂടെയാണ്.

മുംബൈയിലെ 3 പ്രധാനപ്പെട്ട ഡോണുകൾ ആയിരുന്നു ഹാജി മസ്താൻ, വരദരാജ മുതലിയാർ പിന്നെ കരീം ലാല. ഒരിക്കൽ കരീം ലാലയുടെ ഗ്യാങിലെ ഒരാൾ ഗംഗുഭായിയെ റേപ്പ് ചെയ്തു. അതിനു പ്രതികാരം ചെയ്യുവാനും, തനിക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി ഗംഗുഭായ് കരീം ലാലയെ കാണാൻ പോയി. കരീം ലാലയുടെ അടുത്ത് ചെന്ന് തനിക്ക് നീതി ലഭിക്കണമെന്ന ആവശ്യം പറഞ്ഞപ്പോൾ ഒരു രാഖിയെടുത്ത് കരീം ലാല ഗംഗുഭായിടെ കയ്യിൽ കെട്ടികൊടുത്തു. അന്ന് മുതൽ കാമാത്തിപുരയുടെ സകല അധികാരവും തന്റെ രാഖി - സഹോദരിയായ ഗംഗുഭായിയെ ഏൽപ്പിച്ചു കരീം ലാല. കാമാത്തിപുരയുടെ അധികാരം തന്റെ കൈകളിൽ വന്നപ്പോഴും ഒരിക്കൽ പോലും ഒരു സ്ത്രീയുടെയും consentനു എതിരായി സെക്സ് വർക്ക് ചെയ്യുവാൻ ഗംഗുഭായ് നിർബന്ധിച്ചട്ടില്ല എന്ന വാദവുമുണ്ട്.

ഗംഗുഭായിടെ ജീവിതവും ഒരു തരത്തിൽ ഒരിക്കലും അവസാനിക്കാത്ത ഫൈറ്റ് ആയിരുന്നു. ലൈംഗിക തൊഴിലാളികളുടെയും അനാഥരുടെയും ഉന്നമനത്തിനായി അവൾ തന്റെ ജീവിതം മുഴുവനായും സമർപ്പിച്ചു. ഒരിക്കൽ ജവഹർലാൽ നെഹ്‌റുവിനെ കണ്ട് ലൈംഗീക തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു ഗംഗുഭായ്. അന്നത്തെ കാലത്ത്, അതായത് 1960കളിൽ ബെന്റ്ലി കാർ സ്വന്തമായി ഉണ്ടായിരുന്ന ഒരേയൊരു ബ്രോത്തൽ ഓണറും ഗംഗുഭായ് ആയിരുന്നു.

കാമാത്തിപുരയിലെ മുറികളും അവിടെയുള്ള സ്ത്രീകളെയും ഷോ കേസ് ചെയാൻ വേണ്ടി മാത്രമുള്ള ഉല്പന്നമായി പലപ്പോഴും അവതരിപ്പിക്കാറുള്ള ബോളിവുഡ് ഇൻഡസ്ട്രിയിൽ വളരെ പവര്ഫുൾ ആയ ഒരു സ്ത്രീയെ കാമാത്തിപുരയിൽ നിന്നും പ്രെസെന്റ് ചെയ്യുക എന്ന് പറയുന്നത് തന്നെ വളരെ ബോൾഡ് ആയ തീരുമാനമാണ്. ഒരു പരിഷ്കൃത സമൂഹത്തിൽ ലൈംഗികത്തൊഴിലാളികളുടെ പ്രധാന പങ്കിനെ എടുത്തുകാണിച്ചുകൊണ്ട് ആസാദ് മൈതാനിയിൽ നടന്ന ഒരു വനിതാ സമ്മേളനത്തിൽ ഗംഗുബായി കോഥേവാലി നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു.

"ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബോംബെയിലെ തെരുവുകൾ ഇന്ന് വളരെ സുരക്ഷിതമാണ്... നഗരത്തിന്റെ ഭരണത്തിൽ നിന്ന് ഒരു ക്രെഡിറ്റും എടുത്തുകളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ കുപ്രസിദ്ധരായ സ്ത്രീകൾക്കും അതിന്റെ ക്രെഡിറ്റ് അര്ഹതപ്പെട്ടതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാമാഠിപുരയ്ക്ക് ഇതിന്റെ ഭാഗികമായ അംഗീകാരം നൽകണം. അവൾ തുടർന്നു: "നിങ്ങൾ പരിക്കേൽക്കാതിരിക്കാൻ യുദ്ധക്കളത്തിൽ അനന്തമായി പോരാടുന്ന നമ്മുടെ രാജ്യത്തെ ജവാൻമാരെപ്പോലെ, ഞങ്ങളും വേശ്യകൾ, എല്ലാ ദിവസവും ഞങ്ങളുടെ യുദ്ധങ്ങൾ ചെയ്യുന്നു." “മുന്നോട്ട് നോക്കുന്ന” നഗരം എന്ന് വിളിക്കപ്പെടുന്ന ബോംബെയിൽ കാമാത്തിപുര വെറുപ്പിന്റെ പ്രകടനങ്ങൾ വരയ്ക്കുന്നത് എന്തുകൊണ്ട്?”

ഗംഗുഭായ് ഇന്നും കാമാത്തിപുരയിലെ ഓരോ സ്ത്രീകളുടെ ഇടയിലും ജീവിക്കുന്നു. ഇന്നും ഗംഗുഭായിയുടെ ഒരു പ്രതിമ മുംബൈയിലെ കാമാത്തിപുരയിലുണ്ട്. സിനിമയും ജീവിതത്തോട് 100 ശതമാനം നീതി പുലർത്തട്ടെ, ഗംഗുഭായ് കോഥേവാലി, ഗംഗുഭായ് കത്തിയാവാദി ആകുമ്പോൾ എത്രമാത്രം മാറ്റങ്ങൾ വരുമെന്നും കണ്ടറിയാം.

Related Stories

No stories found.
logo
The Cue
www.thecue.in