കാലത്തെ അതിജീവിക്കുന്ന പത്മരാജൻ കഥകൾ - നവാസ് അലി അഭിമുഖം

കാലത്തെ അതിജീവിക്കുന്ന പത്മരാജൻ കഥകൾ - നവാസ് അലി അഭിമുഖം

പത്മരാജന്റെ ചെറുകഥയെ സിനിമയാക്കുക എന്നത് വലിയ തരത്തിലുള്ള ഒരു ഉത്തരവാദിത്തമായിരുന്നു എന്ന് സംവിധായകൻ നവാസ് അലി. പത്മരാജന്റെ അമൃതേത്ത് എന്ന ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് പ്രാവ്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ പി ആർ രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ്. പത്മരാജന്റെ കഥ എന്ന് കേൾക്കുമ്പോൾ പഴയ കാലഘട്ടത്തിന്റെ സിനിമയായിരിക്കും എന്നൊരു ചിന്തയുണ്ടല്ലോ എന്നാൽ പ്രാവ് രണ്ടായിരത്തി ഇരുപത്തിമൂന്നിൽ നടക്കുന്ന ഒരു കഥയായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സിനിമകൾ കാലത്തെ അതിജീവിക്കുന്നത് പോലെ കഥകളെയും പുതിയ കാലഘട്ടത്തിലേക്ക് പറിച്ചു നടാൻ എളുപ്പമായിരുന്നു എന്നും നവാസ് അലി. നവാസ് അലി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖം.

പത്മരാജന്റെ കഥ എന്ന വലിയ ഉത്തരവാദിത്തം

സിനിമയുടെ പ്രൊഡ്യൂസർ എല്ലാവരെയും പോലെ തന്നെ പത്മരാജന്റെ വലിയ ആരാധകനാണ്. അദ്ദേഹം തന്നെയാണ് ഇങ്ങനെ ഒരു കഥ സെലക്ട് ചെയ്ത് റെെറ്റ്സ് വാങ്ങിയിട്ട് നമ്മളോട് പറയുന്നത്. അതിന് ശേഷമാണ് നമ്മൾ ആ കഥ ​ഗാഢമായി വായിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും അതിന്റെ സ്ക്രിപ്റ്റിലേക്ക് പോവുകയും ചെയ്തത്. പിന്നെ ശരിക്കും ഒരു ഉത്തരവാദിത്തം നമുക്ക് ഉണ്ടാകുമല്ലോ? അത്രയും ലെജഡായിട്ടുള്ള ഒരാളുടെ കഥയെ നമ്മൾ സമീപിക്കുമ്പോൾ പ്രേക്ഷകർ എന്ന് പറയുന്ന ആളുകളോട് നമുക്ക് തീർച്ചയായും ഉത്തരവാദിത്തം ഉണ്ട്. കാരണം എല്ലാവരും അദ്ദേഹത്തെ ആരാധിക്കുന്നതും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതുമായ ആളുകളാണ്. അപ്പോൾ അതിന് മുന്നിലേക്കാണ് നമ്മൾ ഒരു കഥ എടുത്തിടുന്നത്. ഈ കഥ ഒരിക്കലും പഴയ കാലത്തെ ഒരു കഥയല്ല, രണ്ടായിരത്തി ഇരുപത്തി മൂന്നിൽ സംഭവിക്കുന്നത് പോലെയാണ് ഇതിന്റെ കഥ പോയിരിക്കുന്നത്. കഥയുടെ ഒരു ക്ലാസ് സ്വഭാവത്തിന് കോട്ടം തട്ടുകയും ചെയ്യരുത് ഇപ്പോഴത്തെ ഒരു പ്രേക്ഷകന് തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആയിരിക്കണം അത് എന്നുള്ളത് കൊണ്ട് തന്നെ ആ ഒരു ഉത്തരവാദിത്തം ശരിക്കും പറയുകയാണെങ്കിൽ ഒരു ടെൻഷൻ തന്നെയായിരുന്നു. നമ്മൾ ഇത് ഡ്രാഫ്റ്റ് ചെയ്ത് പലരെയും കേൾപ്പിക്കുന്നു, അനലെെസ് ചെയ്യുന്നു, എന്തൊക്കെ പ്രശ്നങ്ങൾ വരാം, എന്തൊക്കെ ചർച്ചകൾ വരാം എന്നൊക്കെ ചിന്തിച്ചിട്ട് തന്നെയാണ് ഈ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. ആ ഒരു ഉത്തരവാദിത്തം ശരിക്കും പറഞ്ഞാൽ പേടി ഉണ്ടാക്കിയിരുന്നു. പക്ഷേ ഇപ്പോൾ സിനിമ എല്ലാം കഴിഞ്ഞപ്പോൾ കണ്ടവരൊക്കെ നല്ല സിനിമയാണ് എന്ന് പറയുമ്പോൾ ഒരു അഭിമാനം ഉണ്ട്. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്.

റിസ്ക് എലമെന്റ്സ്

ചെറുകഥ എന്നത് ഇത്ര പേജിനുള്ളിൽ ഒതുങ്ങുന്ന ഒരു കഥയായിരിക്കും. സിനിമ എന്ന് പറയുമ്പോൾ അതിൻ എത്രയോ സീനുകൾ നമ്മൾ വർക്ക് ഔട്ട് ചെയ്യേണ്ടതുണ്ട്. മെയിൻ കോറിലേക്ക് കഥാപാത്രങ്ങളെ എത്തിക്കണം, അത് കഴിഞ്ഞ് അതിന് ശേഷമുണ്ടാകുന്ന ക്ലെെമാക്സ് അല്ലെങ്കിൽ ഇതിന്റെയൊരു ആന്റി ക്ലെെമാക്സ് സംഭവങ്ങളൊക്കെ വർക്ക് ഔട്ട് ചെയ്യണം. അതൊരു എഫർട്ട് തന്നെയായിരുന്നു. എഴുത്ത് എന്ന പരിപാടി ഒരിക്കലും സുഖമുള്ള ഒരു പരിപാടിയല്ല. നമ്മൾ ഒരുപാട് ടെൻഷനടിക്കുകയും മാറ്റി മാറ്റി എഴുതുകയും ഒക്കെ ചെയ്യുന്ന ഒരു പ്രോസസാണ് അത്. ആ ഒരു രീതിയിൽ നമ്മൾ ചെറുകഥയെ ഒന്ന് വിപുലീകരിക്കുക എന്നതല്ല ഇതിൽ കൊണ്ടു വന്നിരിക്കുന്നത്. ആ ചെറുകഥ അതിന്റെ കോർ കണ്ടന്റ് നിലനിർത്തിക്കൊണ്ട് അതിലേക്ക് നമ്മൾ മറ്റ് കഥാപാത്രങ്ങളെ ആഡ് ചെയ്ത് കൊണ്ടു വരികയായിരുന്നു.

അമിത്, മനോജ്, സാബുമോൻ, തകഴി രാജശേഖരൻ വേറിട്ട കാസ്റ്റിങ്ങ്?

​ഒരു ആർട്ടിസ്റ്റ് എന്തായാലും സിനിമയ്ക്ക് മസ്റ്റാണ്. അത് പുതുമുഖമാവാം അല്ലാതെയിരിക്കാം. അത് നമ്മൾ തീരുമാനിക്കുന്നതാണ്. അഭിനയിക്കും ഈ കഥാപാത്രം അയാൾക്ക് ചെയ്യാൻ സാധിക്കും എന്ന ചിന്തയിൽ നിന്നാണ് അമിത്തിലേക്ക് പേകുന്നത്. അത് കഴിഞ്ഞ് ബാക്കിയുള്ള കാസ്റ്റുകൾ ചെയ്യുമ്പോഴും അവർ ഒന്നും തന്നെ ഇതുവരെ ചെയ്തിട്ടുള്ളൊരു ടിപ്പിക്കൽ കാസ്റ്റ് ആവരുത് എന്നുണ്ടായിരുന്നു. നമ്മൾ സാധാരണ കണ്ടു വരുന്ന അങ്ങനെയാണെല്ലോ, പോലീസുകരനാകുന്ന ആൾ സ്ഥിരം പോലീസുകാരൻ, അല്ലെങ്കിൽ അയാളുടെ രൂപം വച്ചിട്ട് ഈ കഥാപാത്രം മാത്രമേ പറ്റുകയുള്ളു. എന്നൊക്കെ പറയുന്ന ആളുകൾ ഉണ്ടല്ലോ? ചായക്കടക്കാരനായിട്ട് സ്ഥിരം കാസ്റ്റ് ചെയ്യപ്പെടുന്ന ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. ഞങ്ങൾ ഇവിടെ ഉൾട്ടയാണ് അടിച്ചിരിക്കുന്നത്. സാബുമോൻ ആണെങ്കിലും മനോജേട്ടനാണെങ്കിലും ചുമ്മാ സിനിമകൾ തിരഞ്ഞെടുക്കുന്ന ആൾക്കാരല്ല, സെലക്ടീവാണ്. ഒരുപാട് കഥകൾ കേൾക്കുകയും ഇത് എനിക്ക് ചെയ്യാൻ കഴിയും. വർക്ക് ഔട്ട് ആകും, ഞാൻ‌ മുമ്പ് ചെയ്തിട്ടുള്ള സിനിമയിൽ നിന്ന് വ്യത്യസ്തമാകും എന്നൊക്കെ ആലോചിച്ചിട്ട് ചെയ്യുന്നതാണ്. സാബു ചേട്ടൻ ഒന്നും അങ്ങനെ വാരിക്കോരി സിനിമ ചെയ്യുന്ന ആൾക്കാരല്ല. അതുകൊണ്ട് തന്നെ നമുക്ക് മാറ്റി കാസ്റ്റ് ചെയ്യേണ്ട അവസ്ഥ വന്നിട്ടില്ല, നേരെ ചെന്ന് കഥ പറയുമ്പോൾ തന്നെ അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. കാരണം അവർ ചെയ്തു കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് അവർക്ക് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു കഥാപാത്ര ​ഘടനയാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ അവർ യെസ് പറയുകയും ചെയ്തു.

ഇവർ തമ്മിലുള്ള കെമിസ്ട്രി വലിയൊരു ​​ഘടകമാണ്. ഈ സിനിമയ്ക്ക് ഉള്ള വേറൊരു പ്രത്യേകത എന്തെന്നാൽ ഇതിനെ വേണമെങ്കിൽ നമുക്ക് പുതിയ ആളുകളും എക്സ്പീരിയൻസിഡായിട്ടുള്ള ആളുകളും തമ്മിലുള്ള, തലമുറകൾ തമ്മിലുള്ള ഒരു മത്സരം എന്ന് വേണമെങ്കിൽ പ്രാവിനെ വിശേഷിപ്പിക്കാം. അങ്ങനെയാണ് ആണ് ആ സിനിമയുടെ ഘടന. ഒരു കുടുംബം പോലെ ഈ​ഗോയോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെയാണ് ഈ സിനിമ നമ്മൾ ഷൂട്ട് ചെയ്തിട്ടുള്ളത്. അത് വർക്ക് ഔട്ട് ആയില്ലെങ്കിൽ ഈ സിനിമ വർക്ക് ഔട്ടാവില്ല. അത് വർക്ക് ഔട്ട് ആയതുകൊണ്ട് ​ഗംഭീര റിസൾട്ടാണ് എന്ന് നമുക്ക് പറയാം.

പിന്നെ പ്രൊഡ്യൂസർ ഒരിക്കലും ഇങ്ങോട്ട് വന്ന് എനിക്ക് അഭിനയിക്കണം എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം മുമ്പ് നാടകങ്ങൾ ചെയ്ത ആളാണ് അതിൽ സജീവമായിരുന്ന ആളാണ്. എഞ്ചിനീയറിം​​ഗ് കോളേജിൽ പഠിക്കുമ്പോഴും സിങ്കപ്പൂരിൽ ആയിരുന്ന സമയത്തും ഒക്കെ അദ്ദേഹം നാടകങ്ങൾ ചെയ്തിരുന്നു. ഇപ്പോഴും നാടകത്തെ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഇത് അദ്ദേഹത്തിന്റെ ഏട്ടാമത്തെ സിനിമയാണ്. ഈ കഥാപാത്രം ചേട്ടൻ ചെയ്യണം എന്ന് നമ്മൾ അങ്ങോട്ട് പറയുകയായിരുന്നു. അദ്ദേഹം ആ കഥാപാത്രത്തിന് ആപ്റ്റായിട്ടുള്ളൊരു കാസ്റ്റ് തന്നെയായിരുന്നു.

മമ്മൂക്ക, വേഫറർ ഫിലിംസ് കോളാബ്രേഷൻ

ഇതിന്റെ എല്ലാ ക്രെഡിറ്റും പ്രൊഡ്യൂസർ തകഴി രാജശേഖരൻ സാറിനാണ്. അദ്ദേഹം മമ്മൂക്കയുടെ സുഹൃത്താണ്. നമ്മളൊക്കെ സ്വപ്നം കണ്ടിരുന്ന സിനിമയിലേക്ക് വരണം എന്നാ​ഗ്രഹിച്ചിരുന്നത് മമ്മൂക്കയെ പോലെ ചുരുക്കം ചില ആളുകളെ കണ്ടിട്ടാണ്. നമ്മളെ സനിമയിലേക്ക് അടുപ്പിക്കുന്ന ഘടകം ആണെല്ലോ മമ്മൂട്ടി, മോഹൻലാൽ എന്നൊക്കെ പറയുന്നത്. ഇതെല്ലാം എന്റെ ഭാ​ഗ്യമാണോ അതോ എന്നോ ഞാൻ ചെയ്ത പുണ്യമാണോ എന്ന് എനിക്കറിയില്ല, രാജശേഖരന്‍ സാർ മമ്മൂക്കയുമായി വളരെ അടുത്ത ബന്ധമാണ്. പേഴ്സണലിയും ഇമോഷണലിയും ഏറ്റവും കണ്ക്ടായിട്ടുള്ള ബന്ധമുള്ള ആളാണ്. ഈ സിനിമയുടെ ടെെറ്റിൽ പോസ്റ്റർ പോലും ഓസ്ട്രേലിയയിൽ നിന്ന് റിലീസ് ചെയ്യുന്നത് മമ്മൂക്കയാണ്. അന്ന് മുതൽ മമ്മൂക്ക നമുക്ക് ഒപ്പമുണ്ട്. അതൊക്കെ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്. ആ ക്രെഡിറ്റ് എല്ലാം ഇതിന്റെ പ്രൊഡ്യൂസർക്ക് അവകാശപ്പെട്ടതാണ്.

സിനിമയുടെ ഡെഫനിഷൻ എടുത്താൽ പറയപ്പെടുന്ന പേരുകളിൽ ഒന്നാണ് മമ്മൂക്ക. എത്രയോ പേർ പുകഴ്ത്തി പറയുന്ന ആളാണ്. ആക്ടിം​ങ്ങിന്റെ യൂണിവേഴ്സ്റ്റി എന്ന് പറയാൻ പറ്റുന്ന ഒരാളാണ് അദ്ദേഹം. ഇവരെയൊന്നും മാറ്റി വച്ചിട്ട് നമുക്ക് സിനിമയെക്കുറിച്ച് ചിന്തിക്കാനേ പറ്റില്ല. അദ്ദേഹത്തോട് നമ്മൾ ഇതിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തെ മുതലെടുക്കുന്നു എന്ന് തോന്നരുതല്ലോ? പൂർണ്ണ മനസ്സോടെയാണ് അദ്ദേഹം അത് ചെയ്യുന്നത്. അത് ഒന്നുകിൽ സിനിമയുടെ ക്വാളിറ്റി കൊണ്ടാവാം അല്ലെങ്കിൽ ചേട്ടനോടുള്ള ബന്ധം കൊണ്ടുമാവാം. എത്ര ബന്ധമുണ്ടെങ്കിലും എത്ര സൗഹൃദമുണ്ടെങ്കിൽ പോലും സനിമയിൽ അതൊന്നും വർക്ക് ഔട്ടാകില്ല. കാരണം അവർക്ക് ഒരു ഡി​ഗ്നിറ്റിയുണ്ട്, അവരുടെ പേജിലുടെ പോകുമ്പോൾ അത് അവരെ ബാധിക്കരുത്. സൗഹൃദം തകരരുത്. പക്ഷേ അതെല്ലാം അദ്ദേഹം ഈ സിനിമയെ ഇഷ്ടപ്പെട്ടു എന്നത് കൊണ്ടും ചേട്ടനോടുള്ള പ്രത്യേക താത്പര്യം കൊണ്ടും ചെയത് തന്ന സംഭവമാണ്. അത് നമുക്ക് ഒരുപാട് ​ഗുണം ചെയ്തിട്ടുണ്ട്.

പ്രാവ് എങ്ങനെ?

പൂർണ്ണമായും ഒരു ഫൺ പാക്ക്ഡ് സിനിമയല്ല പ്രാവ്. തമാശയിലൂടെയാണ് നമ്മൾ അതീവ ​ഗൗരവകരമായ ഒരു കാര്യം പറയുന്നത്. ഇതിൽ എല്ലാ ഘടകവുമുണ്ട്. പാട്ടുണ്ട്, തമാശയുണ്ട്, ഇമോഷൻസുണ്ട്, ത്രില്ലിം​ഗ് ഫാക്ടറുകളുണ്ട്, അങ്ങനെ എല്ലാ ചേരുവയും ഉള്ളൊരു സിനിമയാണ് പ്രാവ്. ഒരു ഴോണർ ഇതിന് വേണ്ടി ഞങ്ങൾക്ക് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ ഇതൊരു സോകോൾഡ് സിനിമയിൽ നിന്നും വളരെ ഡിഫറന്റാണ്. ഈ കഥയുടെ ഒരു ഘടനയും അല്ലെങ്കിൽ പിക്ചറെെസേഷന്റെ രീതിയും അല്ലെങ്കിൽ ആക്ടേഴ്സിന്റെ പെർഫോമൻസും അവർ ചെയ്യുന്ന കഥാപാത്രങ്ങളും എല്ലാം തികച്ചും ഡിഫറന്റായിട്ടുള്ള മൂവിയാണ്.

കൊള്ളം കുഴപ്പമില്ല, കണ്ടിരിക്കാം എന്ന് നമ്മൾ സാധാരണയായി പറയുന്ന സിനിമയല്ല ഇത്. കഥ വലിയൊരു ഘടകമാണ് ഇതിൽ. ഇപ്പോഴത്തെ ഒരു കാലഘട്ടത്തിൽ വളരെ ഫാസ്റ്റായിട്ട് ഒട്ടും ലാ​ഗ് ചെയ്യാതെ ഇപ്പോഴത്തെ കാലഘട്ടത്തിന്റെ സിനിമയായിട്ടാണ് അതിനെ നമ്മൾ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ തെറ്റിദ്ധാരണകളോ മുൻവിധികളോ ഒന്നും വയ്ക്കാതെ തന്നെ നേരെ ടിക്കറ്റ് എടുക്കാൻ പറ്റുന്ന സിനിമയാണ് പ്രാവ്. ഫുൾ പാക്ക് എന്റർടെയ്ൻമെന്റ് എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പ് തരാൻ പറ്റും.

ചെറുകഥ സിനിമയാക്കുമ്പോൾ?

എല്ലാവരുടെയും മനസ്സിലുള്ള ഒരു സംവമുണ്ടല്ലോ ഈ പറഞ്ഞപോലെ പത്മ​രാജൻ എന്നു പറയുന്ന ആ ലെജൻഡിന്റെ സിനിമ അദ്ദേഹം ജീവിച്ചിരുന്ന കാല​ഘട്ടത്തിൽ പോലും സിനിമയെ സ്നേഹിക്കുന്ന വളരെ കുറച്ച പേര് മാത്രം ചർച്ച ചെയ്തിരുന്നതാണ്. ആ കാലഘട്ടം കഴിഞ്ഞതിനുശേഷമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. കാലഘട്ടത്തെ അതിജീവിക്കുന്ന സിനിമയാണ് അവയെല്ലാം. സ്വാഭാവികമായി എല്ലാ കഥകളും എടുത്ത് കഴിഞ്ഞാലും ഇപ്പോൾ ഞങ്ങൾ എടുത്തിരിക്കുന്ന ഈ സിനിമയാണെങ്കിൽ പോലും ഈ കാലഘട്ടത്തിലേക്ക് പറിച്ചു നടുക എന്നതിന് യാതൊരു വിധ എഫർട്ടും വേണ്ടി വന്നിട്ടില്ല. കാരണം ഇതിലെ മെയിൽ സംഭവം ഈ കഥയുടെ ഘടനയാണ്. അതിൽ മൊബെെൽ കംപ്യൂട്ടർ അല്ലെങ്കിൽ ഈമെയിൽ തുടങ്ങിയ സൗകര്യങ്ങളൊന്നും ഉൾപ്പെടുത്തുന്നതിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത രീതിയിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ദേശാടനക്കിളികൾ കരയാറില്ല എന്ന് സിനിമ, ഒന്ന് ചിന്തിച്ചു നോക്കു ആ കാലഘട്ടത്തിൽ അങ്ങനെ കോൺസെപ്റ്റ് അവതരിപ്പിക്കുക എന്നത് അന്നത്തെക്കാലത്ത് ചിന്തിക്കാൻ പറ്റില്ല. പത്മരാജൻ എന്ന് കേൾ‌ക്കുമ്പോൾ പഴയ സംഭവമായിരിക്കും എന്ന തരത്തിൽ 1996 എന്നൊന്നും എഴുതിക്കാണിച്ച് തുടങ്ങുന്ന സിനിമയല്ല ഇത്. രണ്ടായിരത്തി ഇരുപത്തി മൂന്നിലാണ് സിനിമ നടക്കുന്നത്.

ചെറുകഥ വായിച്ചവർക്ക് വളരെ കൺഫ്യൂഷനടിക്കും ഇത് എങ്ങനെ സിനിമയാക്കും എന്നത്. ഒരൊറ്റ ദിവസം ഒരു സ്ഥലത്ത് നടക്കുന്ന ഇൻസിഡന്റാണ് ചെറുകഥയിൽ ഉള്ളത്. നമ്മൾ അതിനെ ഒരു സിനിമ പ്രോസസിന്റെ ഭാ​ഗമായുള്ള എല്ലാ ചേരുവകളും ചേർത്ത് ആ കഥയിലേക്ക് എത്തിയിട്ട് പിന്നീട് അവിടെ നിന്നും വീണ്ടും പിക്ക് ചെയ്ത് പോകുന്ന രീതിയിലാണ് ഈ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. വായിച്ച ആ​ളുകൾക്ക് ഇവൻ എങ്ങനെ ഇത് ചെയ്തിരിക്കുന്നു എന്ന് കണ്ട് നോക്കാനുള്ള ഒരു ക്യൂരിയോസിറ്റി ഉണ്ടാവണം, അത് വിലയിരുത്തണം എന്ന ആ​ഗ്രഹത്തിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. അതിന്റെ ഒരു ചലഞ്ച് നമ്മൾ എടുത്തിട്ടുണ്ട്. ആ എഫർട്ടിന് ഫലമുണ്ടാകണെമെങ്കിൽ എല്ലാവരും തിയറ്ററിൽ വരണം.

Related Stories

No stories found.
logo
The Cue
www.thecue.in