ഒറ്റക്ക് വഴിവെട്ടി വന്നവനാടാ NIVIN IS BACK

വിനീത് ശ്രീനിവാസൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിവിനാണ് അവൻ തിരിച്ചുവരുമെന്ന്. സിനിമയിലെ ഹീറോയുടെ കംബാക്ക് സീനുകൾക്ക് തൊട്ടുമുന്നേയുള്ള പഞ്ച് ലൈനർ പൊലൊന്നല്ല അന്ന് വിനീത് പറഞ്ഞത്, വിനീതിന്റെ വാക്കുകളിൽ 'ബോക്സ് ഓഫീസിന് -തോഴ ഇനി തിരികെ നീ വാടാ' എന്ന ഗാനം കേൾക്കുമ്പോൾ അത് വിനീത് തന്റെ സുഹൃത്തായ നിവിന്റെ തിരിച്ചുവരവിനെ കുറിച്ചെഴുതിയതാണെന്ന് ആർക്കും ഊഹിക്കാം. ആ പഴയ, കാണാൻ കാത്തിരുന്ന എന്റെർറ്റൈനെർ നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവാണ് വിനീത് വർഷങ്ങൾക്ക് ശേഷത്തിലൂടെ ഒരുക്കിയിരിക്കുന്നത്. ഒരു ബാക്ക് ഷോട്ടിലൂടെയുള്ള സ്ലോ മോഷൻ ഇന്ട്രോയിൽ തുടങ്ങി ഒറ്റക്ക് വഴിവെട്ടി വന്നവനാടാ എന്ന നിവിന്റെ ഡയലോഗിനും ഓവർ ദി ടോപ് ആയുള്ള നിവിന്റെ ഓരോ തമാശകൾക്കും തിയറ്ററിൽ മുഴങ്ങിക്കേട്ട ചിരികൾക്കും കൈയ്യടിക്കും ഒപ്പം ഒരു കാര്യം തീർച്ച 'നിവിൻ പോളി ഈസ് ബാക്ക്'. മലർവാടിയിലൂടെ നിവിൻ പോളിയെ മലയാളിക്ക് മുന്നിൽ ആദ്യമായി അവതരിപ്പിച്ച അതേ വിനീത് ശ്രീനിവാസനൊപ്പം, പിന്നീടൊരിക്കൽ തട്ടത്തിൻ മറയത്ത് എന്ന ട്രെൻഡ് സെറ്റർ സൂപ്പർ ഹിറ്റിലൂടെ നിവിൻ പോളിയെന്ന താരത്തെ സമ്മാനിച്ച അതേ ഫിലിംമേക്കർക്കൊപ്പം മാസ് എന്റർടെയിനർ നിവിൻ പോളിയുടെ കം ബാക്ക്.

How did Nivin Pauly Became A Sensation ?

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സൂപ്പർതാര സിനിമകൾ മാത്രം ആശ്രയിച്ച് യുവ പ്രേക്ഷകരെ കൈയിലെടുക്കാൻ മലയാള സിനിമ പ്രയാസപ്പെട്ടിരുന്ന സമയത്താണ് നിവിൻ പോളി മലയാള സിനിമയുടെ യൂത്ത് ഐക്കൺ ആകുന്നത്. ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് ആയിരുന്നു എന്നും നിവിൻ പോളി. കോമെടിയും, ഡാൻസും, പ്രണയവും, മാസ്സുമെല്ലാം ഒരുപോലെ അതിന്റെ മീറ്റർ നിന്ന് തെല്ലും തുളുമ്പിപ്പോകാതെ കൃത്യമായി ചെയ്തു ഫലിപ്പിക്കാൻ നിവിൻ പോളിയ്ക്കായിരുന്നു. തിയറ്റർ​ ​ഗ്യാരണ്ടിയായിരുന്നു ഓരോ നിവിൻ പോളി സിനിമകളും. നിവിൻ പോളിയോളം സക്സസ് റേറ്റുള്ള മറ്റൊരു യുവസൂപ്പർതാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഒരു സാധാരണ മലയാളി യൂത്തിന് റിലേറ്റ് പറ്റുന്ന, അവരുടെ ചേഷ്ട്ടകളും അബദ്ധങ്ങളും തമാശകളും പ്രണയവുമെല്ലാം സ്‌ക്രീനിലെത്തിച്ച ചിരിപ്പിച്ച നിവിൻ പോളിയെയാണ് മലയാളികൾക്ക് എന്നും ഇഷ്ട്ടം. അത് തന്നെയാണ് യുവ പ്രേക്ഷകർക്കിടയിലും കുടുംബപ്രേക്ഷകർക്കിടയിലും നിവിനെ കൂടുതൽ സ്വീകാര്യനാക്കിയത്. പല താരങ്ങളും ഒരു റൊമാൻസ് സിനിമകളിലും ഫീൽ ഗുഡ് സിനിമകളിലും തുടങ്ങി ആക്ഷൻ സ്റ്റാർ ഇമേജിലേക്ക് വഴിമാറുമ്പോൾ തന്റെ സ്ട്രെങ്ത്തും ലിമിറ്റേഷനും മനസ്സിലാക്കി നിവിൻ തന്റെ സേഫ് സോണിൽ തിളങ്ങി. തന്റെ ബോയ് നെക്സ്റ്റ് ഡോർ ഇമേജിനെ കൃത്യമായി കരിയറിന്റെ തുടക്കം മുതൽ നിവിൻ നന്നായി കാത്തുസൂക്ഷിച്ചിരുന്നു. ഉമേഷിനെയും, രമേശനെയും,ജോർജിനെയും, വിനോദിനെയും, ജെറി ജെക്കോബിനെയുമൊക്കെ പ്രേക്ഷക പ്രിയങ്കരായത് അത് ഏതെങ്കിലുമൊരു ഘട്ടത്തിൽ നമ്മളുടെ തന്നെ ജീവിതത്തിന്റെ റിഫ്ലെക്ഷൻ ആയതിനാലാണ്, അവരെ നിവിൻ കൂടുതൽ തന്മയത്വത്തോടെ സ്‌ക്രീനിലെത്തിച്ചപ്പോൾ മലയാളത്തിന്റെ ഫേവറിറ്റ് ബോക്സ് ഓഫീസ് സ്റ്റാർ ആയി മാറുകയായിരുന്നു നിവിൻ പോളി.

മലർവാടി ആർട്സ് ക്ലബ്ബിലെ തൊട്ടാൽ പൊട്ടുന്ന നാടൻ ആം​ഗ്രി യം​ഗ്മാൻ പ്രകാശനിൽ നിന്ന് പ്രണയഭാരത്താൽ തുളുമ്പിപ്പോകുന്ന വിനോദിലേക്ക് വളരെ പെട്ടെന്നാണ് നിവിൻ ചുവടുമാറ്റം നടത്തിയത്. പയ്യന്നൂർ കോളേജിന്റെ വരാന്തയിലൂടെ നിവിൻ വിനോദ് കാറ്റേറ്റ് നടന്നപ്പോൾ മലയാളക്കരയിലെ യുവത്വമൊന്നാകെ തട്ടത്തിൻ മറയത്തെ പ്രണയത്തിലായി. അവിടെ നിവിൻ പോളിയെന്ന മലയാളത്തിന്റെ അടുത്ത താരം ജനിക്കുകയായിരുന്നു.ആദ്യ ദിനങ്ങളിൽ ഒരു കൺസിസ്റ്റന്റ്റ് ഓപ്പണിങ് നമ്പർ ഉണ്ടാക്കിയെടുക്കാനും ഫാമിലി ഓടിയെൻസിനെ തിയറ്ററിലെത്തിക്കാനും നിവിൻ പോളിക്ക് തുടർച്ചയായി സാധിച്ചിരുന്നു. മറ്റ് യുവതാരങ്ങൾക്ക് സെലക്ഷനിലും വിജയ ചിത്രങ്ങളിലും കാലിടറിയപ്പോഴും നിവിൻ പോളി തുടര‍്ച്ചയായി ബോക്സ് ഓഫീസിനെ ഭരിച്ചു.

ഒരു അർബൻ ഹീറോ കഥാപാത്രങ്ങളോ, പഞ്ച് ലൈനുകളോ, സ്റ്റൈലിഷ് വേഷവിധാനങ്ങളോ ഒന്നുമല്ല നിവിനെ സ്വീകാര്യനാക്കിയത്. ഹ്യൂമറിന്റെ കൈകാര്യം ചെയ്യുന്ന രീതിയും, ലൌഡ് ആയ സിറ്റുവേഷനുകളെ ഒരു നിവിൻ സ്റ്റൈൽ ഓഫ് ആർക്ക് ഉണ്ടാക്കിയെടുത്ത ചിരിപടർത്തി നിവിൻ. തന്റെ അപാര കോമഡി ടൈമിംഗ് നിവിനെ വളരെയധികം സഹായിച്ചിരുന്നു. വളരെ spontaneous ആയി, എന്നാൽ ഒട്ടും ഔട്ട് ഓഫ് പ്ലേസ് ആകാതെ നിവിൻ തമാശകൾ സ്‌ക്രീനിൽ പറഞ്ഞു ഫലിപ്പിച്ചു. ഒരു വടക്കൻ സെൽഫിയിൽ മഞ്ജിമയെ ട്രെയിനിൽ വച്ച് കണ്ടുമുട്ടുമ്പോൾ പെട്ടെന്ന് സംസാരത്തിന്റെ ടോൺ മാറ്റി 'നല്ല തണുത്ത കാറ്റുണ്ടല്ലേ' എന്ന് പറയുന്നതൊക്കെ നിവിന് മാത്രം സാധിക്കുന്നതാണ്.

2012 മുതൽ 2016 വരെയുള്ള സുവർണ്ണ കാലഘട്ടത്തിന് ശേഷം ഏതൊരു നടനും ഉണ്ടായേക്കാവുന്ന തിരിച്ചടികൾ നിവിൻ പോളിക്കും സംഭവിച്ചു. എന്നാൽ അപ്പോഴും ബോക്സ് ഓഫീസ് റെക്കോർഡുകളും വിജയപട്ടികകളും മാറ്റി നിർത്തിയാൽ തന്നിലെ അഭിനേതാവിനെ നിവിൻ പൊളിച്ച് പണിതിട്ടുണ്ട്. തന്റെ ചാമും, ചിരിയും ബോക്സ് നെക്സ്റ്റ് ഡോർ ഇമേജ് എല്ലാം മാറ്റിപ്പിടിച്ച് നല്ല കട്ട റഫ് ആയ നിവിൻ പോളിയെ ആയിരുന്നു പിന്നെ മലയാള സിനിമ കണ്ടത്. മൂത്തോനിലെ അക്ബർ അതുവരെ ചെയ്ത നിവിൻ കഥാപാത്രണത്തിന്റെ യാതൊരു ഛായയും ഇല്ലാത്തതായിരുന്നു. ശരീര ഭാരം കൂട്ടിയും മുടി പറ്റെ വെട്ടിയും ബോംബെ തെരുവിലെ അക്ബർ ഭായ് ആയി നിവിൻ സ്‌ക്രീനിലെത്തി. എന്നാൽ അതിന് ശേഷം ഒരുപിടി പരാജയ ചിത്രങ്ങൾ നിവിൻ പോളിയെ പിന്നോട്ടടിച്ചു. തനിക്ക് പിന്നാലെ വന്നവർ പോലും തനിക്ക് മുന്നിലെത്തിയപ്പോൾ നിവിൻ പോളി എന്ന താരത്തിന് ബോക്സ് ഓഫീസിൽ കൃത്യമായ മാർക്ക് ഉണ്ടാക്കാൻ സാധിച്ചില്ല. മോശം സിനിമകളിലെ നല്ല പ്രകടനം വാഴ്ത്തപ്പെടാതെ പോയതും നിവിൻ പോളിയെ പ്രേക്ഷകരിൽ നിന്ന് അകറ്റി.ഒപ്പം ഫിറ്റ്നസിന്റെ പേരിലും നിവിൻ ക്രൂശിക്കപ്പെട്ടു.

എല്ലായ്പ്പോഴും മലയാളി പ്രേക്ഷകർ ആഗ്രഹിച്ചത് അയാളുടെ തിരിച്ചുവരവിന് വേണ്ടി തന്നെയാണ്. ആ പഴയ ചിരിയും തമാശകളും, തിയറ്ററിൽ കുടുംബ പ്രേക്ഷകരെ നിറച്ച നിവിൻ പോളിക്കായി എല്ലാവരും കാത്തിരുന്നു. ക്ലീൻ എന്റർടെയിനറെന്ന് ആലോചിക്കുമ്പോൾ അതിനൊപ്പമെത്തുന്ന ആദ്യ പേര് നിവിൻ പോളിയെന്നായിരുന്നു. ആ കാത്തിരിപ്പിന്റെ അവസാനമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിന്റെ പ്രൊമോഷണൽ ഇവന്റിൽ ധ്യാൻ ശ്രീനിവാസൻ കത്തിക്കയറുമ്പോഴും നിവിനെ അണിയറപ്രവർത്തകർ മറച്ചുവച്ചിരുന്നു. തിയറ്ററിൽ നിവിൻ പ്രത്യക്ഷപ്പെടുപ്പോൾ ഉയർന്നു കേട്ട കൈയ്യടി ആ കാത്തിരിപ്പിന്റെ ഫലം ചെയ്യുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ കഥാപാത്രം നിവിന്റെ കയ്യിൽ നിൽക്കുന്നൊരു സാധനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിവിൻ അത് നല്ല കൺവിക്ഷനോടെ ചെയ്തിട്ടുമുണ്ട് എന്ന് വിനീത് ശ്രീനിവാസൻ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് ചിത്രം കാണുമ്പോൾ നമുക്ക് മനസ്സിലാകും. ഇതുവരെ കാണാത്ത സ്റ്റൈലിഷ് ഇന്ട്രോയിൽ വളരെയധികം ലൗഡ് ആയ എന്നാൽ നിവിന്റെ കംഫോർട്ട് സോണിൽ നിൽക്കുന്ന നിതിൻ മോളി എന്ന സൂപ്പർനായകൻ നിവിൻ എന്ന താരത്തിന്റെ ഒരു പവർഫുൾ കംബാക്കാണ്. മറ്റാര് ചെയ്താലും അല്പം ഓവറായെന്നും cliche ആയെന്നും തോന്നിയേക്കാവുന്ന കഥാപാത്രത്തിൽ നിവിന്റെ പഴയ എന്റെർറ്റൈനെറുടെ നിഴൽ നില്കനിർത്തുന്നുണ്ട്. നിവിന്റെ എൻട്രി മുതൽ വർഷങ്ങൾക്ക് ശേഷത്തിന്റെ ടോൺ അപ്പാടെ മാറുന്നുണ്ട്. കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഇമോഷണൽ ഡ്രാമ സ്വഭാവത്തിൽ പോയിരുന്ന സിനിമയെ ഒരു ഹ്യൂമർ ടോണിലേക്ക് നിവിന്റെ നിതിൻ മോളി എന്ന കഥാപാത്രം ഷിഫ്റ്റ് ചെയ്യിപ്പിക്കുന്നുണ്ട്. തീർച്ചയായും സിനിമ കണ്ടിറമ്പോൾ നിവിൻ ഈസ് ബാക്ക് എന്ന് പ്രേക്ഷകർ പറയും.

Related Stories

No stories found.
logo
The Cue
www.thecue.in