ഭരതനാട്യത്തിന് രണ്ടാം ഭാഗമായി മോഹിനിയാട്ടം, ഇക്കുറി ഫീൽ ഗുഡ് അല്ല ഡാർക്ക് ഹ്യൂമർ: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

ഭരതനാട്യത്തിന് രണ്ടാം ഭാഗമായി മോഹിനിയാട്ടം, ഇക്കുറി ഫീൽ ഗുഡ് അല്ല ഡാർക്ക് ഹ്യൂമർ: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം
Published on

തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോവുകയും പിന്നീട് ഒടിടിയിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്ത ചിത്രമാണ് ഭരതനാട്യം. ഫീൽ ഗുഡ് ഴോണറിൽ കഥ പറഞ്ഞ സിനിമയിൽ സൈജു കുറുപ്പ്, സായി കുമാർ, കലാരഞ്ജിനി, ശ്രീജ രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള വാർത്തകൾ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. ഈ വേളയിൽ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയാണ് കൃഷ്ണദാസ് മുരളി.

മോഹിനിയാട്ടം എന്നായിരിക്കും ഈ ചിത്രത്തിന്റെ പേരെന്നും സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും കൃഷ്ണദാസ് മുരളി പറഞ്ഞു. 'നവംബറിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സൈജു കുറുപ്പ് ഉൾപ്പെടുന്ന പ്രധാന താരങ്ങൾ ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകും. അതിനൊപ്പം തന്നെ കുറച്ചധികം അഡീഷണൽ കാസ്റ്റും സിനിമയിൽ ഉണ്ടാകും. മോഹിനിയാട്ടം എന്നാണ് സിനിമയുടെ പേര് പ്ലാൻ ചെയ്തിരിക്കുന്നത്,'

'ഭരതനാട്യം പോലെ ഒരു ഫീൽ ഗുഡ് സിനിമയായിരിക്കില്ല ഇത്. ഒരു ഴോണർ ഷിഫ്റ്റ് ഉണ്ടാകും. ഭരതനാട്യം കഴിയുന്നിടത്ത് നിന്ന് തന്നെയാണ് മോഹിനിയാട്ടം ആരംഭിക്കുന്നത്. ഫീൽ ഗുഡ് സ്വഭാവം അല്ല എന്നതിനാൽ തന്നെ അൽപ്പം ഡാർക്ക് ഹ്യൂമർ രീതിയിലാകും സിനിമ പോവുക. ഏറെ സംഭവവികസങ്ങളോടെയായിരിക്കും ഈ സിനിമ കഥ പറയുക,' എന്ന് കൃഷ്ണദാസ് മുരളി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in