നസീറിക്കയ്ക്കും, ജഗദീഷേട്ടനും സ്‌ക്രിപ്റ്റ് കാണാപാഠമായിരുന്നു. ഷൂട്ടിംഗ് സമയത്ത് ടെന്‍ഷന്‍ ഒന്നും ഇല്ലായിരുന്നുവെന്ന് നിസാം ബഷീര്‍.

നസീറിക്കയ്ക്കും, ജഗദീഷേട്ടനും സ്‌ക്രിപ്റ്റ് കാണാപാഠമായിരുന്നു. ഷൂട്ടിംഗ് സമയത്ത് ടെന്‍ഷന്‍ ഒന്നും ഇല്ലായിരുന്നുവെന്ന് നിസാം ബഷീര്‍.

റോഷാക്കിന്റെ ഷൂട്ടിംഗ് സമയത്ത് ആദ്യത്തെ ഒരു ദിവസം മാത്രമേ ആക്ടേഴ്‌സിനു അഭിനയിച്ചത് മതിയോ എന്ന സംശയം ഉണ്ടായിരുന്നുള്ളുവെന്നും രണ്ടാമത്തെ ദിനസം മുതല്‍ സീന്‍ ഒരു തവണ വായിച്ച് കഴിഞ്ഞ ഉടന്‍ തന്നെ സീന്‍ ചെയ്യുമായിരുന്നു എന്ന് സംവിധായകന്‍ നിസാം ബഷീര്‍. ജഗദീഷേട്ടനും നസീറിക്കയ്ക്കും ഒക്കെ തിരക്കഥ കാണാപാഠമായിരുന്നു, അതുകൊണ്ട് തന്നെ ഷൂട്ടിംഗ് സമയത്ത് ടെന്‍ഷന്‍ ഒന്നും ഉണ്ടയിരുന്നില്ല എന്നും നിസാം ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

നിസാം ബഷീര്‍ പറഞ്ഞത്:

'ആദ്യത്തെ ദിവസം മാത്രമേ ഇത്രയും മതിയോ എന്നൊരു കണ്‍ഫ്യൂഷന്‍ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. നസീറിക്കക്ക് ആയാലും , ബിന്ദു ചേച്ചി ആയാലും ഇത്രയും മതിയോ എന്നൊരു സംശയമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ദിവസം ആയപ്പോള്‍ മുതല്‍ എല്ലാവരും ലൈനിലേയ്ക്ക് വന്നു. പിന്നെ ഒന്നും പറയേണ്ടി വന്നിട്ടില്ല. ആദ്യമേ അവര്‍ക്കെല്ലാം ഷൂട്ടിന് മുന്‍പ് തിരക്കഥ കിട്ടിയിരുന്നു, അതുകൊണ്ട് സീന്‍ ഒന്നു വായിച്ച കഴിഞ്ഞ ഉടനെ തന്ന് അത് ചെയ്യുമായിരുന്നു. ജഗദീഷേട്ടനാണെങ്കിലും നസീറിക്കയ്ക്കാണെങ്കിലും തിരക്കഥ മുഴുവന്‍ കാണാപാഠമായിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിംഗ് സമയത്ത് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. അത്രയും സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നിട്ടു പോലും എനിക്ക് ടെന്‍ഷന്‍ തോന്നിയില്ല.'

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് ആദ്യം തിയേറ്ററുകളില്‍ എത്തുന്ന സിനിമയാണ് റോഷാക്ക്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍, ജഗദീഷ് , ബിന്ദു പണിക്കര്‍ , ഗ്രേസ് ആന്റണി,കോട്ടയം നസീര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മികച്ച പ്രതികരണങ്ങളുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്

.

Related Stories

No stories found.
logo
The Cue
www.thecue.in