വ്യക്തിപരമായി ഷൈന്‍ അങ്ങനെ വിചാരിക്കുന്ന ഒരാളായിരിക്കില്ല, സ്ത്രീകളെക്കുറിച്ചുള്ള മൂല്യബോധമില്ലാത്തതാണ് പ്രശ്‌നമെന്ന് ജോളി ചിറയത്ത്

വ്യക്തിപരമായി ഷൈന്‍ അങ്ങനെ വിചാരിക്കുന്ന ഒരാളായിരിക്കില്ല, സ്ത്രീകളെക്കുറിച്ചുള്ള മൂല്യബോധമില്ലാത്തതാണ് പ്രശ്‌നമെന്ന് ജോളി ചിറയത്ത്

സ്ത്രീ സംവിധായകര്‍ സിനിമയിലേയ്ക്ക് വന്നാല്‍ പ്രശ്നങ്ങള്‍ കൂടും എന്നുള്ള ഷൈന്‍ ടോമിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി ജോളി ചിറയത്ത്. ഷൈന്‍ ടോം ചാക്കോ അത്തരത്തിലൊരു പ്രതികരണം നടത്താന്‍ കാരണം സ്ത്രീകളെക്കുറിച്ചുള്ള മൂല്യബോധം ഇല്ലാത്തത് കൊണ്ടാണെന്ന് ജോളി ചിറയത്ത് പറഞ്ഞു. വ്യക്തിപരമായി ഷൈന്‍ അങ്ങനെ വിചാരിക്കുന്ന ഒരാളായിരിക്കില്ല , പക്ഷേ ; സ്ത്രീകളെക്കുറിച്ച് പൊതുധാരണയെക്കുറിച്ചുള്ള വിഷയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോളി ചിറയത്തിന്റെ പ്രതികരണം.

വിചിത്രം സിനിമയുടെ പ്രസ്മീറ്റില്‍ വെച്ചായിരുന്നു ഷൈന്‍ ടോമിന്റെ വിവാദ പ്രസ്താവന, മാധ്യമപ്രവര്‍ത്തക സ്ത്രീകള്‍ സിനിമയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജോളി ചിറയത്തിനോട് ചോദിച്ചപ്പോള്‍ അതിനിടയില്‍ കയറിയായിരുന്നു ഷൈന്റെ മറുപടി. സ്ത്രീ സംവിധായകര്‍ കൂടുതല്‍ സിനിമയിലേയ്ക്ക് വന്നാല്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കുറയുമോ എന്ന ചോദ്യത്തിനായിരുന്നു ഷൈന്‍ സ്ത്രകള്‍ വന്നാല്‍ പ്രശ്‌നം കൂടുകയേയുള്ളൂ എന്ന് പറഞ്ഞത്.

ജോളി ചിറയത്ത് പറഞ്ഞത്:

'ഷൈനിന്റെ പ്രശ്നം സ്ത്രീകളെക്കുറച്ചുള്ള മൂല്യബോധമില്ലാത്തത് ആണ്. ഷൈന്‍ ടോം ചാക്കോ എന്ന വ്യക്തിയെ എടുത്താല്‍ സ്ത്രീകള്‍ വരണ്ട , സംവിധാനം ചെയ്യണ്ട എന്ന് ഒന്നും കരുതുന്ന ആളായിരിക്കില്ല. ഇത് സ്ത്രീകളെക്കുറിച്ചുള്ള മൂല്യബോധത്തിന്റെ പ്രശ്നമാണ് .നമ്മുടെ സാമൂഹികഘടനയെക്കുറിച്ച് ധാരണയുള്ള ഒരാള്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു പൊതുവേദിയിലിരുന്ന് ഇങ്ങനെ സംസാരിക്കാന്‍ കഴിയില്ല. ഷൈനിന്റെ സ്വഭാവത്തിന്റെ പ്രതേക്യത കൂടിയാണത്. തനിക്ക് തോന്നുന്നത് എന്താണോ അത് വിളിച്ച് പറയുക എന്നതാണ് ആ സ്വഭാവം. ഒരു മാസം ഒരുമിച്ച് വര്‍ക്ക് ചെയ്ത ആളെന്ന് നിലയ്ക്ക് മനസ്സിലായ കാര്യങ്ങള്‍ കൂടെയാണ് ഞാന്‍ ഈ പറയുന്നത്. ഒന്നമത്തെ പ്രശ്നം അവബോധത്തിന്റേതാണ്, പിന്നെ പറയുന്നതിനെക്കുറിച്ച് വലിയ ധാരണ ഇല്ലാത്ത ആളായത് കൊണ്ട് എന്തും വിളിച്ച് പറയും. സ്ത്രീകളോട് ചോദ്യം ചോദിക്കുമ്പോഴാണ് അസഹിഷ്ണുത വരുന്നത്. വേറെ ആരോടും അത് ചോദിക്കുമ്പോള്‍ ആ അസഹിഷ്ണുതയില്ല. എനിക്ക് മുന്‍പ് അച്ചുവും ബാലുവും ഒക്കെ സംസാരിക്കുന്നുണ്ട് അപ്പോഴൊന്നും പ്രശ്നമില്ല. സ്ത്രീകളുടെ ഏജന്‍സി തിരിച്ചറിയാത്തതിന്റെ പ്രശ്നമാണത്. നമ്മള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി പറയുന്നത് സ്ത്രീകള്‍ക്ക് ഏജന്‍സി ഇല്ല എന്നുള്ള അടിയുറച്ച വിശ്വാസത്തിന്റെ പുറത്താണ്. ഞാന്‍ അതിനെ അങ്ങനെയാണ് കാണുന്നത്. എനിക്ക് വികാരം വ്രണപ്പെടുക ഒന്നും ചെയ്തിട്ടില്ല .എനിക്ക് എന്റെ ഉത്തരം ഉണ്ടായിരുന്നു. ഷൈന്‍ തന്നെ നിരന്തരം അതില്‍ ഇടപെട്ട് , എക്‌സ്‌പോസ്ഡ് ആയ ഒരു ഘട്ടത്തിലേയ്ക്ക് എത്തി. ഷൈനിനെ എനിക്ക് അറിയാവുന്നത് കൊണ്ട് ഞാന്‍ അതിനെ അങ്ങനെ മാത്രമേ എടുത്തിട്ടുള്ളൂ '

Related Stories

No stories found.
logo
The Cue
www.thecue.in