'ആദ്യമായി ഫയലില്‍ ഒരു സ്‌ക്രിപ്റ്റ് കിട്ടുന്നത് റോഷാക്കിലാണ്';സംവിധായര്‍ കഥ പറയുന്നത് അന്നും ഇന്നും ഒരു പോലെ : ബിന്ദു പണിക്കര്‍

'ആദ്യമായി ഫയലില്‍ ഒരു സ്‌ക്രിപ്റ്റ് കിട്ടുന്നത് റോഷാക്കിലാണ്';സംവിധായര്‍
കഥ പറയുന്നത് അന്നും ഇന്നും ഒരു പോലെ :  ബിന്ദു പണിക്കര്‍

ഫയല്‍ രൂപത്തില്‍ ആദ്യമായി തനിക്ക് സ്‌ക്രിപ്റ്റ് കിട്ടുന്നത് റോഷാക്കിലാണ് എന്ന് നടി ബിന്ദു പണിക്കര്‍. പണ്ടത്തെ പോലെതന്നെയാണ് സംവിധായകര്‍ കഥ പറയുന്നതെന്നും ,ആര്‍ട്ടിസ്റ്റുകളെ മനസ്സിലാക്കുന്നതില്‍ വലിയ വ്യത്യാസം ഒന്നുമില്ലെന്നും ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

ബിന്ദു പണിക്കര്‍ പറഞ്ഞത്:

എല്ലാ ഡയറക്ടേഴ്‌സിന്റെയും മനസ്സില്‍ അവര്‍ക്ക് ഒരു സിനിമയുണ്ട്. അവരുടെ ഉള്ളില്‍ ഉണ്ടാകും ഓരോ കഥാപാത്രങ്ങളും. പണ്ടൊക്കെ നമ്മളോട് എന്താണ് ചെയ്യേണ്ടത് എന്ന പറഞ്ഞു തരും . അന്നൊക്കെ അത്രയേ ഉള്ളൂ. ആദ്യമായിട്ട് റോഷാക്കിലാണ് ഫയല്‍ പോലെ എനിക്ക് സ്‌ക്രിപ്റ്റ് കിട്ടുന്നത്. ഇന്നും, കഥപറയുന്നതിലുംആര്‍ട്ടിസ്റ്റുകളെ മനസ്സിലാക്കുന്നതിലും വ്യത്യാസം ഒന്നുമില്ല. എല്ലാ ബഹുമാനവും ഇന്നത്തെ കുട്ടികള്‍ക്കും ഉണ്ട്. അന്ന് ഡയറക്ടര്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെ ആയിരിക്കും വരുന്നത്, പ്രൊഡ്യൂസര്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെ, എന്നൊക്കെ ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയൊന്നും ഇല്ല. ഇന്ന് എല്ലാരും കുട്ടികള്‍,എല്ലാരും ഒരുപോലെ.ഇതായിരിക്കും ഡയറക്ടര്‍ ഇതായിരിക്കും പ്രൊഡ്യൂസര്‍ എന്ന് തോന്നില്ല. സെറ്റില്‍ വ്യത്യാസം ഉണ്ട്. പരിചയമില്ലാത്തവരാണ് കൂടുതല്‍, പരിചയമുള്ള ഒരു മുഖം കാണുമ്പോള്‍ സന്തോഷമാണ്. പരിചയപ്പെട്ടാല്‍ അല്ലേ നമ്മള്‍ അറിയൂ. പരിചയപ്പെട്ട് കഴിയുമ്പോള്‍ അടുത്ത ലൊക്കേഷനില്‍ ഇവരെ കാണുന്ന സമയത്ത്‌ നമുക്ക് അറിയാം. ഓരാ കാലഘട്ടത്തിനനുസരിച്ചും മാറ്റങ്ങള്‍ വരും.

മലയാള സിനിമയില്‍ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ബിന്ദു പണിക്കര്‍. 1992 ല്‍ റിലീസായ സിബി മലയിലിന്റെ കമലദളത്തില്‍ മുരളിയുടെ ഭാര്യയായിട്ടാണ് സിനിമാ രംഗത്തെ അരങ്ങേറ്റം. ശേഷം, ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, സൂത്രധാരന്‍, ഉടയോന്‍ എന്നീ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിസാം ബഷീറിന്റെ ഏറ്റവും പുതിയ മമ്മൂട്ടി സിനിമയായ റോഷാക്കില്‍ സീത എന്ന കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in