പ്രീ അപ്പോക്കലിപ്‌സ് കാലത്തെ ഗ്രേറ്റ് ഡിപ്രഷന്‍, പേര് ഒരു മെറ്റഫറാണെന്ന് സംവിധായകന്‍ അരവിന്ദ് എച്ച്

പ്രീ അപ്പോക്കലിപ്‌സ് കാലത്തെ ഗ്രേറ്റ് ഡിപ്രഷന്‍, പേര് ഒരു മെറ്റഫറാണെന്ന് സംവിധായകന്‍ അരവിന്ദ് എച്ച്

ഐ.എഫ്.എഫ്.കെയില്‍ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് അരവിന്ദ് എച്ചിന്റെ ഗ്രേറ്റ് ഡിപ്രഷന്‍. ഗ്രേറ്റ് ഡിപ്രഷന്‍ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് ഒരു മെറ്റഫര്‍ എന്ന നിലയ്ക്കാണെന്ന് അരവിന്ദ് ദ ക്യുവിനോട് പറയുന്നു. സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന കഥയുടെ ശരിയായ സത്ത് കിട്ടുന്നതിനു വേണ്ടിയാണ് അങ്ങനെയൊരു പേര് തെരഞ്ഞെടുത്തിരിക്കുന്നത്. സിനിമയെക്കുറിച്ച് അരവിന്ദ് ക്യുവിനോട്

പ്രീ അപ്പോകലിപ്പ്‌സ് ലോകത്താണ് സിനിമ

പ്രീ അപ്പോകലിപ്പ്‌സ് ലോകത്താണ് സിനിമ. 4:3 റേഷ്യോയിയിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. അതിന് ഒരു കാരണമുണ്ട്. പരമാവധി ശ്രദ്ധ കഥാപാത്രങ്ങളിലേയ്ക്ക് കൊണ്ടു വരുന്നതിനും, സിനിമയുടെ പ്ലോട്ടില്‍ എന്‍ഗേജ് ചെയ്യിക്കുന്നതിനും വേണ്ടിയാണ് അങ്ങെയൊരു തീരുമാനം. 3 പ്രധാനപ്പെട്ട കഥാപാത്രങ്ങളും, സപ്പോര്‍ടിംഗ് കഥാപാത്രങ്ങളുമാണ് സിനിമയിലുള്ളത്. ഒരു ഇംപാക്റ്റ് ഉണ്ടാക്കുന്നതിന് വേണ്ടിയോ, എന്തെങ്കിലും തരത്തിലുള്ള സന്ദേശം തരുന്നതിനു വേണ്ടിയോ അല്ല ഈ സിനിമ ചെയ്തിരിക്കുന്നത്. പകരം, നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രതിഫലനം സത്യസന്ധമായി അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.

മാനുഷിക വികാരങ്ങള്‍ക്കൊപ്പമാണ് സിനിമ സഞ്ചരിക്കുന്നത്

മൂന്ന് സുഹൃത്തുക്കളുടെ ജീവിതത്തിലെ രാവിലെ മുതല്‍ രാത്രി വരെയുള്ള സമയത്തെ അഞ്ച് ചാപ്പ്റ്ററുകളാക്കിയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. മാനുഷിക വികാരങ്ങള്‍ക്കൊപ്പം അവര്‍ സഞ്ചരിക്കുന്നു ,ആ യാത്രയില്‍ മനുഷ്യന്റെ സ്വഭാവത്തിന്റെ വിവിധ തലങ്ങള്‍ കാണുന്നു, ജീവിതത്തിന്റെ ഏറ്റവും നിഗൂഡമായ രഹസ്യങ്ങള്‍ അവര്‍ കണ്ടുപിടിക്കുന്നു, അതേസമയം എല്ലാ കുറവുകളോട് കൂടിയും ജീവിതത്തം അവര്‍ ആസ്വദിക്കുന്നു. പക്ഷേ, മരണം അടുത്ത് വന്ന് കൊണ്ടിരിക്കുകയാണ്, കഥ നടക്കുന്ന ദിവസം അവരുടെ ജിവിതത്തിലെ സാധാരണ ഒരു ദിവസമായിരിക്കില്ല. മറ്റെന്തിനെക്കാളും കഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധമാണ് സിനിമ എടുത്തിരിക്കുന്നത്.

വളരെ ചെറിയ ക്രൂവിനെ വെച്ചാണ് സിനിമ ചെയ്തത്.

പല ആശയങ്ങളും മനസ്സിലുണ്ടായിരുന്നു. അതിനെ ഫോളോ ചെയ്തു എന്നെയുള്ളൂ. ങ്ങനെ വന്ന ആശയങ്ങളെ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയതാണിത്. 2021 മാര്‍ച്ച് മാസത്തില്‍ ഇതിന്റെ തിരക്കഥ എഴുതി കഴിഞ്ഞിരുന്നു. വളരെ കുറച്ച് ക്രൂ മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ. 2021 ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങി. സുഹൃത്തുക്കള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. സിനിമയുടെ ഡി.ഓ.പി ന്നെയാണ് സിനിമയുടെ കളറിസ്റ്റും, സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആരോണ്‍ ആണ്. ങ്ങളെയൊക്കപ്പോലെ സിനിമയോട് താത്പര്യമുള്ള, ഈ രംഗത്ത് വരണമെന്ന് ആഗ്രഹമുള്ള ഒരാളാണവന്‍.

സിനിമ മാജിക് പോലെ തോന്നും

ഈ സിനിമയുടെ പ്രോസസ് ആലേചിക്കുമ്പോള്‍ ഒരു മാജിക് പോലെ തോന്നും. തിരക്കഥയില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന അലിഫാണ് സിനിമയിലെ പ്രധാന ലീഡ് റോള്‍ ചെയ്യുന്നത്. ഞാന്‍ പഠിച്ചത് മദ്രാസിലാണ്. അതുകൊണ്ട് തന്നെ നാട്ടില്‍ എനിക്ക് വലിയ പരിചയങ്ങള്‍ ഒന്നുമില്ല. ഞാന്‍ കൊല്ലം പുനലൂര്‍ സ്വദേശിയാണ്. ഞാനും അലിഫും കൂടി ഒരു ദിവസം തിരുവന്തപുരത്തേയ്ക്ക് വന്നു. ബിരുദത്തിനു പഠിക്കുന്ന സമയത്ത് 3-4 ഷോര്‍ട് ഫിലിംസ് ചെയ്തിട്ടുണ്ട്. അപ്പോള്‍ ഷോര്‍ട് ഫിലിം ചെയ്യാം എന്ന് തന്നെയായിരുന്നു എന്റെ ധാരണ. പക്ഷേ, ഞങ്ങള്‍ സംസാരിച്ച് വന്നപ്പോള്‍ അതൊരു ഫീച്ചര്‍ സിനിമയായിട്ട് മാറി. പിന്നീട് ഹെയ്‌സാന്‍ എന്ന സുഹൃത്ത് ഒരു ക്രൂവിനെയൊക്ക ഉണ്ടാക്കാന്‍ സഹായിച്ചു. തിരുവന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഇരിക്കുമ്പോഴാണ് ഡിസൈനേഴ്‌സ് കമ്മ്യൂണിറ്റി എന്ന ഒരു കളക്ടീവിനെ പരിചയപ്പെടുന്നതും ,ഞങ്ങള്‍ക്കൊപ്പം അവര്‍ ചേരുന്നതും. അവിടെ വെച്ച് നടന്ന ചര്‍ച്ചകളിലാണ് കാസ്റ്റിനെയൊക്കെ തീരുമാനിക്കുന്നത്. ഞങ്ങളുടെ ഫീമെയില്‍ ലീഡിന്റെ പേര് മീനു എന്നാണ്. ആ കാസ്റ്റിംഗ് നടക്കുന്നതും ഡിസൈനേഴ്‌സ് കമ്മ്യൂണിറ്റിയില്‍ വെച്ച് തന്നെയാണ്. കഥാപാത്രത്തിന് ഇണങ്ങുന്ന ആളാണെന്ന് തോന്നി ,അങ്ങനെ ചോദിച്ചപ്പോള്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. അതെല്ലാം നന്നായി തന്നെ സിനിമയില്‍ വന്നിട്ടുണ്ട്. എല്ലാവരും സിനിമയോട് ആത്മാര്‍ത്ഥമായി തന്നെ സഹകരിച്ചു.

സിനിമയോടുള്ള സ്‌നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്.

സിനിമയിലെ ശബ്ദങ്ങളെല്ലാം തന്നെ ഡിസ്റ്റര്‍ബിംഗാണ്. ഇന്‍ഡ്‌സ്ട്രി പറയുന്ന തരത്തിലുള്ള സ്റ്റാന്‍ഡേസ് ഒന്നും ഉപയോഗിച്ച് ഞാന്‍ സമയം കളഞ്ഞിട്ടില്ല. പക്ഷേ, സിനിമയോടുള്ള സ്‌നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്. അങ്ങനെ മൊത്തം പരീക്ഷണമായിട്ടുള്ള ഒരു സിനിമ ഐ. എഫ്.എഫ്.കെ യില്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ശരിക്കും ഷോക്കായിപ്പോയി. കാരണം ഞങ്ങള്‍ എല്ലാവരും പുതിയ ആള്‍ക്കാരാണ്, മുന്‍പരിചയം ഒന്നുമില്ല. അത്തരമൊരു സിനിമയ്ക്ക് ഇത്രയും വലിയ വേദിയില്‍ അവസരം കിട്ടുന്നു എന്നുള്ളത് വലിയ ആഗ്രഹമാണ്.

ആശയങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോയി

പന്ത്രണ്ടാം ക്ലാസില്‍ എത്തിയപ്പോഴാണ് സിനിമയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. സിനിമയാണ് ചെയ്യേണ്ടതെന്ന് ഞാന്‍ അങ്ങനെ മനസ്സിലാക്കി. ഒരു സിനിമ എടുത്തു എന്നതിനപ്പുറത്തോയ്ക്ക് സിനിമ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ പഠിച്ച കാര്യങ്ങള്‍ വളരെ വലുതാണ്. എങ്ങനെയാണ് കമ്മ്യൂണിക്കേഷന്‍ നടത്തേണ്ടത്, ആള്‍ക്കാരോട് എങ്ങനെ പെരുമാറണം എന്നൊക്കെയുള്ളത് പഠിച്ചു. സിനിമ എടുത്തതുമായി ബന്ധപ്പെട്ട കിട്ടിയ വിദ്യാഭ്യാസമാണ് ഏറ്റവും വലുത്. ഗ്രേറ്റ് ഡിപ്രഷന്‍ എന്ന സിനിമ വിവിധതരം റീഡിങ്ങുകള്‍ സാധ്യമായ സിനിമയാണ്. അസാധാരണമായ ആശയങ്ങളായിരുന്നു എന്റേത് ,അതിനെ വിശ്വസിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഈ സിനിമ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒന്നാണന്നൊണ് എന്റെ വിശ്വാസം. ജേണലിസം ആയിരുന്നു എന്റെ ബിരുദം.

ഒരു സിനിമയെ സംബന്ധിച്ച് പ്രൊഡക്ഷന്‍ വളരെ പ്രധാനപ്പെട്ടതാണ്

ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന, ഫെസ്റ്റിവലുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സംവിധായകനാകണമെന്നാണ് എന്റെ ആഗ്രഹം. കാന്‍സ് ,ടിഫ്, സണ്‍ഡാന്‍സ് പോലുള്ള വേദികളില്‍ എന്റെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നുള്ളതാണ് എന്റെ വിഷന്‍. ഈയൊരു വിഷന്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ഒരു സിനിമയെ സംബന്ധിച്ച് പ്രൊഡക്ഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. സിനിമ എടുത്തപ്പോള്‍ കിട്ടിയ വലിയ ലേണിംഗാണത്. ഐ. എഫ്. എഫ് .കെ യില്‍ തെരഞ്ഞടുക്കപ്പെട്ടത് വലിയ രീതിയില്‍ എന്നെ സഹായിക്കുന്നുണ്ട്. വൈല്‍ഡ് ഗൂസ് ചെയ്‌സ് എന്നൊരു ഫിലിമാണ് എന്റെ അടുത്ത വര്‍ക്ക്. ഈ സിനിമയുടെ വിജയത്തിനൊപ്പം, കുറച്ച് സിനിമകള്‍ കൂടെ ചെയ്ത് മുഴുവന്‍ സമയം ഫിലിം മേക്കര്‍ ആകണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും പോലെ 9-5 വരെയുള്ള ഒരു ജോലിയാണ് ഞാനും ചെയ്യുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്, പക്ഷേ, ജീവിതം ഓഫര്‍ ചെയ്യുന്ന എന്തും സ്വികരിക്കാനുള്ള മനസ്സ് എനിക്കുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in