'24 മണിക്കൂറിലെ ക്രൈം ഡ്രാമയാണ് വേല': സംവിധായകൻ ശ്യാം ശശി അഭിമുഖം

'24 മണിക്കൂറിലെ ക്രൈം ഡ്രാമയാണ് വേല': സംവിധായകൻ ശ്യാം ശശി അഭിമുഖം

ഷെയ്ൻ നി​ഗം പൊലീസ് വേഷത്തെിലെത്തുന്ന പുതിയ ചിത്രമാണ് വേല, പാലക്കാടുള്ള ഒരു പൊലീസ് കണ്ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിൽ ഉല്ലാസ് അഗസ്റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രമായി സണ്ണിവെയ്‌ൻ എത്തുന്നു. നവാ​ഗതനായ ശ്യാം ശശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേല ഒരു ക്രൈം ഡ്രാമയാണെന്ന് സംവിധായകൻ പറയുന്നു. രണ്ടു പോലീസുകാരുടെ ക്ളാഷും ഒപ്പം സംസാരിക്കുന്ന ചിത്രമാണിത്, ഒപ്പം സിനിമയിലൊരു ഫ്ലാഷ്ബാക്ക് ഉണ്ട് അത് കണക്ട് ചെയ്താണ് ബാക്കി സിനിമ പോകുന്നത്. ഒരു ദിവസത്തിൽ നടക്കുന്ന കഥയാണ് വേലയുടേത്, രാവിലെ തുടങ്ങി രാത്രിയോടെ 24 മണിക്കൂറിൽ അവസാനിക്കുന്ന ചിത്രമാണ് വേലയെന്നും ശ്യാം ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ശ്യാം ശശി ക്യു സ്റ്റുഡിയോയോട്.

ആദ്യ സിനിമയിലേക്ക്

സിനിമക്കായി മുന്നേ കുറെ കഥകൾ ആലോചിച്ച് നമ്മൾ പിച്ച് ചെയ്തിട്ടുണ്ടായിരുന്നു. ഒരു പ്രൊജക്റ്റ് ഓൺ ആയി നിന്ന സമയത്തായിരുന്നു കോവിഡ് വന്നത്. ആ സമയത്ത് കുറെ ഷോർട്ട് സ്റ്റോറികൾ ആലോചിച്ചിരുന്നു അതിലൊന്നായിരുന്നു വേല. കോവിഡിന്റെ എഫക്റ്റുകൾ തീർന്നെങ്കിലും പെട്ടെന്ന് വീണ്ടും ലോക്ഡൗൺ വന്നാലും ഇതെങ്ങനെ ചെയ്യാൻ പറ്റുമെന്ന ആലോചനയിലാണ് ഈയൊരു കഥയിലേക്ക് തിരിയുന്നത്. എൻ്റെ ഒരുപാട് കാലത്തെ സുഹൃത്താണ് ഇതിൻ്റെ തിരക്കഥാകൃത്തായ എം.സജാസ്. അയാൾ എഴുതി വച്ചിരുന്ന ഷോർട്ട് സ്റ്റോറികളിൽ നിന്നാണ് ഞാൻ വേല തിരഞ്ഞെടുത്തത്. ഞങ്ങൾക്ക് ഒരുമിച്ചൊരു പ്രൊഡക്ഷൻ കമ്പനി ഉണ്ട്, ലിബർഡേഡ് ഫിലിംസ് എന്നാണ് പേര്. കൊച്ചിയിലെ കുറച്ച് ബ്രാൻഡുകളുമായിട്ട് ഞങ്ങളുടെ അഡ്വെർടൈസിങ് കമ്പനി അസ്സോസിയേറ്റ് ചെയ്തിട്ടുണ്ട്. കഥ ആയതിന് ശേഷം ഞങ്ങൾ രണ്ടു പേരും ഒരുമിച്ചിരുന്നു ഈ സിനിമയിലേക്ക് എത്തിയതാണ്. സ്ക്രിപ്റ്റും ഡയലോഗുകളും എല്ലാം സജാസ് തന്നെയാണ്. സിനിമയുടെ ലൂക്ക് ആൻഡ് ഫീൽ ഒക്കെ നമ്മൾ ഒരുമിച്ചാണ് ചെയ്തത്.

പോലീസ് കഥാപാത്രത്തിലേക്ക് ഷെയിൻ നിഗം

പോലീസ് കഥാപാത്രത്തിലേക്ക് ഷെയ്‌നിനെ പരിഗണിച്ചപ്പോൾ അത് വർക്ക് ആകുമോയെന്ന് എല്ലാവർക്കും സംശയമുണ്ടായിരുന്നു. എന്നാൽ നമുക്ക് ഷെയ്ന്റെ മേൽ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു, ഒരു ഫ്രഷ്‌നെസ്സ് ആ കഥാപാത്രത്തിന് തോന്നുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അങ്ങനെ ഷെയിനിനെ ആ രൂപത്തിലേക്ക് ഒടുവിൽ ഞങ്ങൾ എത്തിച്ചു. ട്രെയ്നറെ വച്ച് വർക്ഔട്ട് ഒക്കെ ചെയ്യിപ്പിച്ചു ആ കഥാപാത്രത്തിന്റെ രൂപത്തിലേക്ക് ഷെയിനിനെ കൊണ്ടുവന്നു.

സണ്ണി വെയിനും സിദ്ധാർത്ഥ് ഭരതനും

സണ്ണി വെയിനിന്റെ കഥാപാത്രത്തിലേക്ക് വരുമ്പോൾ സ്ഥിരം കാണുന്ന ആളുകൾ ചെയ്താൽ അതിലൊരു ഫ്രഷ്‌നെസ്സ് ഉണ്ടാകില്ലെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. സണ്ണി വെയ്‌നിനെ ആളുകൾക്ക് നല്ല ഇഷ്ട്ടമാണ്. അപ്പോൾ സണ്ണി ഇങ്ങനത്തെ ഒരു വ്യത്യസ്തത കൊണ്ടുവന്നാൽ അത് അടിപൊളിയാകുമെന്ന് നമ്മുക്ക് തോന്നി. അദ്ദേഹാം ബോഡി ലാങ്ഗ്വേജിലും മാറ്റം വരുത്തി, അത്യാവശ്യം തടി വച്ചു, പിന്നെ പാലക്കാട് സ്ലാങ് വർക്ക് ചെയ്തെടുത്തു. ഷൂട്ടിന് രണ്ടാഴ്ച മുന്നേ തന്നെ സണ്ണി വെയ്ൻ നമ്മളോടൊപ്പം ഉണ്ടായിരുന്നു.

എല്ലാ കഥാപാത്രങ്ങൾക്കും മുൻപ് തന്നെ കറക്റ്റ് സ്കെച്ച് നമ്മുടെ കയ്യിൽ ഉണ്ടായിരുന്നു. സിദ്ധു ചേട്ടൻ ആ പോലീസ് കഥാപാത്രം ചെയ്‌താൽ നന്നായിരിക്കും എന്ന് തോന്നി ആ സ്പേസിലേക്ക് ഞങ്ങൾ കൊണ്ടുവരികയായിരുന്നു. കാരണം അദ്ദേഹം കുറച്ച് കാലമായി ഒരു ഇടവേളയെടുത്ത് നിൽക്കുകയായിരുന്നല്ലോ. പിന്നെ സിദ്ധു ചേട്ടൻ വന്നത് ചെയ്തു നോക്കിയപ്പോൾ നന്നായി വർക്കായി. അദ്ദേഹത്തിന് ആദ്യമൊരു സംശയം ഉണ്ടായിരുന്നു, ഇത് എങ്ങനെയാകുമെന്ന രീതിയിൽ പക്ഷെ മേക്ക് അപ്പ് ഒക്കെ ഇട്ട് കോസ്റ്റ്യൂമിലായപ്പോൾ അത് മാറി.

ജോർജേട്ടനും വെയ്‌ഫെറർ ഫിലിംസും

ജോർജേട്ടൻ ഇങ്ങനെയൊരു കഥയുണ്ടെന്നറിഞ്ഞ് ഇങ്ങോട്ട് വരുകയായിരുന്നു. അങ്ങനെ നമ്മൾ പോയി കഥ പറഞ്ഞു. ജോർജേട്ടൻ ഭയങ്കര സപ്പോർട്ട് ആയിരുന്നു, ഞങ്ങളുടെ പ്രൊജക്ടിൽ ജോർജേട്ടൻ കൈകോർത്തപ്പോൾ കൂടുതൽ ആത്മവിശ്വാസം ആയി. ഒരു കാര്യത്തിൽ ഇടപെടുകയോ ഒന്നും അദ്ദേഹം ചെയ്തിരുന്നില്ല. തിയറ്ററുകൾ ലഭിക്കുന്ന കാര്യത്തിൽ ആയാലും വെയ്‌ഫെറർ ഫിലിംസ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്രയും റിലീസുകൾ ഉണ്ടെങ്കിലും സ്ക്രീനുകൾ ലഭിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

പ്രേക്ഷകരോട്

എല്ലാവരും ഈ സിനിമയെ സപ്പോർട്ട് ചെയ്യണം, കാരണം കുറച്ച് എക്സ്പെരിമെന്റ്റ് പരിപാടികൾ ഈ സിനിമയിലൂടെ ഞങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോൾ അത് കണ്ട് തന്നെ പ്രോത്സാഹിപ്പിക്കണം എന്നാണ് പറയാൻ ഉള്ളത്. പുതിയ ആളുകൾ കേറി വരണം അതിനാൽ കൂടെ നിൽക്കുക എല്ലാവരും.

Related Stories

No stories found.
logo
The Cue
www.thecue.in