AI സ്റ്റുഡിയോ ജിബുരി കലാകാരന്മാർക്ക് പകരമാകില്ല | Hayao Miyazaki| Studio Ghibli | Isao Takahata | Open AI Art
പോകുന്നിടങ്ങളിലെല്ലാം ഒരു നോട്ടുബുക്ക് കൊണ്ട് നടക്കുന്ന ഒരാൾ. കണ്ണും കാതും മനസ്സും തുറന്നു വച്ച് അദ്ദേഹം കാണുന്നതെല്ലാം പല നിറങ്ങളിൽ, പല രൂപങ്ങളിൽ, പല കുറി വരച്ചും, മായ്ച്ചും, വീണ്ടും വരച്ചും, വെട്ടി കളഞ്ഞും വർഷങ്ങളോളം ഇരുന്ന് ഒരു കഥയായി മാറ്റി, ചുറ്റുപാടുകളാക്കി മാറ്റി ഒരു ലോകം തന്നെ സൃഷ്ടിച്ചെടുക്കുന്നു. എത്രയോ കുഞ്ഞുങ്ങളും മുതിർന്നവരും ആ ലോകത്ത് ജീവിക്കാനായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഹയാവോ മിയാസാക്കി എന്ന ഗോട്ട് ലോകത്തിന് മുന്നിൽ തുറന്നിട്ട ആ ലോകം ആ കലാകാരനും കൂട്ടരും വർഷങ്ങളോളം ഇരുന്ന് വരച്ച് നിറവും ഭാവവും കൊടുത്ത് കൊണ്ട് തരുന്ന ലേബർ ഓഫ് ആർട്ട് ആണ്. Which is also made of love. Labour of art made with love. And the man himself, Hayao Miyazaki is the greatest of all time, the wind that blew through the animation industry and our hearts.
സ്റ്റുഡിയോ ജിബുരി. ജിബുരി എന്ന വാക്ക് വരുന്നത് രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇറ്റാലിയൻ ഫൈറ്റർ പ്ലെയിനുകൾക്ക് ഇട്ടിരുന്ന പേരിൽ നിന്നാണ്. സഹാറയിൽ വീഴുന്ന ചൂട് കാറ്റിന്റെ ലിബിയൻ വാക്കിൽ നിന്നാണ് ആ പേര് വരുന്നത്. ജപ്പാനീസ് ആനിമേഷൻ ഇൻഡസ്ട്രിയിലൂടെ വീശിയ ആ കാറ്റിന് അവർ ഇട്ട പേരാണ് സ്റ്റുഡിയോ ജിബുരി.
ജിബിലി, ഖിബ്‌ളി എന്നെല്ലാം ആളുകൾ പറയാറുണ്ട്. നമ്മുടെ ഭാഷയിലേക്ക് വരാൻ പാടുള്ള വെസ്റ്റേൺ പവറിന്റെ എക്സ്റ്റന്റഡ് കൊളോണിയലിസം ആയി മാത്രമേ അത് കാണുന്നുള്ളൂ. മിയാസക്കി ജിബുരി എന്നാണ് ആ വാക്ക് ഉച്ഛരിക്കുന്നത് അതുകൊണ്ട് ഈ വീഡിയോ ജിബുരി എന്നാണ് പറയാൻ പോകുന്നത്.
1985 - ൽ ഇസവോ തകാഹതയുടെയും, ഹയാവോ മിയാസാക്കിയുടെയും ചിത്രങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോട് കൂടെ ടോക്കുമ ഷോട്ടൻ കോ.lmt ന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചതാണ് സ്റ്റുഡിയോ ജിബുരി. 2005-ലാണ് സ്റ്റുഡിയോ ജിബുരി ഇൻഡിപെൻഡന്റ് ആകുന്നത്. കൈ കൊണ്ട് വരയ്ക്കുന്ന, ഓരോ ഫ്രെയിമിനും അതിസൂക്ഷ്മമായ ഡീറ്റൈലിംഗ് നൽകുന്ന, സൂത്തിങ് കളർ പാലറ്റ് ഉള്ള ശൈലിയാണ് സ്റ്റുഡിയോ ജിബുരിയുടേത്. മിയാസാക്കി ചിത്രങ്ങളുടെയും, തകാഹത ചിത്രങ്ങളുടെയും ശൈലിയിൽ അത് കാണാം.
ഒരു വശത്ത് മൈ നേബർ ടൊറോട്ടോ, സ്പിരിറ്റഡ് എവെ, ഹോൾസ് മൂവിങ് കാസിൽ എല്ലാം മിയാസാക്കി നിർമ്മിക്കുമ്പോൾ മറുവശത്ത് ഗ്രേവ് ഓഫ് ദ ഫയർഫ്ലൈസ്, ഒൺലി എസ്റ്റേർഡെ, മൈ നൈബേഴ്സ് ദ യെമഡാസ് തുടങ്ങിയ ചിത്രങ്ങൾ തകാഹത സംവിധാനം ചെയ്യുന്നു. രണ്ട് പേരും അവരവരുടേതായ ശൈലിയിൽ മികച്ചത്. സ്റ്റുഡിയോ ജിബുരി എന്ന് പറയുമ്പോൾ മിയാസാക്കിയെ മാത്രം ഓർത്താൽ മതിയാകില്ല. ഗ്രേവ് ഓഫ് ദ ഫയർഫ്ലൈസ് നൽകിയ മരവിപ്പ് ഇപ്പോഴും ഉള്ളിൽ നിന്നും പോകാത്തവരുണ്ട്. ഒരിക്കൽ യാസുവോ ഒത്സുക എന്ന ആനിമേറ്റർ പറയുകയുണ്ടായി മിയാസകിയുടെ സാമൂഹ്യപ്രതിബദ്ധത വരുന്നത് തകാഹതയിൽ നിന്നാണ് എന്ന്.
വെസ്റ്റ് മോണോപോളി ആയിരുന്ന ആനിമേഷൻ ഇൻഡസ്ട്രിയിൽ ജപ്പാൻ അവരുടെ മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവിടെ സ്റ്റുഡിയോ ജിബുരി എന്നത് ഒരു ലേബൽ ആയി മാറിയത് അത്രമാത്രം ഡീറ്റൈലിംഗ് നൽകി അവർ വരച്ചെടുക്കുന്ന ഫ്രെയിമുകൾ കാരണമാണ്. നിങ്ങൾ കാണുന്ന അഞ്ച് സെക്കന്റ് ആനിമേഷൻ നിർമ്മിക്കാൻ നൂറ് കലാകാരന്മാർ ഒരാഴ്ച ജോലി ചെയ്യണം. ദ വിൻഡ് റൈസസ് എന്ന മിയാസാക്കി ചിത്രത്തിലെ ഈ 4 സെക്കന്റ് സീൻ പൂർണമായും ഹാൻഡ് ആനിമേറ്റഡ് ആണ്. അത് അവർ ചെയ്തെടുത്തത് ഒരു വർഷവും മൂന്ന് മാസവും എടുത്താണ്. തങ്ങളുടെ ചിത്രങ്ങൾ പോപ്പുലർ ആകും എന്ന വിചാരത്തില്ലല്ല അവർ കഥകൾ പറഞ്ഞു കൊണ്ടിരുന്നത്, ഞങ്ങൾക്ക് വേണ്ടത് ഞങ്ങൾ ചെയ്തുകൊണ്ടിരുന്നു. അത് ലോകം സ്വീകരിച്ചു.
നിങ്ങൾ വരയ്ക്കുന്നത് മനുഷ്യരെയാണ്, കഥാപാത്രങ്ങളെയല്ല എന്ന് പറയുന്ന, മണിക്കൂറുകളോളം ഒരു മാഗ്നിഫയിംഗ് ലെന്സ് വച്ച് ഒരു ക്യാറ്റർപില്ലറിനെ നിരീക്ഷിക്കുന്ന, ടീമിനെ മുഴുവൻ ചുറ്റുമുള്ളതെല്ലാം കണ്ട് നോക്കി പഠിച്ച് അതിന് ജീവൻ നൽകാൻ പറയുന്നയാളാണ് ഹയാവോ മിയാസാക്കി. AI വരുമ്പോൾ, നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം, but I’ve nothing to do with it. Its an insult to life itself എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
സ്റ്റുഡിയോ ജിബുരി ലോകത്ത് ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തെറ്റല്ല. ഓരോ വരയും കുറിയുമിട്ട് അവർ അത് നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത് നിങ്ങളെ ആ ലോകത്തേക്ക് കൊണ്ട് പോകാൻ തന്നെയാണ്. അത് അവരുടെ വിജയവുമാണ്. പക്ഷേ ട്രംപും, ബാബ്രി മസ്ജിദ് തകർക്കുന്നതും നിങ്ങളുടെ വർഗീയതയും വംശീയതയും പടച്ചു വിടുന്നതും ആ പ്രസ്ഥാനം എത്രയോ വർഷങ്ങൾ ചെലവിട്ട്, വെള്ളവും വളവും സ്നേഹവും കൊടുത്ത് പ്രേക്ഷകർക്ക് നൽകിയ സ്റ്റൈൽ കൊണ്ടാണ്. അതാ മനുഷ്യരുടെ രാഷ്ട്രീയമല്ല. പ്രതീക്ഷകൾ നൽകിക്കൊണ്ടവസാനിക്കുന്ന മിയാസാക്കി ചിത്രങ്ങളോട് നിങ്ങൾ ചെയ്യുന്ന നീതിയല്ല. നാലോ അഞ്ചോ തവണ റിട്ടയർമെന്റ് പ്രഖ്യാപിച്ചയാൾ വീണ്ടും വീണ്ടും ക്രിയേഷനിലേക്ക് തിരിച്ചു വന്നിട്ടുണ്ടെങ്കിൽ അതാ കലാകാരന് കഥ പറയാതിരിക്കാൻ കഴിയാത്തത് കൊണ്ടാണ്.
നോക്കൂ നിങ്ങൾക്ക് റപ്ലിക്കേറ്റ് ചെയ്യാം, പക്ഷേ ക്രിയേറ്റ് ചെയ്യാൻ സാധിക്കില്ല. തുടക്കം മുതൽ പറഞ്ഞു കൊണ്ടിരിക്കുന്നു കണ്ണും കാതും തൊലിയും ഹൃദയവും തലച്ചോറും തുറന്ന് വച്ച് അവർ തുറന്നു വച്ച ലോകം നിങ്ങൾക്ക് സൃഷ്ടിക്കാനാകുമോ? ഒരുപക്ഷേ അങ്ങനൊരു ലോകം വന്നേക്കാം. പക്ഷെ പെൻസിലും പേപ്പറും വച്ച് ആ ഒരു കൂട്ടം മനുഷ്യർ നെയ്തെടുക്കുന്ന ആ ലോകത്തോട് നിലവിൽ നമ്മൾ നീതി കാണിക്കേണ്ടതുണ്ട്.