'സമാറ'യുടെ സ്കെയിൽ വലുതാണെന്ന് അറിയുന്നത് ഷൂട്ടിങ്ങ് സമയത്ത് : ​രാഹുൽ മാധവ് അഭിമുഖം.

'സമാറ'യുടെ സ്കെയിൽ വലുതാണെന്ന് അറിയുന്നത് ഷൂട്ടിങ്ങ് സമയത്ത് : ​രാഹുൽ മാധവ് അഭിമുഖം.

റഹ്‌മാന്‍, രാഹുല്‍ മാധവ്, ഭരത് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സമാറ. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍,അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമാറയിലേക്ക് തന്നെ ആദ്യം വിളിക്കുന്നത് ചിത്രത്തിന്റെ ക്യാമറeമാൻ സിനു സിദ്ധാര്‍ഥാണെന്ന് ​രാഹുൽ മാധവ് പറയുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയായ സമാറയിൽ ഫോറന്‍സിക് എക്‌സ്‌പേര്‍ട്ടായ ഡോക്ടര്‍ ആസാദ് എന്ന കഥാപാത്രത്തെയാണ് ​രാഹുൽ അവതരിപ്പിക്കുന്നത്.

ഡോക്ടര്‍ ആസാദ് എന്ന കഥാപാത്രം..

എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത് ഈ സിനിമയുടെ ക്യാമറമാനായ സിനു സിദ്ധാര്‍ഥാണ്. ഞാന്‍ 2013 ല്‍ ചെയ്ത 'ലിസമ്മയുടെ വീട്' എന്ന ചിത്രത്തിലെ ക്യാമറാമാനായിരുന്നു അദ്ദേഹം. സിനുവാണ് എനിക്ക് സിനിമയുടെ ബേസിക് ഐഡിയ പറഞ്ഞു തരുന്നത്. പിന്നെയണ് ചാള്‍സ് വിളിച്ചിട്ട് വണ്‍ ലൈനെക്കാള്‍ കൂടുതല്‍ കഥ പറഞ്ഞു തരുന്നത്. അതിന് ശേഷം ഞാന്‍ സ്‌ക്രിപ്പ്റ്റ് വായിച്ചു. അങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്. ഡോക്ടര്‍ ആസാദ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു ഇന്‍സിഡന്റ് നടക്കുന്നു. ആ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട് എന്ന നിലയില്‍ റഹ്മാന്‍ സാറിനെ ഹെല്‍പ്പ് ചെയ്യാന്‍ വരുന്ന ഒരു കഥാപാത്രമാണ് ഈ സിനിമയില്‍ ഞാന്‍. ഷൂട്ടിങ്ങ് സെറ്റിലെത്തിയപ്പോഴാണ് സമാറ എന്ന ചിത്രത്തിന്റെ സ്‌കെയില്‍ എത്രത്തോളം വലുതാണെന്ന് മനസ്സിലായത്.

എന്താണ് സമാറ?

ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണ് സമാറ. സയന്‍സ് ഫിക്ഷന്‍ എന്ന് പറയുമ്പോള്‍ തന്നെ കുറേ സിജിഐ വര്‍ക്ക് ആവശ്യമായ സിനിമയാണ്. സിജിഐ ഉപയോഗിക്കുമ്പോള്‍ അത് എങ്ങനെ വരും എന്ന് നമുക്ക് അറിവ് ഉണ്ടായിരുന്നില്ല. പടത്തിന്റെ സ്‌കെയില്‍ എത്രത്തോളം വലുതാണെന്ന് ഷൂട്ട് ചെയ്യുന്ന സമയത്താണ് അറിഞ്ഞത്. അവരുടെ എഫര്‍ട്ട് കാസ്റ്റ് ആന്‍ഡ് ക്രൂ എല്ലാം വലുതാണ്. അതിന്റെ കാസ്റ്റ് നോക്കി കഴിഞ്ഞാല്‍ വ്യത്യസ്തമായ ഭാഷകളില്‍ നിന്നുള്ള കാസ്റ്റ് ആയിരുന്നു സമാറയിലേത്. ഉദാഹരണത്തിന് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ച ദിനേശ് ലാമ്പ്ഡ എന്ന നടന്‍, മൂത്തോന്‍ എന്ന സിനിമയിലെ സഞ്ജന ദീപു. ആ കുട്ടിക്കും സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതാണ്. അങ്ങനെ ഒരു പാട് ആളുകളുണ്ട് ഈ സിനിമയില്‍. വളരെ കണ്‍വീന്‍സിങ്ങായിട്ടാണ് ചാള്‍സ് അതിനെ ഷൂട്ട് ചെയ്തിരിക്കുന്നത്. ഞാന്‍ അതിന്റെ ഫൈനല്‍ ഔട്ട് കാണുന്ന സമയത്ത് വളരെ ഇപംപ്രസ്ഡായിരുന്നു.

കശ്മീരാണ് പശ്ചാത്തലം..

മൈനസ് 16 ഡിഗ്രിക്ക് താഴെയായിരുന്നു പലയിടത്തും കാലാവസ്ഥ. പക്ഷേ നമ്മള്‍ ആക്ടേഴ്‌സിന് ഷോട്ട് കഴിഞ്ഞ് തിരിച്ചു വന്ന് ഇരിക്കാന്‍ ഒക്കെ പറ്റുമല്ലോ? ടെക്‌നീഷ്യന്‍സാണ് നല്ല രീതിയില്‍ ബുദ്ധിമുട്ടിയിട്ടുള്ളത്. നാലഞ്ച് ഹീറ്റേഴ്‌സ് ഒക്കെ ഉപയോഗിച്ചിട്ടാണ് രാത്രിയില്‍ ഉറങ്ങുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് ഐസ് ഒക്കെ നമ്മുടെ മുട്ടിന്റെ താഴെ വരെ വരും. വലിയ ഷൂസ് ഉപയോഗിച്ചാലും അതിന്റെ അകത്തു കൂടി ഐസ് കയറി പിന്നീട് മെല്‍റ്റാവും.. വലിയ ബുദ്ധിമുട്ടായിരുന്നു കാലാവസ്ഥയൊക്കെ. എന്നാല്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത് ടെക്‌നീഷ്യന്‍സായിരുന്നു കൂടുതലും. നമുക്ക് ഷൂട്ട് കഴിഞ്ഞാല്‍ വേണമെങ്കില്‍ മാറിയിരിക്കാം കാറിനുള്ളിലിരിക്കാം. എല്ലാവരും അത്രയും എഫര്‍ട്ട് എടുത്തിട്ടുണ്ട് എന്നുള്ളതുകൊണ്ടു തന്നെ അതിന്റെ ഔട്ട് വരുമ്പോള്‍ ഡിഫറന്റായിരിക്കും.

എന്തുകൊണ്ട് സമാറ?

സിനിമ ഒരു ഡയറക്ടര്‍ മീഡിയം ആണ്. നല്ല ടെക്‌നീഷ്യന്‍സും എനിക്ക് ഇതില്‍ തോന്നിയ വിശ്വാസവും കൊണ്ടാണ് ഈ സിനിമ ചെയ്തത്. പിന്നെ റഹ്മാന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. പിന്നെ വലിയൊരു ബഡ്ജറ്റിലെ സയന്‍സ് ഫിക്ഷന്‍ പടം. നല്ല സ്‌ക്രിപ്പ്റ്റ് കഥ എല്ലാം കൂടി ഒത്തു വന്നപ്പോള്‍ ചെയ്തു എന്നു മാത്രം. എന്റെ ക്യാരക്ടറിന് വലിയ ആക്ഷന്‍ സീക്വന്‍സുകളില്ല. പക്ഷേ സിനിമ മൊത്തത്തില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ട്. തിയറ്ററില്‍ തന്നെ പോയി തന്നെ സിനിമ കാണാന്‍ ശ്രമിക്കുക, ടെക്‌നിക്കലി അത്രയും അഡ്വാന്‍സ്ഡായ ഒരു സനിമയാണ് സമാറ. അതുകൊണ്ടു തന്നെ തിയറ്ററില്‍ പോയി സിനിമ കാണണം.

സമാറ ഒരു ലേണിങ് എക്‌സ്പീരിയന്‍സാണോ?

ഉറപ്പായിട്ടും.. ഞാന്‍ ഇത്രയും സിജിഐ വര്‍ക്കുള്ള മറ്റൊരു പടത്തിലും അഭിനയിച്ചിട്ടില്ല. പിന്നെ റഹ്മാന്‍ സാര്‍, അദ്ദേഹത്തെക്കുറിച്ച് എന്താ പറയേണ്ടത്. ഒരാഴ്ചയില്‍ നാലും അഞ്ചും സിനിമകളാണ് പല ഭാഷകളിലായി അദ്ദേഹത്തിന്റേതായി റിലീസ് ആകുന്നത്. അത്തരത്തില്‍ പടങ്ങള്‍ ഒക്കെ ചെയ്യുന്ന, അത്രയും വലിയ ഡയറക്ടേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന ഇപ്പോഴും ഇന്ത്യയിലെ തന്നെ മികച്ച ഡയറക്ടേഴ്‌സിനൊപ്പം വര്‍ക്ക് ചെയ്യുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഭാഗ്യം. എല്ലാം കൂടി ചേര്‍ത്ത് നല്ലൊരു ലേണിങ്ങ് എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു സമാറ.

റാം, കിങ് ഓഫ് കൊത്ത എന്നിവയെക്കുറിച്ച്..

റാം ഒരു കോമേര്‍ഷ്യല്‍ ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും. ഒരു ലാര്‍ജ് സ്‌കെയില്‍ ബിഗ് ബഡ്ജറ്റ് എന്‍ര്‍ടെയ്‌നറായിരിക്കും. കിങ് ഓഫ് കൊത്ത ഒരു വലിയ ദുല്‍ഖര്‍-അഭി കോമ്പിനേഷനില്‍ വരുന്ന ബിഗ് ബഡ്ജറ്റ് കോമേഴ്ഷ്യല്‍ മൂവിയായിരിക്കും. അഭിലാഷ് ജോഷി എനിക്ക് നേരത്തെ തന്നെ അറിയാവുന്ന ഒരാളാണ്. ജോഷി സാറിനൊപ്പം പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലും അഭിലാഷ് ഉണ്ടായിരുന്നു. അതിനും മുമ്പ് ഞാന്‍ ആഡ് ഫിലിംസ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ബിംഗോ ചിപ്പ്‌സ് എന്ന ആഡില്‍ അസിസ്റ്റന്റായിരുന്നു അദ്ദേഹം. അതുപോലെ തന്നെ ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കോളേജില്‍ ഒന്നു രണ്ടു ദിവസം അദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് കോളേജ് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് തിരിച്ചു പോവുകയായിരുന്നു. അദ്ദേഹത്തെ പലപ്പോഴായി കണ്ട് എനിക്ക് പരിചയം ഉണ്ടായിരുന്നു എന്നതു കൊണ്ട് തന്നെ എനിക്ക് വളരെ കംഫര്‍ട്ടബിളായിരുന്നു വര്‍ക്ക് ചെയ്യാന്‍. അദ്ദേഹം നല്ലൊരു ടെക്‌നീഷ്യനാണ്. അതി ഗംഭീരമായ ഒരു സെറ്റാണ് കൊത്തയുടേത്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വണ്‍ ഓഫ് ദ ബിഗ്ഗസ്റ്റ് സെറ്റാണ് കാരിക്കുടിയിലെ കൊത്തയുടേത്.

സെലക്ടീവാണോ? മറ്റ് പ്രോജക്ടുകള്‍?

വരുന്ന സിനിമകളെല്ലാം എന്നെ സെലക്ട് ചെയ്തതാണ് ഞാന്‍ സെല്ക്ട് ചെയ്തതല്ല.. ഞാന്‍ അങ്ങനെ സെലക്ടീവും അല്ല. റാമിന്റെ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്. പിന്നെ പൊറാട്ട് നാടകം എന്നൊരു ചിത്രമുണ്ട്. അതൊരു പൊളിറ്റിക്കല്‍ സറ്റയറാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വരുന്ന ത്രയം എന്നൊരു ചിത്രമുണ്ട്, അതിന്റെ റിലീസിന് വെയ്റ്റ് ചെയ്യുകയാണ്. പിന്നെ ഞാനും ആന്‍സന്‍ പോളും ചെയ്യുന്നൊരു പടമുണ്ട്. അതൊരു ക്യാമ്പസ് ലവ് സ്റ്റോറിയാണ് അതിന്റെ ഷൂട്ട് ഇപ്പോള്‍ തിരുവന്തപുരത്ത് കഴിഞ്ഞു. ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ്. അതൊരു നല്ല പടമായിരിക്കും. ഇതൊക്കെയാണ് ചെയ്ത ഇനി വരാനിരിക്കുന്ന പ്രോജക്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in