'ചെത്ത്' എന്ന വാക്ക് പോപ്പുലർ ആയത് ആ എഴുത്തുകാരന്റെ മാജിക് ആണ്, ശ്യാം പുഷ്കരൻ കിടിലനാണ്: വിഷ്ണു അഗസ്ത്യ

'ചെത്ത്' എന്ന വാക്ക് പോപ്പുലർ ആയത് ആ എഴുത്തുകാരന്റെ മാജിക് ആണ്, ശ്യാം പുഷ്കരൻ കിടിലനാണ്: വിഷ്ണു അഗസ്ത്യ
Published on

മികച്ച എഴുത്തുകാരനാണ് ശ്യാം പുഷ്കരൻ എന്ന് നടൻ വിഷ്ണു അ​ഗസ്ത്യ. ഒരു വാക്കിനെ പ്രേക്ഷകർക്കിടെയിൽ ജനപ്രീയമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എഴുത്തുകാൻ ആണെന്നും റൈഫിൾ ക്ലബ്ബ് എന്ന ചിത്രം കണ്ടിറങ്ങിക്കഴിയുമ്പോൾ ആളുകൾ ചെത്ത് എന്ന വാക്ക് ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ആ എഴുത്തുകാരന്റെ മാജിക് ആണ് എന്നും വിഷ്ണു പറയുന്നു. ചെത്ത് എന്ന വാക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാൻ വേണ്ടി പല സന്ദർഭങ്ങളിലും കഥാപാത്രത്തെക്കൊണ്ട് ആ വാക്ക് ശ്യാം പുഷ്കരൻ സിനിമയിൽ പറയിപ്പിച്ചിട്ടുണ്ടെന്നും വിഷ്ണു അ​ഗസ്ത്യ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിഷ്ണു അ​ഗസ്ത്യ പറയുന്നത്:

ഒരു വാക്കിനെ പതുക്കെ കൊണ്ടു വന്ന് ഏതെല്ലാം സ്ഥലങ്ങളിലാണ് ഒരു റൈറ്റർ ഉപയോ​ഗിക്കുന്നത് എന്ന് നമ്മൾ നോക്കണം. റൈഫിൾ ക്ലബ്ബിൽ നടനെയും കൊണ്ട് കാട്ടിലേക്ക് പോകുമ്പോൾ അയാൾ അവിടെ പറയുന്നതാണ് സെക്രട്ടറി എങ്ങനെയുണ്ട് ചെത്ത് അല്ലേ എന്ന്. അത് കളിയാക്കുന്നതാണ്. പിന്നീട് ഇതേ വാക്ക് പറയുന്നത് അയാളുടെ അച്ഛന്റെ നേർക്ക് തോക്ക് ചൂണ്ടി നിൽക്കുമ്പോഴാണ്. ഒരു വാക്കിനെ പതുക്കെ ആളുകളുടെ മനസ്സിലേക്ക് പ്ലേസ് ചെയ്യുന്നതിനായി ഒരേ വാക്ക് പല സന്ദർഭങ്ങളിലും ഒരു കഥാപാത്രത്തെക്കൊണ്ട് എവിടെയൊക്കെയോ പറയിപ്പിക്കുന്നുണ്ട് എഴുത്തുകാരൻ. അതാണെന്ന് തോന്നുന്നു പടം കണ്ടിറങ്ങി കഴിയുമ്പോൾ അറിയാണ്ട് തന്നെ നമ്മൾ ചെത്ത് എന്നു പറഞ്ഞു പോകുന്നത്. അത് എഴുത്തുകാരന്റെ മാജിക് ആണ്. കിടിലൻ എഴുത്തുകാരനാണ് ശ്യാം പുഷ്കരൻ.

ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് റൈഫിൾ ക്ലബ്ബ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. ചിത്രത്തിൽ ​ഗോഡ്ജോ എന്ന കഥാപാത്രമായാണ് വിഷ്ണു എത്തിയത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന ചിത്രം ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് നിർമിച്ചത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിച്ചത്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ എന്നിവർ ഒന്നിച്ച ചിത്രം കൂടിയായിരുന്നു റൈഫിൾ ക്ലബ്ബ്.

Related Stories

No stories found.
logo
The Cue
www.thecue.in