'ബേസിലിനൊപ്പമുള്ള ഒരു സീനിൽ പൃഥ്വി വളരെ ഫ്രീ ആയി ഒരു ഡയലോഗ് കയ്യിൽ നിന്നിട്ടപ്പോൾ ഞാൻ ഹാപ്പിയായി'; വിപിൻ ദാസ്

'ബേസിലിനൊപ്പമുള്ള ഒരു സീനിൽ പൃഥ്വി വളരെ ഫ്രീ ആയി ഒരു ഡയലോഗ് കയ്യിൽ നിന്നിട്ടപ്പോൾ ഞാൻ ഹാപ്പിയായി'; വിപിൻ ദാസ്

​ഗുരുവായൂരമ്പല നടയിലെ ബേസിലിനൊപ്പമുള്ള സീനിൽ പൃഥ്വിരാജ് ഒരു ഡയലോ​ഗ് കയ്യിൽ നിന്നിട്ടത് കണ്ട് താൻ സർപ്രെെസ്ഡ് ആയി പോയി എന്ന് സംവിധായകൻ വിപിൻ ദാസ്. സിനിമയുടെ ചിത്രീകരണഘട്ടത്തിലെ ആദ്യ ദിവസങ്ങൾ പൃഥ്വിയെ വെറുതെ വിടുകയായിരുന്നു എന്നും പിന്നീട് മുഴുവൻ ടീമുമായി പൃഥ്വി സെറ്റായതിന് ശേഷമാണ് വലിയ തരത്തിൽ കോമഡികളുള്ള സീൻ ഷൂട്ട് ചെയ്തത് എന്നും വിപിൻ ദാസ് പറയുന്നു. ബേസിലിന്റെ റിയലിസ്റ്റിക്ക് കോമഡിക്കൊപ്പം പിടിച്ചു നിൽക്കുന്ന തരത്തിൽ ആരോ​ഗ്യ പരമായ മത്സരം പൃഥ്വി നിലനിർത്തി എന്നും ഒപ്പം ബേസിലിനൊപ്പമുള്ള സീനിൽ വളരെ ഫ്രീയായി അദ്ദേഹം ഒരു ഡയലോ​ഗ് കയ്യിൽ നിന്നിട്ടത് കണ്ട് തനിക്ക് വളരെ സന്തോഷം തോന്നിയെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിപിൻ ദാസ് പറഞ്ഞു.

വിപിൻ ദാസ് പറഞ്ഞത്:

സിനിമയുടെ ഫസ്റ്റ് സീനിലൊക്കെ പൃഥ്വിയെ നമ്മൾ വെറുതെ ‌‌വിടുകയാണ് ചെയ്തത്. ഞാൻ ആദ്യമേ ചീഫിനോട് കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നു പൃഥ്വിയുടെ ഏറ്റവും ലോ ആയിട്ടുള്ള സീനുകൾ ആദ്യം മതി, ഏറ്റവും കോമഡിയുള്ള സീനുകളൊക്കെ നമുക്ക് അവസാനം എടുക്കാം എന്ന്. ആദ്യത്തെ നിഖിലയുമായിട്ടുള്ള റൊമാന്റിക്- ‌ഇമോഷണൽ സീനുകൾ, പിന്നെ അമ്മാവൻമാരുമായിട്ടുള്ള സീൻ ഇതൊക്കെ നമുക്ക് വലിയ പ്രശ്നങ്ങളുള്ള സീനുകൾ ആയിരുന്നില്ല. അതൊക്കെ ആദ്യമേ പോയി. പിന്നീട് പൃഥ്വിയും ഞാനും തമ്മിലൊരു ജെല്ലുണ്ടായി. ക്ലെെമാക്സിലും ഇതേ മീറ്ററിലാണ് പുള്ളി നിൽക്കുന്നത്. അതുകൊണ്ട് ക്ലെെമാക്സിലും ആ സീരിയസ്സ്നെസ്സ് തന്നെ അങ്ങ് പിടിച്ചു.അപ്പോഴേക്കും ഫുൾ ടീം സെറ്റായി. അപ്പോൾ നമുക്ക് എന്തും പൃഥ്വിയോട് പറയാം. പൃഥ്വിക്കും എന്തും പറയാം എന്ന രീതിയിൽ ആയി. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്ന സെറ്റപ്പിലാണ് ബേസിലും ഞാനും ഒക്കെ. അതേ മോഡിലേക്ക് അദ്ദേഹവും വന്നു. ബേസിൽ പെർഫോം ചെയ്യുന്നതിന്റെ ഓപ്പോസിറ്റായി എന്ത് ചെയ്യണമെന്ന് പൃഥ്വിക്ക് നന്നായി അറിയാം. ആ ഹെൽത്തി കോമ്പറ്റീഷൻ പുള്ളി വൃത്തിയായി മെയ്ന്റയ്ൻ ചെയ്തിട്ടുണ്ട്, ബേസിൽ വളരെ റിയലസ്റ്റിക്കായിട്ട് ചെയ്യുമ്പോൾ പുള്ളി നോർമൽ സിനിമ പോലെ ചെയ്താൽ മാറി നിൽക്കും എന്ന് പുള്ളിക്ക് അറിയാം. അപ്പോൾ അദ്ദേഹം അത് ബ്ലെൻഡ് ചെയ്യാൻ നോക്കുന്നുണ്ടായിരുന്നു. അത് കറക്ടായിട്ട് വർക്കായി. നിഖിലയോട് കണ്ണ് കൊണ്ട് ആ​ഗ്യം കാണിച്ച് നോക്കാൻ പറയുന്ന ഒരു സീനുണ്ട്. അതിൽ കണ്ണ് കൊണ്ട് ആ​ഗ്യം കാണിച്ചാൽ മതി ഡയലോ​ഗ് വേണ്ട എന്നതായിരുന്നു എന്റെ തീരുമാനം. പക്ഷേ അദ്ദേഹം ആ ചിരിയുടെ ഫ്ലോയിൽ വന്ന് ഹാ വന്നല്ലോ എന്ന് ഒരു ട്രിവാൻഡ്രം സ്ലാങ്ങിൽ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സർപ്രെെസായിരുന്നു. അതുവരെ അച്ചടി ഭാഷയിൽ സംസാരിച്ചു കൊണ്ടിരുന്ന, ഒരോ ഫ്രെയിം ടു ഫ്രെയിം അളന്ന് അഭിനയിക്കുന്ന ഒരാൾ വളരെ ഫ്രീയായിട്ട് അഭിനയിച്ചപ്പോൾ എനിക്ക് സന്തോഷം തോന്നി.

പൃഥ്വിരാജ്, നിഖില വിമൽ, ബേസിൽ ജോസഫ് അനശ്വര രാജൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ഇ4 എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മെയ് 16 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in