കഥ കേട്ടപ്പോള്‍ ബേസിലിന് ഇഷ്ടപ്പെട്ടു, പക്ഷെ തിരക്കഥ വായിച്ചപ്പോള്‍ ഒന്നും മനസിലായില്ല: വിപിന്‍ ദാസ്

കഥ കേട്ടപ്പോള്‍ ബേസിലിന് ഇഷ്ടപ്പെട്ടു, പക്ഷെ തിരക്കഥ വായിച്ചപ്പോള്‍ ഒന്നും മനസിലായില്ല: വിപിന്‍ ദാസ്

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ വിപിന്‍ ദാസ് ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. സിനിമയുടെ കഥ കേട്ടപ്പോള്‍ ബേസിലിന് ഇഷ്ടപ്പെട്ടു, എന്നാല്‍ തിരക്കഥ വായിച്ചപ്പോള്‍ ബേസിലിന് ഒന്നും മനസിലായില്ലെന്ന് സംവിധായകന്‍ വിപിന്‍ ദാസ് ദ ക്യുവിനോട് പറഞ്ഞു.

വിപിന്‍ ദാസ് പറഞ്ഞത് :

ഞാന്‍ ചെയ്ത മൂന്ന് സിനിമയും കുറച്ചുകാലം കൊണ്ടു നേേടക്കണ്ടി വന്നിട്ടുണ്ട്. ഇതുവരെ ചെയ്ത മൂന്ന് പടത്തിലും ഇമോഷന്‍സാണ് കണ്‍വേ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അത് വ്യത്യസ്തമായിട്ട് പ്ലെയ്സ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചതും. കഥ പറഞ്ഞാല്‍ ചിലപ്പോള്‍ അത് കിട്ടില്ല. 'മുദ്ദുഗൗ, അന്താക്ഷരി' എന്നീ പടങ്ങള്‍ അത്തരത്തിലുള്ളതാണ്. 'അന്താക്ഷരി'ക്ക് ശേഷം ഞാന്‍ പറയുന്നത് ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങി. 'ജയ ജയ ജയ ജയ ഹേ' അത്തരത്തിലുള്ള സിനിമയാണ്. കഥ വായിച്ചാല്‍ കിട്ടില്ല എന്നുറപ്പിച്ചാണ് ബേസിലിനോട് കഥ പറഞ്ഞത്. ബേസില്‍ കേട്ട് ഇഷ്ടപ്പെട്ട് കഥ വായിച്ചപ്പോള്‍ ഒന്നും മനസിലായില്ല എന്ന് പറഞ്ഞു. തിരക്കഥ വായിച്ചിട്ട് കാര്യമില്ല എന്ന് പറഞ്ഞത് അതാണ്. തിരക്കഥ വെറുമൊരു ഡാറ്റയാണ്. അത് വെച്ച് പടം ഷൂട്ട് ചെയ്യാനാവില്ല. ഒരു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പേ ഈ പടത്തിന്റെ ബാക്ക്അപ്പ് തുടങ്ങിയെന്ന് എന്റെ മനസില്‍ ഇപ്പോള്‍ തോന്നുന്നു.

'ആദ്യം സിനിമയുടെ ഷോര്‍ട്ട്ഫിലിം ത്രെഡാണ് തയ്യാറാക്കിയത്. എഴുതി തുടങ്ങിയതിന് ശേഷമാണ് സിനിമയാക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്. എഴുതിക്കൊണ്ടിരുന്ന ഒരു തിരക്കഥ നിര്‍ത്തിയാണ് ഈ സിനിമ എഴുതി തുടങ്ങിയത്. ഡാറ്റ കളക്ഷനായിരുന്നു അടുത്ത സ്റ്റേജ്. മൂന്നോ നാലോ സിനിമക്കുള്ള ഡാറ്റ ഇതിനകം കിട്ടിയിരുന്നു' , വിപിന്‍ വ്യക്തമാക്കി.

'എല്ലാ കാര്യത്തോടും യുക്തിപരമായ രീതിയില്‍ പ്രതികരിക്കുന്ന ആളാണ് ഞാന്‍. ഈ സിനിമയില്‍ കാണുന്നത് മുഴുവന്‍ എന്റെ സ്വഭാവമാണ്. ഞാന്‍ അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളും സിനിമയിലുണ്ട്. ഒരുപാട് തവണ മാറ്റി എഴുതിയും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ എന്റേതായ രീതിയില്‍ കൂട്ടിച്ചേര്‍ത്തുമാണ് തിരക്കഥ തയ്യാറാക്കിയതെന്നും' വിപിന്‍ പറഞ്ഞു.

ഒക്ടോബര്‍ 28 നാണ് 'ജയ ജയ ജയ ജയ ഹേ' തിയറ്ററിലെത്തിയത്. ആക്ഷേപഹാസ്യത്തിലൂടെ പാട്രിയാര്‍ക്കി മൂലം സ്ത്രീകള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. അജു വര്‍ഗീസ്, കൊടശനാട് കനകം, അസീസ് നെടുമങ്ങാട്, ആനന്ദ് മന്‍മദന്‍, ശീതള്‍ സക്കറിയ, മഞ്ജു പിള്ള, നോബി മാര്‍ക്കോസ്, സുധീര്‍ പറവൂര്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in