'നന്മ കൂടുതലാണെന്ന് പറയുന്നത് ഇതോടെ മാറിക്കിട്ടും'; മുകുന്ദനുണ്ണിയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

'നന്മ കൂടുതലാണെന്ന് പറയുന്നത് ഇതോടെ മാറിക്കിട്ടും'; മുകുന്ദനുണ്ണിയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

തന്റെ സിനിമകളില്‍ നന്മ കൂടുതലാണെന്ന ആക്ഷേപം മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സോടെ ഇല്ലാതെയാകുമെന്ന് വിനീത് ശ്രീനിവാസന്‍. ഒട്ടും നന്മയില്ലാത്ത, സ്വന്തം വിജയത്തെപ്പറ്റി മാത്രം ആലോചിച്ച് മുന്നോട്ട് പോകുന്ന കഥാപാത്രമാണ് മുകുന്ദന്‍ ഉണ്ണി. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായതിനാല്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും സംവിധായകനുമായി വര്‍ഷങ്ങളുടെ പരിചയം ഉള്ളതുകൊണ്ടുതന്നെ എഴുതി തുടങ്ങിയപ്പോള്‍ മുതല്‍ കഥ പരിചിതമായിരുന്നുവെന്നും വിനീത് പറഞ്ഞു.

എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായി സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാന്‍

വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യ്ത് റിലീസിനൊരുങ്ങുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. തന്‍വി റാം, സുരാജ് വെഞ്ഞാറമ്മൂട് , ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in