'തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ വേലായുധ പണിക്കരെ പിന്തുണയ്ക്കുന്ന ചാണക്യനായേനെ'; വിനയന്‍

'തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ വേലായുധ പണിക്കരെ പിന്തുണയ്ക്കുന്ന ചാണക്യനായേനെ'; വിനയന്‍

നടന്‍ തിലകന്‍ ജീവിച്ചിരുന്നെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന് വേണ്ടി ഒരു കഥാപാത്രത്തെ ഉണ്ടാക്കുമായിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍. വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തെ പിന്തുണച്ചുകൊണ്ടുള്ള ചാണക്യനായിരിക്കും തിലകനെന്നും വിനയന്‍ ദ ക്യുവിനോട് പറഞ്ഞു.

'തിലകന്‍ ചേട്ടന്‍ ജീവിച്ച് ഇരിക്കുന്നുണ്ടെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന് ഒരു കഥാപാത്രം ഉണ്ടാകുമായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ശബ്ദിക്കുന്ന വേലായുധപണിക്കരെ പിന്തുണയ്ക്കുന്ന ചാണക്യനെ പോലൊരു കഥാപാത്രത്തെ തീര്‍ച്ചയായും ഞാന്‍ ഉണ്ടാക്കിയേനെ. അത് നമ്മുടെ സ്വാതന്ത്ര്യമാണല്ലോ. തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സിനിമയില്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പല കാര്യങ്ങളും പറഞ്ഞിരുന്നെങ്കില്‍ അതിന് ഭയങ്കര ഗുണമുണ്ടായേനെ. അത് എന്റെ മനസില്‍ ഒരു വിഷമമായി തന്നെയാണ് നില്‍ക്കുന്നത്', എന്നാണ് വിനയന്‍ പറഞ്ഞത്.

ഇന്ന് നടന്‍ തിലകന്‍ സിനിമ ലോകത്തോട് വിട പറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുകയാണ്. 1970ല്‍ പെരിയാര്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. അതിന് ശേഷം 200ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.

3 ദേശീയ പുരസ്‌കാരങ്ങള്‍ക്കും 11 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 2009ല്‍ തിലകന് രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. 2012 സെപ്റ്റംബര്‍ 24നാണ് തിലകന്‍ അന്തരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in