'വേല ഒരു കുറ്റാന്വേഷണ സിനിമയല്ല' ; ഒരു രാത്രി തുടങ്ങി പിറ്റേ ദിവസം രാത്രി അവസാനിക്കുന്ന സിനിമയാണെന്നും ഷെയ്ൻ നിഗം

'വേല ഒരു കുറ്റാന്വേഷണ സിനിമയല്ല' ; ഒരു രാത്രി തുടങ്ങി പിറ്റേ ദിവസം രാത്രി അവസാനിക്കുന്ന സിനിമയാണെന്നും ഷെയ്ൻ നിഗം

നവാ​ഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് ഷെയ്ൻ നി​ഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'വേല'. ഒരു കുറ്റാന്വേഷണ സിനിമയല്ല വേലയെന്നും ഒരു കില്ലർ ഒളിഞ്ഞിരിക്കുന്നുണ്ട് അയാളെ കണ്ടു പിടിക്കണം എന്ന തരത്തിൽ ഒരു സസ്‌പെൻസും ഈ സിനിമയിലില്ലെന്നും ഷെയ്ൻ നി​ഗം. രണ്ടു ഓഫീസർമാരുടെ ഉള്ളിലെ വൈകാരികതകൾ, ഈഗോ കോൺഫ്ലിക്റ്റുകളെ അത്യാവശ്യം നല്ല രീതിയിൽ പറഞ്ഞു പോകുന്നുണ്ട്. എന്നാൽ അയ്യപ്പൻ കോശിയും പോലെയും അല്ലെന്നും ഷെയ്ൻ പറഞ്ഞു. ഒരു രാത്രി തുടങ്ങി പിറ്റേ ദിവസം രാത്രി ഈ സിനിമ അവസാനിക്കും. പക്ഷെ ഈ ടൈംലൈനിൽ നമുക്ക് മനസ്സിലാകും കുറച്ച് നാളുകൾക്ക് മുൻപേ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. ആ ദിവസവും സിനിമയിൽ കാണിക്കുന്നുണ്ട് പക്ഷെ അത് ഫ്ലാഷ്ബാക്ക് ആയിട്ടേ കാണിക്കുന്നുള്ളുവെന്നും ഷെയ്ൻ നിഗം ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷെയ്ൻ നിഗം പറഞ്ഞത് :

അന്നയും റസൂലിലും അസിസ്റ്റന്റ് ആയിരുന്നു ശ്യാമേട്ടൻ ആ സമയത്ത് ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം ഉണ്ടായിരുന്നു. പിന്നീട് പല സിനിമകളുടെയും കാര്യങ്ങൾക്കായി അവിടിവിടെ വച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ ഈ പ്രോജെക്റ്റുമായി വരുമ്പോഴാണ് ശ്യാമേട്ടനുമായി കൂടുതൽ സംസാരിക്കുന്നത്. അദ്ദേഹം എന്നോട് എന്താണ് പറയാൻ പോകുന്നത് എന്നുള്ള ആകാംഷ എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ റൈറ്റർ എം സജാസ് വന്നു കഥ പറഞ്ഞു. പറയുന്ന കഥക്ക് അവർക്കൊരു വ്യക്തത ഉണ്ടായിരുന്നു. അത്യാവശ്യം ലേയേർഡ് ആണ് ഈ സബ്ജെക്ട്. നേരെ കഥപറഞ്ഞാലും അത് ഗുഡ് vs ഈവിൾ കഥയാകും. പക്ഷെ അതിന്റെ സ്ക്രീൻപ്ലേ ഇന്റെരെസ്റ്റിംഗ് ആയി തോന്നി. വേല ഒരു കുറ്റാന്വേഷണ സിനിമയല്ല, അതായത് ഒരു കില്ലർ ഒളിഞ്ഞിരിക്കുന്നുണ്ട് അയാളെ കണ്ടു പിടിക്കണം എന്ന തരത്തിൽ ഒരു സസ്‌പെൻസും ഈ സിനിമയിലില്ല. അതല്ലാതെ രണ്ടു ഓഫീസർമാരുടെ ഉള്ളിലെ വൈകാരികതകൾ, ഈഗോ കോൺഫ്ലിക്റ്റുകളെ അത്യാവശ്യം നല്ല രീതിയിൽ കൊണ്ട് പോകുന്നുണ്ട്. എന്നാൽ അയ്യപ്പൻ കോശിയും പോലെയും അല്ല. എവിടെയോ ഒരു രസകരമായ സ്പേസ് ഇതിൽ ഉണ്ടെന്ന് തോന്നി അങ്ങനെയാണ് ശ്യാമേട്ടന്റെ കൂടെ ഒരുമിച്ച് ഒരു പരിപാടി ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ഒരു രാത്രി തുടങ്ങി പിറ്റേ ദിവസം രാത്രി ഈ സിനിമ അവസാനിക്കും. പക്ഷെ ഈ ടൈംലൈനിൽ നമുക്ക് മനസ്സിലാകും കുറച്ച് നാളുകൾക്ക് മുൻപേ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. ആ ദിവസവും സിനിമയിൽ കാണിക്കുന്നുണ്ട് പക്ഷെ അത് ഫ്ലാഷ്ബാക്ക് ആയിട്ടേ കാണിക്കുന്നുള്ളു.

പാലക്കാടുള്ള ഒരു പൊലീസ് കണ്ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് വേല. ഉല്ലാസ് അഗസ്റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രമായി സണ്ണിവെയ്‌ൻ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എം. സജാസ് ആണ്. സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in