'ലൂസിഫർ ഒരു ടെസ്റ്റ് ഡോസായിരുന്നു, പൃഥ്വിരാജ് എന്ന മേക്കർ അന്നും ഇന്നും ഒരുപാട് കോൺഫിഡന്റാണ്‌': ടൊവിനോ തോമസ്

'ലൂസിഫർ ഒരു ടെസ്റ്റ് ഡോസായിരുന്നു, പൃഥ്വിരാജ് എന്ന മേക്കർ അന്നും ഇന്നും ഒരുപാട് കോൺഫിഡന്റാണ്‌': ടൊവിനോ തോമസ്
Published on

ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്യുമ്പോഴും എമ്പുരാനിൽ എത്തുമ്പോഴും പൃഥ്വിരാജ് എന്ന സംവിധായകൻ ഒരുപോലെ കോൺഫിഡന്റ് ആണെന്ന് ടൊവിനോ തോമസ്. ലൂസിഫർ ഒരു ടെസ്റ്റ് ഡോസായിരുന്നു. ഒരുപാട് ക്ലാരിറ്റിയിലുള്ള സംവിധായകനാണ് പൃഥ്വിരാജ്. ഒരുപാട് ക്ലാരിറ്റിയിലാണ് ഷോട്ടിന് അദ്ദേഹം കട്ട് പറയുന്നത്. ഈമ്പുരാൻ പോലെ ഓർ ചിത്രം സംവിധാനം ചെയ്യണമെങ്കിൽ ഒരുപാട് ആത്‌മവിശ്വാസവും ക്ലെയറിട്ടിയും വേണമെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞു.

ടൊവിനോ തോമസ് പറഞ്ഞത്:

ഒരു മേക്കർ എന്ന നിലയിൽ ലൂസിഫറിൽ കണ്ട അതേ പൃഥ്വിരാജിനെ തന്നെയാണ് എമ്പുരാനിലും കണ്ടത്. പക്ഷെ സിനിമ നോക്കുമ്പോൾ ലൂസിഫർ ഒരു ടെസ്റ്റ് ഡോസായിരുന്നു എന്നേ കരുതാൻ കഴിയുന്നുള്ളു. മേക്കർ എന്ന നിലയിൽ അന്നും അദ്ദേഹം കോൺഫിഡന്റാണ്. ആ ക്‌ളാരിറ്റിലും കോൺഫിഡെൻസിലും കട്ട്, ഓക്കേ പറയാൻ പറ്റണമെന്ന് ഐഡന്റിറ്റിയുടെ സംവിധായകരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ അത്രയും കൃത്യമായി ഷോട്ട് ഓക്കേ പറയുമ്പോൾ ആ മേക്കറുടെ ആത്മവിശ്വാസം ആലോചിച്ചു നോക്കണം.

നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ് അദ്ദേഹം. സിനിമയെക്കുറിച്ച് ടെക്നിക്കലി നല്ല വിവരമുള്ള ആളാണ്. സീരിയസായ കുറെ ഡയറക്ടേഴ്‌സിന്റെ ഒപ്പവും ഇപ്പോഴുള്ള തലമുറയ്‌ക്കൊപ്പവും അന്യഭാഷകളിലും എല്ലാം അഭിനയിച്ചിട്ടുണ്ട്. എല്ലായിടത്ത് നിന്നും കിട്ടിയിട്ടുള്ള അറിവുണ്ടല്ലോ. ഒരുപാട് ആത്മവിശ്വാസമുള്ള മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈമ്പുരാൻ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. അങ്ങനെയൊരു സിനിമ എടുക്കണമെങ്കിൽ അത്തരത്തിൽ ഒരു കമാന്റിങ് പവറും ചിന്തകളിലുള്ള ക്ലാരിറ്റിയും വേണം.

അതേസമയം 'എമ്പുരാൻ' സിനിമയുടെ എഡിറ്റിങ് പൂർത്തിയാക്കാത്ത രംഗങ്ങൾ കണ്ട് ഞെട്ടിയെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ദീപക് ദേവ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ എഡിറ്റിങ് പൂർത്തിയാകാത്ത വിഷ്വൽ ഗംഭീരമാണ്. ഒരുപാട് പണച്ചിലവുള്ള രംഗങ്ങൾ സിനിമയിലുണ്ട്. കൃത്യമായി റിഹേഴ്സൽ ചെയ്തിട്ടാണ് വണ്ടികൾ തകർക്കുന്ന രംഗങ്ങൾ പൃഥ്വി ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്ഫോടന രംഗങ്ങൾ ലൈവായിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും അയച്ചു തന്ന വിഷ്വലുകൾ കാണാൻ രസമുണ്ടെന്നും ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' മലയാളത്തിൽ നിന്നുള്ള ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ്. 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലും വിദേശത്തുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ്' റിലീസിനൊരുങ്ങുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in