നിധിയുടെയും ലൈലയുടെയും കഥപറഞ്ഞ് 'തിങ്കൾ പൂവിന് ഇതളുകൾ ; പാച്ചുവിലെ പുതിയ ​ഗാനം

നിധിയുടെയും ലൈലയുടെയും കഥപറഞ്ഞ് 'തിങ്കൾ പൂവിന് ഇതളുകൾ ; പാച്ചുവിലെ പുതിയ ​ഗാനം

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്‌ത 'പാച്ചുവും അത്ഭുതവിളക്കിലെയും' തിങ്കൾ പൂവിന് ഇതളുകൾ എന്ന ഗാനം റിലീസ് ആയി. മനു മഞ്ജിത്തിനോടൊപ്പം രാജ് ശേഖറും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആൻ ആമിയാണ്.

ഏപ്രിലിൽ ഇറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്ന് നേടിയത്. ഫഹദ് ഫാസിൽ , ഇന്നസെന്റ്, വിജയരാഘവൻ, അഞ്ജന ജയപ്രകാശ്, വിനീത് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഞാൻ പ്രകാശൻ' എന്ന സിനിമക്ക് ശേഷം ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പ്രീ മാർക്കറ്റിംഗ് വലിയ രീതിയിൽ ചെയ്യാതെയാണ് ചിത്രം പ്രദർശനത്തിന് എത്തിയതെന്നും, മൗത്ത് പബ്ലിസിറ്റി മാത്രമാണ് ചിത്രത്തിന്റെ വിജയത്തിലേക്കുള്ള പ്രതീക്ഷ എന്നും, അതിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്നും സംവിധായകൻ അഖിൽ സത്യൻ ദ ക്യുവിന് തന്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിലെ ഓരോ സീനിനെയും സാധാരണക്കാർക്ക് കണക്ട് ആകുന്ന രീതിയിലാണ് സമീപിച്ചിട്ടുള്ളതെന്നും, പ്രണയവും, ഇമോഷൻസും, മിസ്റ്ററിയും, ആക്ഷനുമൊക്കെ നിറഞ്ഞതാണ് ചിത്രമെന്നും അഖിൽ സത്യൻ.

വസ്ത്രാലങ്കാരം ഉത്തര മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, , ആർട്ട് ഡയറക്ടർ അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർഅനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്ശ്യാം കൗശൽ,സൗണ്ട് മിക്‌സ് സിനോയ് ജോസഫ്, മേയ്ക്കപ്പ് പാണ്ഡ്യൻ, സ്റ്റിൽസ് മോമി

Related Stories

No stories found.
logo
The Cue
www.thecue.in