'അവര്‍ മാത്രം പണമുണ്ടാക്കിയാല്‍ പോരല്ലോ', പടം പരാജയപ്പെട്ടാലും താരങ്ങള്‍ പ്രതിഫലം കൂട്ടുന്നുവെന്ന് സുരേഷ് കുമാര്‍

'അവര്‍ മാത്രം പണമുണ്ടാക്കിയാല്‍ പോരല്ലോ', പടം പരാജയപ്പെട്ടാലും താരങ്ങള്‍ പ്രതിഫലം കൂട്ടുന്നുവെന്ന് സുരേഷ് കുമാര്‍

സിനിമ മോശമായാലും താരങ്ങള്‍ പ്രതിഫലം കൂട്ടുന്നതിനാല്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍.

അതൊരു നല്ല പ്രവണതയല്ല. പടം വിജയിച്ചാലും പരാജയപ്പെട്ടാലും പ്രതിഫലം കൂട്ടുകയാണ്. അവർ മാത്രം ജീവിച്ചാല്‍ പോരല്ലോ, ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ജീവിക്കണം, ഒരു വിഭാഗം മാത്രം പണമുണ്ടാക്കിയാല്‍ പോരല്ലോയെന്നും ജി സുരേഷ് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം.

ഒ.ടി.ടിയിൽ ബിഗ് ബഡ്‌ജറ്റ്‌ സിനിമകൾ മാത്രമേ പോകുന്നുള്ളുവെന്നും 76 സിനിമകൾ റിലീസ് ആയതിൽ 6 സിനിമകൾ മാത്രമാണ് മുടക്കിയ പണം തിരികെ പിടിച്ചതെന്നും ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ട്‌.

താരങ്ങൾ എല്ലാം പ്രതിഫലം കുറക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന്പോയിക്കൊണ്ടിരിക്കുകയാണ് എന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.

ഒ.ടി.ടിയില്‍ വരുന്ന പൈസയും സാറ്റ് ലൈറ്റില്‍ വരുന്ന പൈസയും യൂട്യൂബ് ഉള്‍പ്പടെയുള്ള എല്ലാ റൈറ്റുകളും വില വെച്ചാലാണ് താരങ്ങളുടെ വിഹിതമാവുന്നത്. ഒ.ടി.ടി യില്‍ ബിഗ് ബഡ്ജറ്റ് സിനിമകള്‍ മാത്രമേ പോകുന്നുള്ളൂ. ഒ.ടി.ടി മലയാളം സിനിമയ്ക്ക് ശാപമാണ്. മലയാളം സിനിമയുടെ പ്രശ്‌നം നല്ല സിനിമയ്ക്ക് ആളില്ലാ എന്നതാണെന്നും സജി നന്ത്യാട്ട് പറഞ്ഞു. തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്താത്തിന് കാരണം ഒ.ടി.ടി യാണെന്നും ഫിലിം ചേംബര്‍ അഭിപ്രായപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in