അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്, നിങ്ങളുടെ ഊര്‍ജ്ജം നല്ല കാര്യങ്ങള്‍ക്കായി ചെലവഴിക്കുക; മീരാ മിഥുന് സൂര്യയുടെ മറുപടി

അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്, നിങ്ങളുടെ ഊര്‍ജ്ജം നല്ല കാര്യങ്ങള്‍ക്കായി ചെലവഴിക്കുക; മീരാ മിഥുന് സൂര്യയുടെ മറുപടി

ബിഗ് ബോസ് താരം മീര മിഥുന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ സൂര്യ. 'അഗരം' സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര മുമ്പ് ആരോപിച്ചു. കൂടാതെ കേരളത്തിലെ സ്വര്‍ണക്കടത്തില്‍ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ജ്യോതികയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ 2018ല്‍ പങ്കുവെച്ച് ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം.

തമിഴ് സംവിധായകനായ ഭാരതിരാജ മീരയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ എതിര്‍പ്പ് അറിയിച്ചിരുന്നു. പേരെടുക്കാനും ശ്രദ്ധ പിടിച്ചു പറ്റാനുമായി മറ്റുതാരങ്ങളെക്കുറിച്ച് അപവാദ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. സംഭവത്തില്‍ പ്രതികരിച്ച ഭാരതിരാജയോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സൂര്യയുടെ ട്വീറ്റ്.

അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്, നിങ്ങളുടെ ഊര്‍ജ്ജം നല്ല കാര്യങ്ങള്‍ക്കായി ചെലവഴിക്കുക; മീരാ മിഥുന് സൂര്യയുടെ മറുപടി
'തൃഷ തന്നെ അനുകരിക്കുന്നു'; ആരോപണവുമായി ബി​ഗ് ബോസ് മത്സരാർത്ഥി മീര മിഥുൻ

ദയവായി നിങ്ങളുടെ ഊര്‍ജ്ജം നല്ല കാര്യങ്ങള്‍ക്കായി മാത്രം ചെലവഴിക്കണമെന്ന് സൂര്യയുടെ കുറിപ്പില്‍ പറയുന്നു. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'താനാ സേര്‍ന്ത കൂട്ടം' എന്ന സിനിമയെക്കുറിച്ച് മോശം അഭിപ്രായം എഴുതിയ നിരൂപകരെ സൂര്യയുടെ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിച്ചിരുന്നു, എന്ന മീരയുടെ പ്രചരണത്തില്‍ സൂര്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

വിജയ്, സൂര്യ എന്നിവരെ കൂടാതെ രജനികാന്തിന് എതിരെയും മീര ആരോപണങ്ങളുമായി എത്തിയിട്ടുണ്ട്. തമിഴിലെ സൂപ്പര്‍ താരങ്ങള്‍ തനിക്കെതിരെ മോശമായ കാര്യങ്ങള്‍ പറയുന്നു എന്നതായിരുന്നു ആരോപണങ്ങളിലൊന്ന്. വിജയ് തന്റെ ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും അതിലൂടെ വലിയ മാനസീക സങ്കര്‍ഷംഅനുഭവിച്ചിരുന്നതായും ഇവര്‍ പറഞ്ഞിരുന്നു. ഇത്തരം വിവാദ പരാമര്‍ശങ്ങളിലൂടെ പല തവണ മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട് മീര. നടി തൃഷ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നുണ്ടെന്നും മീര ആരോപിച്ചിരുന്നു. ഇത് അവസാന മുന്നറിയിപ്പാണെന്നും ഇനി ആവര്‍ത്തിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു തൃഷയ്ക്ക് എതിരെയുള്ള മീരയുടെ താക്കീത്.

തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായിരിക്കെ മറ്റൊരു മത്സരാര്‍ഥിയായ നടന്‍ ചേരനെതിരെ ഇവര്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് മീര റിയാലിറ്റി ഷോയില്‍ നിന്നും പുറത്താകുന്നത്. ശ്രീഗണേഷ് സംവിധാനം ചെയ്ത 'എട്ട് തോട്ടകള്‍' എന്ന ചിത്രത്തിലും സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ 'താനാ സേര്‍ന്ത കൂട്ടം' എന്ന ചിത്രത്തിലും മീര അഭിനയിച്ചിട്ടുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in