എന്തുകൊണ്ട് വീണ്ടും പൊലീസ് വേഷം; 'ഹെവന്‍' പക്കാ എന്റര്‍ടെയ്‌നറെന്ന് സുരാജ് വെഞ്ഞാറമ്മൂട്

എന്തുകൊണ്ട് വീണ്ടും പൊലീസ് വേഷം; 'ഹെവന്‍' പക്കാ എന്റര്‍ടെയ്‌നറെന്ന് സുരാജ് വെഞ്ഞാറമ്മൂട്

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'ഹെവന്‍'. നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യനാണ്. ഒരു പൊലീസ് പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണ ചിത്രമാണ് ഹെവന്‍. മലയാള സിനിമയില്‍ ഒരുപാട് ത്രില്ലര്‍ ചിത്രങ്ങള്‍ അടുത്ത കാലത്തായി വന്നിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഹെവന്‍ എന്ന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. വീണ്ടും ഒരു പൊലീസ് വേഷം ചെയ്യാന്‍ തയ്യാറെടുത്തത് എന്തുകൊണ്ടെന്നും സുരാജ് വെഞ്ഞാറമ്മൂട് 'ദ ക്യു' ഷോടൈമില്‍ വ്യക്തമാക്കി.

സമീപകാലത്ത് മലയാളത്തില്‍ ഒരുപാട് ത്രില്ലര്‍ സിനിമകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായിട്ടുണ്ട്. അതില്‍ ചിലത് പ്രിയപ്പെട്ടത് തന്നെയാണ്. അവയില്‍ നിന്ന് എല്ലാം വ്യത്യസ്തമായിരിക്കും ഹെവന്‍. ഒരു കുറ്റാന്വേഷണ ചിത്രമാണ് അതില്‍ ഫാമിലി ഇലമന്റുണ്ട്, അതില്‍ ഒരു സംഭവം നടക്കുകയും, അതിന് ശേഷം ത്രില്ലര്‍ മൂഡിലേക്ക് എത്തുകയും പിന്നീട് ഒരുപാട് ട്വിസ്റ്റുകളുമുള്ള ചിത്രമാണ് ഹെവന്‍ എന്നതാണ് വീണ്ടും ഒരു പൊലീസ് വേഷം ചെയ്യാന്‍ കാരണം.

ചിത്രത്തിന്റെ ട്വിസ്റ്റുകളാണ് സിനിമയെ എന്റര്‍ടെയിനിംഗ് ആക്കുന്നതെന്ന് ജാഫര്‍ ഇടുക്കിയും പറഞ്ഞു. ഒരുപാട് ത്രില്ലറുകളില്‍ അഭിനയിച്ചിരുന്നു. അതില്‍ നിന്ന് എല്ലാം ഇത് വ്യത്യസ്തമാകുന്നതിന് കാരണം ഒരു പൊലീസ്‌കാരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതെന്നതാണ്. ദൃശ്യത്തിന്റെയെല്ലാം ട്വിസ്റ്റുകള്‍ നമുക്ക് അറിയാമല്ലോ, ഇത് എന്തൊക്കെയാണ് കാണിച്ചുവെച്ചിരിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ചിത്രം പക്കാ എന്റര്‍ടെയ്‌മെന്റാണെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദീപക് പറമ്പോല്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, ആഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ. കൃഷ്ണന്‍, ടി.ആര്‍. രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വ്വഹിക്കുന്നു. സംഗീതം- ഗോപി സുന്ദര്‍, എഡിറ്റര്‍- ടോബി ജോണ്‍, കല- അപ്പുണ്ണി സാജന്‍, മേക്കപ്പ്- ജിത്തു, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ്-സേതു, പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, ആക്ഷന്‍- മാഫിയ ശശി, ഓഡിയോഗ്രഫി- എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍, പി.ആര്‍.ഒ.- ശബരി.

Related Stories

No stories found.
logo
The Cue
www.thecue.in