'ഒരു സാധാരണ കുടുംബത്തിൽ നടക്കാത്ത ഒരു കാര്യം നടക്കുന്ന സിനിമയാണ് ഇത്'; മച്ചാന്റെ മാലാഖയെക്കുറിച്ച് സൗബിൻ ഷാഹിർ

'ഒരു സാധാരണ കുടുംബത്തിൽ നടക്കാത്ത ഒരു കാര്യം നടക്കുന്ന സിനിമയാണ് ഇത്'; മച്ചാന്റെ മാലാഖയെക്കുറിച്ച് സൗബിൻ ഷാഹിർ
Published on

ഒരു സാധാരണ കുടുംബത്തിൽ നടക്കാത്ത ഒരു കാര്യം നടക്കുന്ന സിനിമയാണ് മച്ചാന്റെ മാലാഖ എന്ന് നടൻ സൗബിൻ ഷാഹിർ. മഞ്ഞുമ്മൽ ബോയ്സിനും പ്രാവിന്‌കൂട് ഷാപ്പിനും ശേഷം സൗബിൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'മച്ചാന്റെ മാലാഖ'. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ട സിനിമയാണ് തനിക്ക് മച്ചാന്റെ മാലാഖ എന്നും നന്മകളുള്ളൊരു ചെറിയ കഥയാണ് ചിത്രത്തിന്റേത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സൗബിൻ ഷാഹിർ പറഞ്ഞു.

സൗബിൻ ഷാഹിർ പറഞ്ഞത്:

മച്ചാന്റെ മാലാഖയുടെ കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. വളരെ ക്യാച്ചി ആയ ഒരു കഥയാണ്. ഒരു സാധാരണ കുടുംബത്തിൽ നടക്കാത്ത ഒരു കാര്യം ഈ സിനിമയിൽ നടക്കുന്നുണ്ട്. അത് കേട്ടപ്പോൾ തന്നെ ഇഷ്ടമായി. ചെറിയൊരു കഥയാണ്. നന്മകളുള്ള ഒരു കഥയാണ് ഈ സിനിമ. കുറച്ച് നാളായി ഞാൻ ഇത്തരം സിനിമകളുടെ ഭാ​ഗമായിട്ട്, അതുകൊണ്ട് തന്നെ ഈ സിനിമ ചെയ്യാൻ വലിയ താൽപര്യമുണ്ടായിരുന്നു.

അബാം മൂവീസിൻ്റെ പതിമൂന്നാമത്തെ ചിത്രമാണിത്. ജക്സൺ ആൻ്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രം ഫെബ്രുവരി 27 ന് തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ ആണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് മിക്സിങ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്: ഗിരിശങ്കർ, ട്രെയിലർ: ഡോൺ മാക്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
logo
The Cue
www.thecue.in