പ്രിയപ്പെട്ട പെണ്‍കുട്ടികളെ, കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയൂ: സിതാര

പ്രിയപ്പെട്ട പെണ്‍കുട്ടികളെ, കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയൂ: സിതാര

പ്രിയപ്പെട്ട പെണ്‍കുട്ടികളെ, കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ എന്ന് ഗായിക സിതാര. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും,പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യമെന്നും സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സ്ത്രീധന പീഡനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ട വിസ്മയ കേരള സമൂഹത്തില്‍ സൃഷ്ടിച്ച ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് സിതാര കൃഷ്ണകുമാറിന്റെ പ്രതികരണം.

സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ്

പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത് ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം പ്രിയപ്പെട്ട പെണ്‍കുട്ടികളെ....

കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ , സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും,പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം

പ്രിയപ്പെട്ട പെണ്‍കുട്ടികളെ, കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയൂ: സിതാര
കല്യാണം കഴിക്കാത്ത പുരുഷന്മാരോട്

Related Stories

No stories found.
logo
The Cue
www.thecue.in