നീന്താന്‍ അറിയില്ല, പക്ഷേ പേടി മാറ്റിവെച്ചിട്ടൊന്നും കടലിലിറങ്ങാന്‍ പറ്റില്ല' ; അടിത്തട്ടിനെക്കുറിച്ച് ഷൈന്‍ ടോം

നീന്താന്‍ അറിയില്ല, പക്ഷേ പേടി മാറ്റിവെച്ചിട്ടൊന്നും കടലിലിറങ്ങാന്‍ പറ്റില്ല' ; അടിത്തട്ടിനെക്കുറിച്ച് ഷൈന്‍ ടോം

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ത്രില്ലര്‍ ചിത്രം ഒരുകൂട്ടം മത്സ്യത്തൊഴിലാളികളുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കടല്‍ പശ്ചാത്തലമായ ചിത്രം കടലില്‍ തന്നെ ചിത്രീകരിക്കണം എന്നത് സംവിധായകന്റെ തീരുമാനമായിരുന്നുവെന്നും, തനിക്ക് നീന്താന്‍ അറിയില്ലായിരുന്നുവെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ദ ക്യുവിനോട് പറഞ്ഞു.

മൂന്ന് ദിവസത്തേക്ക് കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരുടെ കഥയാണ്. എനിക്കാണെങ്കില്‍ നീന്താനും അറിയില്ല. എന്നാല്‍ പേടി മാറ്റിവെച്ചിട്ടൊന്നും കടലിലേക്ക് ഇറങ്ങാനും സാധിക്കില്ലെന്നും ഷൈന്‍ പറഞ്ഞു. പതിനേഴ് ദിവസമാണ് കടലില്‍ ഷൂട്ട് ചെയ്തത്. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു, പക്ഷേ അവിടെ അവരെങ്ങനെയാണ് ജീവിക്കുന്നത് അതുപോലെ തന്നെ ജീവിക്കുകയേ രക്ഷയുള്ളൂ, ആ കഥാപാത്രങ്ങളുടെ ആഴത്തില്‍ തൊട്ടറിഞ്ഞതാണ് സിനിമയെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിത്തട്ട്. ഖായിസ് മില്ലന്‍ ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സൂസന്‍ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. . ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഷൈന്‍ ടോം സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ മുരുകന്‍ മാര്‍ട്ടിന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയപാലന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in