
ഇത് ത്രില്ലറല്ല. ഡ്രാമയാണ്. ജോസഫും നായാട്ടും ഓഫീസർ ഓണ് ഡ്യൂട്ടിയുമെല്ലാം ഞാ9 ഉണ്ടാക്കിയെടുത്ത സിനിമകളായിരുന്നു. പക്ഷേ റോന്ത് എന്റെയും എന്റെ സുഹൃത്തുക്കളുടെയും അനുഭവങ്ങളാണ്. കുറച്ചുകൂടി റിയലാണ്. അതുകൊണ്ട് ആളുകൾക്ക് രസിച്ച് കണ്ടിരിക്കാ9 പറ്റുമെന്നാണ് തോന്നുന്നത്. ജൂൺ 13ന് റിലീസിനെത്തുന്ന റോന്ത് സിനിമയെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീർ പറയുന്നത് ഇങ്ങനെ.
ഷാഹി കബീർ പറഞ്ഞത്
ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ ലോഞ്ചിൽ ചാക്കോച്ചന്റെ പെർഫോർമൻസ് റിലീസിന് പിന്നാലെ ഏറ്റവുമധികം ചർച്ചയാകുമെന്ന് പറഞ്ഞത് പോലെ റോന്ത് ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെ മികച്ച പ്രകടനം കൊണ്ട് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാൻ പോകുന്ന സിനിമയായിരിക്കും റോന്ത് എന്ന് ഷാഹി കബീർ. സിനിമയുടെ കൊച്ചിയിലെ ട്രെയിലർ ലോഞ്ചിലാണ് ഷാഹി കബീർ ഇക്കാര്യം പറഞ്ഞത്. ഇതൊരു കുറ്റാന്വേഷണ സിനിമയല്ല,
ത്രില്ലറല്ല, കാരക്ടർ ഡ്രിവൻ ഡ്രാമയാണ് റോന്ത് എന്നും ഷാഹി കബീർ. ഞാൻ പൊലീസ് ആയിരിക്കെയുള്ള എന്റെ മാനസികാവസ്ഥ ഏറ്റവുമധികം കണക്ട് ചെയ്തിട്ടുള്ള കാരക്ടറാണ് റോഷൻ മാത്യു അവതരിപ്പിച്ച ദിൻനാഥ്. എന്റെ അന്നത്തെ പല മേലുദ്യോഗസ്ഥരുടെ സ്വഭാവത്തിലാണ് ദിലീഷ് പോത്തന്റെ യോഹന്നാൻ വരുന്നത്.
കണ്ണൂർ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷൻ. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനേഷ് മാധവനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മംഗലത്ത്, അജ്മൽ സാബുവാണ് ട്രെയിലർ കട്ട്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസർ- സൂര്യ രംഗനാഥൻ അയ്യർ, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിംഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ സ്ട്രാറ്റജി- വർഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്.