കുട്ടിക്കാലത്തെ തന്റെ ചിത്രം ഡിലീറ്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിന് മറുപടി കൊടുത്ത് നടി സനുഷ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് സനുഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നഗ്നത പ്രദർശന നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇൻസ്റ്റാഗ്രാം സനുഷയുടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തത്.
ചിത്രത്തിൽ വളരെ ചെറിയ കുട്ടിയായ സനുഷയെ തോളിലേറ്റി മമ്മൂട്ടി നിൽക്കുന്നുണ്ട് . ഒറ്റമുണ്ട് മാത്രമുടുത്താണ് സനുഷ ചിത്രത്തിലുള്ളത്. ഇതില്‍ നെഞ്ചില്‍ രണ്ട് പൂക്കള്‍ എഡിറ്റ് ചെയ്ത് വെച്ചാണ് സനുഷ ചിത്രം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ഒറിജിനല്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഇന്‍സ്റ്റഗ്രാം അത് ഡിലീറ്റ് ചെയ്തതായി ചിത്രത്തിന് കൊടുത്തിട്ടുള്ള ക്യാപ്ഷനിലും ഹാഷ്ടാഗിലും നിന്നും വ്യക്തമാകുന്നു.
'എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ്… ഇതൊരു കോംപറ്റീഷന്‍ ആക്കാനാണെങ്കില്‍ അങ്ങനെ,’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തളരരുത് രാമന്‍കുട്ടി, എന്നോടാ കളി, എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.