ഞങ്ങൾക്കും ജീവിക്കണം,സിനിമയെ സംരക്ഷിക്കാൻ ഭരണകർത്താക്കൾ മുൻകൈയെടുക്കണം: സന്ദീപ് സേനന്‍

ഞങ്ങൾക്കും ജീവിക്കണം,സിനിമയെ സംരക്ഷിക്കാൻ ഭരണകർത്താക്കൾ മുൻകൈയെടുക്കണം: സന്ദീപ് സേനന്‍
Summary

ഞങ്ങൾ മലയാള സിനിമ ചെയ്തു ജീവിക്കുന്നവരാണ് ഞങ്ങൾക്ക് പോകാൻ തെലുങ്കനായും ഗുജറാത്തുമൊന്നുമില്ല എന്ന യാഥാർഥ്യം കൂടി മനസിലാക്കുക

കൊവിഡ് നിയന്ത്രണങ്ങളുമായി ഭാഗമായി തിയറ്ററുകള്‍ അടച്ചിടുന്നതിനെതിരെ നിര്‍മ്മാതാവ് സന്ദീപ് സേനന്‍. നിയന്ത്രണങ്ങളുടെ ഭാഗമായി ആദ്യം തന്ന സിനിമാ തിയറ്ററുകള്‍ അടച്ചിടുന്നത് വ്യവസായത്തെ ബാധിക്കുമെന്നും സന്ദീപ് സേനന്‍. ഞങ്ങള്‍ക്കും ജീവിക്കണം, ഞങ്ങളുടെ വ്യവസായവും പച്ചപ്പിടിക്കണം, അതിനു ഈ സര്‍ക്കാരിന്റെ സിനിമയോടുള്ള ചിട്ടമ്മനയം മാറ്റി ഈ വ്യവസായത്തെ മനസ്സിലാക്കി സിനിമയെ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ മുന്‍കൈയെടുക്കണം. ഒരു വ്യവസായത്തേക്കൂടി നശിപ്പിക്കാന്‍ വഴിയൊരുക്കരുതേ...! ഞങ്ങള്‍ മലയാള സിനിമ ചെയ്തു ജീവിക്കുന്നവരാണ് ഞങ്ങള്‍ക്ക് പോകാന്‍ തെലുങ്കനായും ഗുജറാത്തുമൊന്നുമില്ല എന്ന യാഥാര്‍ഥ്യം കൂടി മനസിലാക്കുക.

ഹൃദയവും കാത്ത് സിനിമ..!

കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായപ്പോൾ ആദ്യം പൂട്ടിയത് എപ്പോഴത്തെയുംപോലെ സിനിമ തിയേറ്ററുകൾ തന്നെയായിരുന്നു, വ്യാപനം കുറയ്ക്കുകതന്നെ വേണം, അതിനു മറ്റു വ്യാപന സാധ്യതയുള്ള ഇടങ്ങൾ കൂടി നിയന്ത്രിക്കേണ്ടതുണ്ട് പക്ഷെ അതെല്ലാം തുറന്നുവെച്ചുകൊണ്ട് സിനിമ തീയറ്ററുകൾ പൂട്ടിയിടുന്നതിൽ എന്ത് ന്യായമാണുള്ളത്? സിനിമ എന്നത് ഒരു വ്യവസായമായി തിരഞ്ഞെടുത്ത് ഉപജീവനം നയിക്കുന്ന എത്രയോ നിർമ്മാതാക്കളുണ്ട്, വിതരണക്കാരുണ്ട് തീയേറ്റർ ഉടമകളുണ്ട്, അവർ അടച്ചു തീർക്കേണ്ട വായ്പ്പകളുണ്ട്.അവരെ വിശ്വസിച്ചു കഴിയുന്ന കുടുംബങ്ങളുണ്ട്.സിനിമ നിർമ്മിക്കുന്നത് ഗൾഫ് പണം കൊണ്ട് മാത്രമാണെന്ന ഒരു പൊതുധാരണയുണ്ട്, എന്നാൽ അതല്ല, നടന്മാരും സംവിധായകരും നിർമ്മാതാക്കളായി ഇവിടെയുണ്ട്

പക്ഷെ അവർക്കൊക്കെ അവരുടെ തൊഴിൽ ചെയ്തു കിട്ടുന്ന വരുമാനമുണ്ട്, ഞങ്ങൾക്കങ്ങനെയല്ല, OTT പ്ലാറ്റ്ഫോ മുകളിൽ എല്ലാ സിനിമകളും വിൽക്കപ്പെടും എന്ന പൊതുധാരണയും തെറ്റാണ്. ഹൃദയം എന്ന അതിമനോഹരമായ സിനിമ ഒരു ജീവശ്വാസം പോലെ തീയേറ്ററുകളിൽ എത്തിയപ്പോൾ ഞങ്ങൾക്കുകിട്ടിയ ആത്മവിശ്വാസത്തിനും ധൈര്യത്തിനും വെറും ഒരാഴ്ച മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു, 100% പ്രേക്ഷകരെ ഉൾകൊള്ളിക്കാൻ കഴിഞ്ഞി രുന്നുവെങ്കിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടുമായിരുന്നു ഈ സിനിമ. പക്ഷെ അതു സംഭവിച്ചില്ല.ഈ വ്യവസായം നിലനിൽക്കേണ്ടത് ഞങ്ങൾ കുറച്ചു വിഭാഗക്കാരുടെ ആവശ്യമായി മാറിയിരിക്കുകയാണ്.

ഇവിടെ മാളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്, എ സി കോച്ചുകളിൽ മണിക്കൂറുകളോളമുള്ള ട്രെയിൻ യാത്ര അനുവദിച്ചിട്ടുണ്ട് പക്ഷെ സിനിമതിയേറ്ററുകൾ വ്യാപനം നോക്കി അടച്ചിടും,50% ആളുകൾ കയറിയാൽ മതി, ആർക്കു ചേതം...!!! ഞങ്ങൾക്കും ജീവിക്കണം, ഞങ്ങളുടെ വ്യവസായവും പച്ചപിടിക്കണം, അതിനു ഈ സർക്കാരിന്റെ സിനിമയോടുള്ള ചിറ്റമ്മനയം മാറ്റി ഈ വ്യവസായത്തെ മനസ്സിലാക്കി സിനിമയെ സംരക്ഷിക്കാൻ ഭരണകർത്താക്കൾ മുൻകൈയെടുക്കണം. ഒരു വ്യവസായത്തേക്കൂടി നശിപ്പിക്കാൻ വഴിയൊരുക്കരുതേ...!!! ഞങ്ങൾ മലയാള സിനിമ ചെയ്തു ജീവിക്കുന്നവരാണ് ഞങ്ങൾക്ക് പോകാൻ തെലുങ്കാനയും ഗുജറാത്തുമൊന്നുമില്ല എന്ന യാഥാർത്ഥ്യം കൂടി മനസിലാക്കുക...!! മറ്റൊരു ഹൃദയവുംകാത്ത് ഐ.സി.യുവില്‍ കിടക്കുന്ന സിനിമക്കുവേണ്ടി... സന്ദീപ് സേനൻ

Related Stories

No stories found.
logo
The Cue
www.thecue.in