കബീര്‍ സിങ്ങ് ടിക്‌ടോക് കൊല; ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി

കബീര്‍ സിങ്ങ് ടിക്‌ടോക് കൊല; ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി

ബോളിവുഡ് ചിത്രം ‘കബീര്‍ സിങ്ങി’ലെ സംഭാഷണം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തതിന് ശേഷം യുവാവ്, പ്രണയം നിരസിച്ച പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ങ. ചിത്രം ഒരിക്കലും കൊലപാതകത്തെ ന്യായീകിരച്ചിട്ടില്ലെന്ന് സംവിധായകനായ സന്ദീപ് റെഡ്ഡി പ്രതികരിച്ചു,

കൊലപാതകം നടത്തിയ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അറിയുന്നത്. അത്തരത്തിലുള്ളവര്‍ ബോളിവുഡ് താരങ്ങളെയോ, കായിക താരങ്ങളെയോ രാഷ്ട്രീയക്കാരെയോ ഒക്കെ ഇഷ്ടപ്പെടുമെന്നും സംവിധായകന്‍ ‘മിഡ് ഡേയോട്’ പറഞ്ഞു. ചിത്രത്തിലെ കബീര്‍ സിങ്ങ് എന്ന കഥാപാത്രം മറ്റാരെക്കാളും സ്വയം വേദനിപ്പിക്കുന്ന സ്വയം നശിപ്പിക്കുന്ന ഒരാളായിരുന്നുവെന്നും സംവിധായകന്‍ ന്യായീകരിച്ചു.

കബീര്‍ സിങ്ങ് ടിക്‌ടോക് കൊല; ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി
‘എന്തൊരു സെക്‌സിസ്റ്റ് ആണിയാള്‍!’; സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ അര്‍ജുന്‍ റെഡ്ഡി സംവിധായകന് രൂക്ഷവിമര്‍ശനം

പെണ്‍കുട്ടിയുടെ കുടുംബത്തെ ഓര്‍ത്ത് ദുഖമുണ്ട്. ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. സംവിധായകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജോലിയില്‍ ഉത്തരവാദിത്വമുണ്ട് ഒപ്പം അതിന്റെ അനന്തരഫലങ്ങള്‍ പരിഗണിക്കേണ്ടതുമാണ്, പക്ഷേ എന്റെ ചിത്രം ഒരിക്കലും കൊലപാതകം ന്യായീകരിച്ചിട്ടില്ല, കബീര്‍ സിങോ അര്‍ജുന്‍ റെഡ്ഡിയോ കൊലപാതകത്തെ പിന്തുണയ്ക്കുന്നില്ല.

സന്ദീപ് റെഡ്ഡി വാങ്ങ

ഉത്തര്‍ പ്രദേശിലെ ബിന്‍ജോറിലായിരുന്നു സംഭവം. പ്രണയം നിരസിച്ച പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി അശ്വിന്‍ കുമാര്‍ പിടിയ്‌ക്കെപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തിരുന്നു. കൊലപാതകത്തിന് മുന്‍പ് കബീര്‍ സിങ്ങിലെ നായകന്റെ സംഭാഷണങ്ങളിലൊന്നായ 'എനിക്ക് കിട്ടാത്തത്, മറ്റാര്‍ക്കും കിട്ടരുത'് എന്നത് പ്രതി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ടിക് ടോക്കില്‍ ജോണി ദാദ എന്ന പ്രൊഫൈലിലായിരുന്നു അശ്വിന്‍ വീഡിയോ ചെയ്തിരുന്നത്. ടിക് ടോക്കില്‍ വില്ലനായിട്ടായിരുന്നു പ്രൊഫൈലില്‍ ഇയാള്‍ സ്വയം അവതരിപ്പിച്ചിരുന്നത്. പത്ത് വര്‍ഷം മുന്‍പായിരുന്നു അശ്വിന്‍ കൊല്ലപ്പെട്ട യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്, പെണ്‍കുട്ടിയുടെ വിവാഹം അടുത്തിടെ ഉറപ്പിച്ചതാണ് പ്രതി കൊല നടത്താന്‍ കാരണമെന്നും പൊലീസ് അറിയിച്ചിരുന്നു. പെണ്‍കുട്ടിയ്ക്ക് മുന്‍പ് മറ്റ് രണ്ട് പേരെ കൂടി ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. മറ്റ് പലരെയും കൊല്ലാന്‍ ഇയാള്‍ പദ്ധതി ഇട്ടിരുന്നുവെങ്കിലും പൊലീസ് പിടിയിലാകവെ ആത്മഹത്യ ചെയ്യുകയായിരുന്നു.

വിജയ് ദേവരക്കൊണ്ട നായകനായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങ് ഈ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്. ചിത്രം 'പൗരുഷത്തെ' ആഘോഷിക്കുകയാണെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമത്തെ സ്വാഭാവികല്‍ക്കരിക്കുകയാണെന്നും വ്യാപകമായ വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ 'ഒരു സ്ത്രീയുമായി ആഴത്തിലുള്ള പ്രണയത്തിലും അടുപ്പത്തിലും ആയിരിക്കുമ്പോള്‍ പരസ്പരം തല്ലാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍, അവിടെയൊന്നും കാണുന്നില്ലെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡി വാങ്ങ അന്ന് പ്രതികരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in