'ചാക്കോച്ചന്‍ പറഞ്ഞു നിങ്ങള്‍ തകര്‍ക്കണം എന്ന്'; പദ്മിനിയില്‍ ടെന്‍ഷനുണ്ടായിരുന്നെന്ന് ആനന്ദ് മന്മദന്‍

'ചാക്കോച്ചന്‍ പറഞ്ഞു നിങ്ങള്‍ തകര്‍ക്കണം എന്ന്'; പദ്മിനിയില്‍ ടെന്‍ഷനുണ്ടായിരുന്നെന്ന് ആനന്ദ് മന്മദന്‍

'തിങ്കളാഴ്ച നിശ്ചയം', '1744 വൈറ്റ് ഓള്‍ട്ടോ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'പദ്മിനി'. ചാക്കോച്ചന്റെ കൂടെ ആദ്യമായിട്ട് വര്‍ക്ക് ചെയ്യുന്നതിന്റെ പേടി ഉണ്ടായിരുന്നെങ്കിലും സെറ്റില്‍ ചാക്കോച്ചന്‍ വളരെ കൂളായിരുന്നുവെന്ന് നടന്മാരായ സജിന്‍ ചെറുകയിലും ആനന്ദ് മന്മദനും. ചാക്കോച്ചന്‍ ഏറ്റവും ഗ്ലാമറായി വരുന്ന ചിത്രം ഇതായിരിക്കുമെന്നും ചാക്കോച്ചനെ ഗ്ലാമറായി കാണിക്കുക എന്നൊരു ഉദ്ദേശ്യം കൂടി സ്‌ക്രിപ്പ്റ്റിന്റ ഭാഗമായിരുന്നുയെന്നും ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജിന്‍ ചെറുകയിലും ആനന്ദ് മന്മദനും പറഞ്ഞു.

ചാക്കോച്ചന്‍ കൂളായ ഒരാളാണെന്ന് അറിയാം. പക്ഷേ ചാക്കോച്ചന്റെ സ്റ്റാര്‍ഡത്തിനോടുള്ള ഒരു ബഹുമാനം എപ്പോഴും ഉണ്ടായിരുന്നുവെന്ന് സജിന്‍ ചെറുകയിലും ആനന്ദ് മന്മദനും പറയുന്നു. താനും ആനന്ദും മറ്റൊരു ആര്‍ട്ടിസ്റ്റും ഉള്ളൊരു സീനില്‍ ചാക്കോച്ചന് ഡയലോഗ് വളരെ കുറവായിരുന്നു. ആ സമയത്ത് ചാക്കോച്ചന്‍ ഞങ്ങളെയൊക്കെ വിളിച്ചിട്ട് ഇത് നിങ്ങളുടെ സീനാണ് നിങ്ങള്‍ തകര്‍ക്കണം എന്ന് പറഞ്ഞു.

'ചാക്കോച്ചന്റെ കൂടെ ആദ്യമായിട്ട് വര്‍ക്ക് ചെയ്യുമ്പോള്‍ പേടി ഉണ്ടായിരുന്നു. എനിക്ക് ചാക്കോച്ചനുമായുള്ള ആദ്യത്തെ സീന്‍ കൊല്ലംകോട്ടെ രണ്ടുവശവും വയലായ ചെറിയൊരു റോഡില്‍ കൂടി ഒരു ഇന്നോവ ഓടിച്ചു കൊണ്ടു പോകുന്നതാണ്. ഞാന്‍ ആദ്യം കയറിയിട്ട് പറഞ്ഞു എനിക്ക് ടെന്‍ഷനുണ്ട് എന്ന് അപ്പോ ചാക്കോച്ചന്‍ ചോദിച്ചത്് എന്താ വണ്ടി ഓടിക്കാന്‍ അറിയില്ലേ എന്നാണ്. പക്ഷേ ആ ടെന്‍ഷന്‍ അടിച്ചതിന്റെ കാര്യം ഒന്നും ഇല്ലായിരുന്നു. ചാക്കോച്ചന്‍ ഭയങ്കര കൂളായിരുന്നു'.

ആനന്ദ് മന്മദന്‍

കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഡോണ സെബാസ്റ്റിയന്‍, അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാരായിയെത്തുന്നത്. മാളവിക മേനോന്‍, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീരാജ് രവീന്ദ്രന്‍ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. എഡിറ്റര്‍ മനു ആന്റണിയും പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മനോജ് പൂങ്കുന്നവുമാണ്. ചിത്രം ജൂലൈ 7-ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in