'നൂറ് സിംഹാസനത്തെക്കുറിച്ച് ടൊവിനോ തോമസ് സൂചിപ്പിച്ചു: രോഹിത് വി.എസ്

'നൂറ് സിംഹാസനത്തെക്കുറിച്ച് ടൊവിനോ തോമസ് സൂചിപ്പിച്ചു: രോഹിത് വി.എസ്

വര്‍ഗരാഷ്ട്രീയം ശക്തമായി പറയുന്ന 'കള' എന്ന സിനിമ രാഷ്ട്രീയം പറയണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്ന് സംവിധായകന്‍ രോഹിത് വി.എസ്. രാഷ്ട്രീയം വന്നുചേര്‍ന്നതാണ്. നൂറ് സിംഹാസനം പോലൊരു ഉള്ളടക്കമാണ് ഈ സിനിമയെന്നും ടൊവിനോ കഥ പറഞ്ഞപ്പോള്‍ സൂചിപ്പിച്ചിരുന്നുവെന്നും രോഹിത്. വി.എസ്.

രോഹിത് വി.എസ് പറയുന്നു

വെട്ടിപ്പിടിച്ചും തെറ്റുചെയ്തും മുന്നേറിയ മനുഷ്യരെ മുന്‍നിര്‍ത്തിയാണ് കഥ ആലോചിച്ചത്. പൊളിറ്റിക്‌സ് സംസാരിക്കണമെന്ന മുന്‍വിധിയോടെ ചെയ്ത സിനിമയല്ല ഇത്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് മനസിലാക്കിയ മനുഷ്യരെ ഉള്‍ക്കൊള്ളിച്ച് സിനിമ ചെയ്തപ്പോള്‍ അതില്‍ രണ്ട് ക്ലാസിന്റെ റപ്രസന്റേഷന്‍ വന്നു. ടൊവിനോ തോമസിനോട് ഈ കഥ പറഞ്ഞപ്പോള്‍ നൂറ് സിംഹാസനത്തെക്കുറിച്ച് ടൊവിനോ പറഞ്ഞു. നൂറ് സിംഹാസനം പോലൊരു ഉള്ളടക്കമാണ് ഈ സിനിമയെന്നും ടൊവിനോ പറഞ്ഞിരുന്നു.

മഹാബലിയുടെയും ശിവന്റെയും കഥ ആലോചിക്കുമ്പോള്‍ അവിടെ വര്‍ഗ വേര്‍തിരിവിന്റെ ഘടകങ്ങളുണ്ട്. സമൂഹത്തെ നോക്കുന്ന സമയത്ത് പറയേണ്ടതാണെന്ന് തോന്നുന്ന കാര്യങ്ങള്‍ സിനിമയില്‍ വന്നിട്ടുണ്ടാകാം. സിനിമയെ സത്യസന്ധമായി സമീപിക്കുമ്പോള്‍ വന്നുചേരുന്ന ഘടകങ്ങളാണ് രാഷ്ടീയമെന്നാണ് വിശ്വസിക്കുന്നത്. ഉപദേശങ്ങളുമായി ബോറടിപ്പിക്കുന്ന ഒരു സിനിമ ആലോചിക്കുന്നില്ല. സിനിമയിലൂടെ ഒരു ലോകം അനുഭവപ്പെടുത്താന്‍ പറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കാറുള്ളത്.

കള എന്ന പേര്

കൃഷിയുമായി കണക്ട് ചെയ്തുള്ള പേര് എന്ന ചിന്തയിലാണ് കള എന്ന പേര് വന്നത്. ഇത്തിള്‍ക്കണ്ണി എന്നതടക്കം പേരുകള്‍ ആലോചിച്ചിരുന്നു. പട്ടി എന്ന പേരിട്ടാലോ എന്നും ആലോചിച്ചു.

ടൊവിനോ തോമസ് ,മൂര്‍ എന്നിരെ കേന്ദ്രകഥാപാത്രമാക്കിയാണ് കള. അഖില്‍ ജോര്‍ജ്ജാണ് ക്യാമറ. മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ് കള.

Related Stories

No stories found.
logo
The Cue
www.thecue.in