ഭക്ഷ്യ കിറ്റ് നൽകി, മതപരമായ ആഘോഷങ്ങളെല്ലാം നിര്‍ത്തലാക്കി, പ്രതിപക്ഷവുമായി ചർച്ച ചെയ്തു; കോവിഡിൽ കേരളത്തെ മാതൃകയാക്കണമെന്ന് റിച്ച ഛദ്ദ

ഭക്ഷ്യ കിറ്റ് നൽകി, മതപരമായ ആഘോഷങ്ങളെല്ലാം നിര്‍ത്തലാക്കി, പ്രതിപക്ഷവുമായി ചർച്ച ചെയ്തു; കോവിഡിൽ കേരളത്തെ മാതൃകയാക്കണമെന്ന്  റിച്ച ഛദ്ദ

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ പലതും പറയും. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷം അവര്‍ എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തലാക്കി. കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു റിച്ച തന്റെ അഭിപ്രായം ട്വിറ്ററിൽ പങ്കുവെച്ചത്.

‘കേരളമാണ് ലക്ഷ്യം. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാപെയിനില്‍ കാര്യമില്ല. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കൊവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ പഴയ നിലയിലേക്ക് അവര്‍ തിരിച്ചെത്തി . മതപരമായ ആഘോഷങ്ങളെല്ലാം നിര്‍ത്തലാക്കി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തുകൊണ്ടാണ് ഇതെല്ലം നടപ്പിലാക്കിയത്-

റിച്ച ഛദ്ദ

Related Stories

No stories found.
logo
The Cue
www.thecue.in