'റിവ്യൂസ് എല്ലാം പൊട്ടത്തരമെന്ന് പറയുന്നത് ശരിയല്ല' ; എല്ലാ ഇൻഡസ്ട്രിയിലും റിവ്യൂസിന് വലിയ പ്രാധാന്യമുണ്ടെന്ന് വിശാഖ് നായർ

'റിവ്യൂസ് എല്ലാം പൊട്ടത്തരമെന്ന് പറയുന്നത് ശരിയല്ല' ; എല്ലാ ഇൻഡസ്ട്രിയിലും റിവ്യൂസിന് വലിയ പ്രാധാന്യമുണ്ടെന്ന് വിശാഖ് നായർ
Published on

നമ്മുടെ ഇൻഡസ്ട്രിയിൽ മാത്രമല്ല എല്ലാ ഇൻഡസ്ട്രിയിലും റിവ്യൂസിന് വലിയ പ്രാധാന്യമുണ്ടെന്ന് നടൻ വിശാഖ് നായർ. ഒരു റിവ്യൂ പുറത്തുവരുമ്പോൾ, അതും പബ്ലിക് ആയിട്ടുള്ള ഫോറത്തിൽ പടത്തെ കീറി മുറിക്കുമ്പോൾ അതിൽ അഭിനയിച്ച ആക്ടേഴ്‌സ് ആണെങ്കിലും അതിന്റെ സംവിധായകൻ ആണെങ്കിലും വിഷമമുണ്ടാകും എന്നുവച്ച് അത് പൊട്ടത്തരമാണെന്ന് പറയുന്നത് ശരിയല്ല. വെസ്റ്റിൽ റോജർ ഇബെർട്ട്, ഇന്ത്യയിൽ രാജീവ് മസൻദ്, അനുപമ ചോപ്ര കൂടാതെ ഒരുപാട് നല്ല റിവ്യൂവേഴ്സ് ഉണ്ട്. നമ്മുടെ ഇൻഡസ്ട്രിയുടെ ലാർജർ സ്കോപ്പിൽ അവർക്കും ഒരു പ്രധാനപ്പെട്ട റോൾ ഉണ്ടെന്നും വിശാഖ് നായർ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിശാഖ് നായർ പറഞ്ഞത് :

ഒരു റിവ്യൂ പുറത്തുവരുമ്പോൾ, അതും പബ്ലിക് ആയിട്ടുള്ള ഫോറത്തിൽ പടത്തെ കീറി മുറിക്കുമ്പോൾ അതിൽ അഭിനയിച്ച ആക്ടേഴ്‌സ് ആണെങ്കിലും അതിന്റെ സംവിധായകൻ ആണെങ്കിലും വിഷമമുണ്ടാകും എന്നുവച്ച് അത് പൊട്ടത്തരമാണെന്ന് പറയുന്നത് ശരിയല്ല. കാരണം റിവ്യൂസ് ഇമ്പോർട്ടന്റ് ആണ്. നമ്മുടെ ഇൻഡസ്ട്രിയിൽ മാത്രമല്ല എല്ലാ ഇൻഡസ്ട്രിയിലും റിവ്യൂസിന് വലിയ പ്രാധാന്യമുണ്ടായിട്ടുണ്ട്. വെസ്റ്റിൽ റോജർ ഇബെർട്ട് ഇന്ത്യയിൽ രാജീവ് മസൻദ്, അനുപമ ചോപ്ര ഒപ്പം ഒരുപാട് നല്ല റിവ്യൂവേഴ്സ് ഉണ്ട്. നമ്മുടെ ഇൻഡസ്ട്രിയുടെ ലാർജർ സ്കോപ്പിൽ അവർക്കും ഒരു പ്രധാനപ്പെട്ട റോൾ ഉണ്ട്. ചിലരുടെ പ്രസന്റേഷൻ സ്റ്റൈൽ വ്യത്യസ്തമായിരിക്കും. ആ സ്റ്റൈൽ എന്താണെന്ന് നമ്മൾ മനസ്സിലാക്കി അതിനെ ഒരു കോമിക് രീതിയിൽ എടുക്കാൻ പറ്റുന്നത് മാത്രം എടുക്കുക. എന്നാൽ അതിനെ നമ്മൾ ഒരുപാട് സീരിയസ് ആയി എടുക്കാൻ തുടങ്ങിയാൽ വലിയൊരു അപകടത്തിലേക്ക് നമ്മൾ നമ്മളെത്തന്നെ കൊണ്ടുപോകും.

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്സിറ്റ്.ഒരു സർവൈവൽ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ്. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തീർത്തും സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണെന്ന പ്രത്യേകതയും എക്സിറ്റിനുണ്ട്. മലയാളത്തിന് പുറമേ തമിഴിലും ചിത്രം പുറത്തിറങ്ങും.

Related Stories

No stories found.
logo
The Cue
www.thecue.in