ആ കുഞ്ഞുവീടിന്റെ ടെറസില്‍ ഇന്ത്യയിലെ മികച്ച നടന്‍, പട്ടിണി കിടക്കേണ്ടി വന്ന കാലം; സഞ്ചാരി വിജയ്‌യെ ക്കുറിച്ച് മലയാളി മാധ്യമപ്രവര്‍ത്തക

ആ കുഞ്ഞുവീടിന്റെ ടെറസില്‍ ഇന്ത്യയിലെ മികച്ച നടന്‍, പട്ടിണി കിടക്കേണ്ടി വന്ന കാലം; സഞ്ചാരി വിജയ്‌യെ ക്കുറിച്ച് മലയാളി മാധ്യമപ്രവര്‍ത്തക
Published on
Summary

വാഹനാപകടത്തില്‍ അന്തരിച്ച ദേശീയ പുരസ്‌കാര ജേതാവായ നടന്‍ സഞ്ചാരി വിജയ്‌യെക്കുറിച്ച് മാതൃഭൂമി ന്യൂസിലെ ബംഗളൂരു ലേഖിക എ.പി നദീറ എഴുതിയത്.

2015 ല്‍ ആയിരുന്നു സഞ്ചാരി വിജയ്ക്ക് ' നാനു അവനല്ല അവളു ' എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കിട്ടിയത്.

എല്ലാരും ചോദിക്കുന്നുണ്ടായിരുന്നു ആരാ ഈ സഞ്ചാരി വിജയ് എന്ന്.

മലയാളികള്‍ക്ക് അത്രയൊന്നും പരിചയമില്ല

എന്നാലൊന്നു പരിചയപെടുത്തിയാലോ എന്ന് ചിന്തിച്ചപ്പോള്‍ മൈക്കും ക്യാമറയും എടുത്തു ഇറങ്ങി.

താര പകിട്ടൊന്നും ഇല്ലാതെ

ഒരു കുഞ്ഞു വീടിന്റെ ടെറസില്‍ ഒരു വീട്ടില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ നില്‍ക്കുന്നു. ടെറസ് ലേ ആ ഒറ്റമുറി വീട്ടില്‍

ഷൂട്ടിന് സൗകര്യം കുറവായത് കൊണ്ട് ഞങ്ങള്‍ തൊട്ടടുത്ത പാര്‍ക്കിലേക്ക് നീങ്ങി

ആകെ ആര്‍ഭടമായി അയാള്‍ക്കുണ്ടായിരുന്നത് ഒരു റെയ് ബാന്‍ കണ്ണട ആയിരുന്നു.

വിജയ് സംസാരിച്ചു കൊണ്ടേയിരുന്നു.

സഞ്ചാരി എന്ന നാടക കളരിയെ കുറിച്ച്

അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തെ കുറിച്ച്

ജീവിത അനുഭവങ്ങളെ കുറിച്ച്

പട്ടിണി കിടക്കേണ്ടി വന്നതിനെ കുറിച്ച്

ഒരു നടനാകാന്‍ പെട്ട കഷ്ടതകളെ കുറിച്ചു

ദേശീയ അവാര്‍ഡ് കിട്ടിയിട്ടും കന്നഡ സിനിമ ലോകം ആഘോഷിക്കാത്തതിനെ കുറിച്ച്

വലിയ നടന്‍മാര്‍ ആരും തന്റെ നേട്ടം കാണാത്തതിനെ കുറിച്ച്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ മലയാള സിനിമയില്‍ അഭിനയിക്കാനുള്ള മോഹത്തെ കുറിച്ച്...

ഞാനും വിനോദേട്ടനും എല്ലാം പകര്‍ത്തി മാതൃഭൂമി ന്യൂസിലൂടെ പിറ്റേന്ന് മലയാളികളെ കാണിച്ചു.

അന്ന് മുതല്‍ കൂട്ടായിരുന്നു ഞങ്ങള്‍.

വാര്‍ത്തയൊക്കെ വന്നതിന് ശേഷമായിരുന്നു അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിയില്‍ പോയത്.

രാഷ്ട്രപതിയില്‍ നിന്നു അവാര്‍ഡ് വാങ്ങിയ ഉടന്‍ എനിക്ക് ഫോട്ടോ അയച്ചു തന്നു. ഞാന്‍ അതു ഇത് വരെ ഡീലീറ്റ് ചെയ്യാതെ സൂക്ഷിച്ചു. ഞങ്ങള്‍ വല്ലപ്പോഴും ഫോണിലും മിക്കപ്പോഴും വാട്‌സ്ആപ്പ് ലും മിണ്ടിക്കൊണ്ടിരുന്നു.

കന്നഡ പഠിക്കാത്തതിന് വിജയ് എന്നോട് കലഹിച്ചു കൊണ്ടേയിരുന്നു .

ഇന്നലെ ആയിരുന്നു ആ ദുരന്തം

വാഹനാപകടം.അല്പം മുന്‍പ്

വിജയ് പോയി.

Related Stories

No stories found.
logo
The Cue
www.thecue.in