'എങ്ങനെയെങ്കിലും തട്ടിക്കൂട്ടി സിനിമ ചെയ്യണമെന്ന ആലോചനക്കാരനല്ല വിനീത്' ; തിര ഉണ്ടായത് വായിച്ച കഥകളിൽ നിന്നെന്ന് രാകേഷ് മണ്ടോടി

'എങ്ങനെയെങ്കിലും തട്ടിക്കൂട്ടി സിനിമ  ചെയ്യണമെന്ന ആലോചനക്കാരനല്ല വിനീത്' ; തിര ഉണ്ടായത് വായിച്ച കഥകളിൽ നിന്നെന്ന് രാകേഷ് മണ്ടോടി

താൻ ഒരുപാട് മുൻപ് വായിച്ച കുറച്ച് സബ്ജെക്റ്റുകൾ കൂട്ടിയിണക്കി ആണ് തിര എന്ന സിനിമ ഒരുക്കിയതെന്ന് തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി. സോമാലിയൻ മാം എന്ന കമ്പോഡിയൻ വനിത ഹ്യൂമൻ ട്രാഫിക്കിങ്ങിൽ പെട്ട ഒരുപാട് ആളുകളെ രക്ഷപ്പെടുത്തിയ കഥയും പിന്നെ ഹൈദരാബാദ് ബേസ് പ്രജ്വാല എന്ന ഓർഗനൈസേഷൻ നടത്തുന്ന സുനിത കൃഷ്ണനനെക്കുറിച്ച് പലപ്പോഴായി വായിച്ച കഥകൾ മിക്സ് ചെയ്ത് ഒരു സിനിമ ഉണ്ടാക്കാം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോൾ ആണ് വിനീത് തിര ചെയ്യാമെന്ന് പറയുന്നത്. ധ്യാൻ ആണ് അഭിനയിക്കുക എന്ന് താനും വിനീതും കൂടെ ഫിക്സ് ചെയ്തു. അങ്ങനെ സിനിമയുടെ എഴുത്തുകൾ തുടങ്ങി പല രീതിയിലുള്ള ചർച്ചകൾ നടന്നതിനൊടുവിലാണ് തിര സംഭവിച്ചതെന്ന് ക്യു സ്റ്റുഡിയോയോക്ക് നൽകിയ അഭിമുഖത്തിൽ രാകേഷ് മണ്ടോടി പറഞ്ഞു.

രാകേഷ് മണ്ടോടി പറഞ്ഞു :

വിനീത് വേറെയൊരു സബ്ജെക്ട് പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞാനും വേറൊരു സബ്ജെക്ട് നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് വിനീത് എന്നോട് ഞാനും വിനീതും ധ്യാനും ഒരുമിച്ചൊരു സിനിമാ ചെയ്താലോയെന്ന് ചോദിക്കുന്നത്. എങ്ങനെയെങ്കിലും തട്ടിക്കൂട്ടി സിനിമ ചെയ്യണമെന്ന ആലോചനക്കാരനല്ല വിനീത്. അതുകൊണ്ട് ഒരു സാധ്യത വരുകയാണെങ്കിൽ നമ്മുക്കൊരുമിച്ച് ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ഞാൻ അതിന് മുൻപ് വായിച്ച കുറച്ച് സബ്ജെക്റ്റുകൾ കൂട്ടിയിണക്കി ആണ് തിരയിലേക്ക് വരുന്നത്. സോമാലിയൻ മാം എന്ന കമ്പോഡിയൻ വനിത ഹ്യൂമൻ ട്രാഫിക്കിങ്ങിൽ പെട്ട ഒരുപാട് ആളുകളെ രക്ഷപ്പെടുത്തിയ കഥയും പിന്നെ ഹൈദരാബാദ് ബേസ് പ്രജ്വാല എന്ന ഓർഗനൈസേഷൻ നടത്തുന്ന സുനിത കൃഷ്ണൻ എന്നിവയെക്കുറിച്ച് പലപ്പോഴായി വായിച്ച പല കഥകൾ മിക്സ് ചെയ്ത് ഒരു സിനിമ ഉണ്ടാക്കാം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോൾ ആണ് വിനീത് ഇത് ചെയ്യാമെന്ന് പറയുന്നത്. ഇതിൽ ധ്യാൻ ആണ് അഭിനയിക്കുക എന്ന് ഞാനും വിനീതും കൂടെ ഫിക്സ് ചെയ്തു. അങ്ങനെ സിനിമയുടെ എഴുത്തുകൾ തുടങ്ങി പല രീതിയിലുള്ള ചർച്ചകൾ നടന്നു. അങ്ങനെ ധ്യാനിനെ മുന്നിൽ നിർത്തികൊണ്ടുതന്നെ അതെ സമയം ഈ സിനിമയെ എങ്ങനെ പ്രധാനമായും പറയാം വന്നതിനെക്കുറിച്ച് ചർച്ച വരുകയും അങ്ങനെയാണ് തിര സംഭവിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് മണ്ടോടി തിരക്കഥയെഴുതി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് തിര. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്‌മാൻ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in