'മെെക്കോ ഖൽബോ പോലെയല്ല, കുറച്ചു കൂടി പക്വതയുള്ള കഥയും കഥാപാത്രവുമാണ് ​ഗോളത്തിലേത്'; രഞ്ജിത് സഞ്ജീവ്

'മെെക്കോ ഖൽബോ പോലെയല്ല, കുറച്ചു കൂടി പക്വതയുള്ള കഥയും കഥാപാത്രവുമാണ് ​ഗോളത്തിലേത്'; രഞ്ജിത് സഞ്ജീവ്

​ഗോളം തെരഞ്ഞെടുക്കാൻ കാരണം ആ സിനിമയുടെ തിരക്കഥ തന്നെയാണ് എന്ന് നടൻ രഞ്ജിത് സഞ്ജീവ്. വളരെ ഇഷ്ടമുള്ള ഴോണറാണ് ത്രില്ലർ എന്നും എന്നാൽ ത്രില്ലർ സിനിമകൾ ഒരുപാട് വരുന്നത് കൊണ്ട് തന്നെ ത്രില്ലറിൽ ​എന്ത് പുതുമ കൊണ്ടു വരുന്ന എന്നതിലാണ് കാര്യം എന്നും രഞ്ജിത് പറയുന്നു. ​ഗോളത്തിന്റെ തിരക്കഥ വളരെ റിസർച്ച് ചെയ്ത് എഴുതിയതാണ് എന്നും താൻ മുമ്പ് ചെയത് മെെക്ക്, ഖൽബ് തുടങ്ങിയ സിനിമകളെ ആസ്പദമാക്കി നോക്കുമ്പോൾ വളരെ പക്വതയുള്ള ആശയവും കഥാപാത്രവുമാണ് ചിത്രത്തിലേത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ര‍ഞ്ജിത് പറഞ്ഞു.

രഞ്ജിത് സജീവ് പറഞ്ഞത്:

സ്ക്രിപ്റ്റ് തന്നെയാണ് ​ഗോളം എന്ന സിനിമ തെരഞ്ഞെടുക്കാൻ കാരണം. ചില സംവിധായകർ സ്ക്രിപ്റ്റ് അവതരിപ്പിക്കുമ്പോൾ വളരെ പാഷനേറ്റായിട്ടാണ് അത് അവതരിപ്പിക്കുന്നത്. അത് കേൾക്കുമ്പോൾ നമുക്ക് തോന്നും ഇവരും എന്നെപ്പോലെ ഒരു സിനിമ മോഹിയാണ്, വളരെ പാഷനേറ്റായിട്ടുള്ള വ്യക്തികളാണ് എന്ന്. ഈ സിനിമയുടെ ഡയറക്ടറായ സംജാദിനെയും പ്രവീണിനെയും കണ്ടപ്പോൾ അങ്ങനെ ഒരു കണക്ട് എനിക്ക് ഫീൽ ചെയ്തു. മാത്രമല്ല ത്രില്ലർ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഒരു ഴോണറാണ്. ഒരുപാട് ത്രില്ലർ സിനിമകൾ ഇവിടെ വന്നിട്ടുണ്ട്. അതിൽ ഒരു പുതുമ കൊണ്ടുവരാനാണ് പാട്. ​ഗോളത്തിൽ അത്തരത്തിൽ എനിക്ക് ഒരു പുതുമ ഫീൽ ചെയ്തു. മാത്രമല്ല ഇവർ ഒരുപാട് റീസർച്ച് നടത്തി ഇതിനെക്കുറിച്ച്. ഒരു ത്രില്ലർ ഴോണർ എന്ന് പറയുന്നത്, പ്രത്യേകിച്ചും ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ എന്ന് പറയുന്നത് ജെം​ഗാ ബ്ലോക്ക്സിനെ പോലെയാണ്. നമ്മൾ എവിടെ നിന്നോ ഒരു ബ്ലോക്ക് പിടിച്ചാൽ മൊത്തം വീഴും. അതുകൊണ്ട് എല്ലാ സ്ഥലവും അത്രയും പ്ലാൻ ചെയ്താൽ മാത്രമേ അതിനെ നിലനിർത്താൻ സാധിക്കുകയുള്ളൂ. അത്രയും റിസർച്ച് അവർ ചെയ്തിട്ടാണ് അവർ‌ സ്ക്രിപ്റ്റ് അവതരിപ്പിച്ചത്. ഞാൻ മുമ്പ് ചെയ്ത മെെക്ക്, ഖൽബ് തുടങ്ങിയ ചിത്രങ്ങൾ ഒരു കമിം​ഗ് ഓഫ് ഏജ് സിനിമകളാണ്. പക്ഷേ ​ഗോളത്തിൽ കുറച്ചു കൂടി മെച്ച്വർ കോണ്ടന്റും മെച്ച്വർ ആയ ഒരു കഥാപാത്രത്തെയുമാണ് ഞാൻ ചെയ്യുന്നത്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്കൊരു ചാലഞ്ചാണ് ഈ കഥാപാത്രം എന്നതായിരുന്നു എന്റെ എക്സെെറ്റ്മെന്റ്.

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച് നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോളം. ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ഐസക് ജോൺ എന്ന കഥാപാത്രം കൊല്ലപ്പെടുന്നതും തുടർന്ന് ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രഞ്ജിത്ത് സജീവിന്റെ കഥാപാത്രമായ എ സി പി സന്ദീപ് കൃഷ്ണയെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. പ്രവീൺ വിശ്വനാഥും സംജാദും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവും ആണ് നിർമിക്കുന്നത്. ചിത്രം ജൂൺ 7 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in