ഈ കഥാപാത്രം എന്നെക്കാൾ മൂത്തതാണ്; ചോറു പാത്രത്തിന്റെ ചിത്രവുമായി രമേശ് പിഷാരടി

ഈ കഥാപാത്രം എന്നെക്കാൾ മൂത്തതാണ്;  ചോറു പാത്രത്തിന്റെ ചിത്രവുമായി രമേശ് പിഷാരടി

അധ്യയനവർഷത്തിന്റെ ആദ്യ ദിനത്തിൽ തന്റെ പഴയ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി. തന്റെ ആദ്യത്തെ ചോറ് പാത്രത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ, ഇന്ന് ഒരുപാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുകയാണെന്ന് രമേശ് പിഷാരടി കുറിച്ചു.

രമേശ് പിഷാരടിയുടെ വാക്കുകൾ:

എന്റെ ആദ്യത്തെ ചോറു പാത്രം എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ. ഇന്ന് ഒരുപാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in