'രുധിരത്തിലേക്ക് സംവിധായകൻ വിളിക്കുന്നത് 'ഗരുഡ ഗമന' കണ്ടിട്ടാണ്, മലയാള സിനിമയെ പഠിക്കാൻ രുധിരത്തിലൂടെ കഴിഞ്ഞു': രാജ് ബി ഷെട്ടി

'രുധിരത്തിലേക്ക് സംവിധായകൻ വിളിക്കുന്നത് 'ഗരുഡ ഗമന' കണ്ടിട്ടാണ്, മലയാള സിനിമയെ പഠിക്കാൻ രുധിരത്തിലൂടെ കഴിഞ്ഞു': രാജ് ബി ഷെട്ടി
Published on

രുധിരത്തിലേക്ക് സംവിധായകൻ ജിഷോ തന്നെ വിളിക്കുന്നത് ഗരുഡ ഗമന എന്ന സിനിമ കണ്ടിട്ടാണെന്ന് നടനും സംവിധായകനുമായ രാജ് ബി ഷെട്ടി. സംവിധായകൻ 'ഗരുഡ ഗമന'യുടെ വലിയ ഫാനാണ്. 'ഗരുഡ ഗമന' കാരണം ഒരുപാടു സിനിമകൾ തനിക്ക് വന്നു. രുധിരം നായകനായി എത്തുന്ന ആദ്യ മലയാള ചിത്രമാണ്. അതുകൊണ്ട് തന്നെ ചിത്രത്തിലൂടെ മലയാള സിനിമ എങ്ങനെ സംഭവിക്കുന്നു എന്ന് പഠിക്കാനായി. നല്ല എഴുത്തും കഥാപാത്രങ്ങളുമുള്ള സിനിമയാണ് രുധിരമെന്നും സിനിമയിൽ എല്ലാവരും നന്നായി പെർഫോമ ചെയ്തിട്ടുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞു.

രാജ് ബി ഷെട്ടി പറഞ്ഞത്:

രുധിരത്തിന്റെ സംവിധായകൻ 'ഗരുഡ ഗമന' എന്ന എന്റെ ചിത്രത്തിന്റെ ഫാനാണ്. ആ സിനിമ കണ്ടിട്ടാണ് ഇങ്ങനെയൊരു ആർട്ടിസ്റ്റിന് ഈ കഥാപാത്രം ചെയ്യാൻ കഴിയും എന്ന് അവർക്ക് മനസ്സിലായത്. അതിനു ശേഷം അവർ കഥ പറയാൻ വന്നു. ചർച്ച ചെയ്തപ്പോൾ എനിക്ക് ഓക്കേ ആയിരുന്നു. അതിനു മുൻപ് വരെ മലയാളത്തിൽ ഒരു റോൾ വന്നാൽ ഒരു ചെറിയ റോൾ മാത്രമാണ് കിട്ടിയിരുന്നത്. കൗതുകം തോന്നുന്ന കഥാപാത്രങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. രുധിരത്തിൽ ആദ്യമായി എനിക്ക് നല്ല ഒരു കഥാപാത്രം ചെയ്യാൻ കിട്ടി. ഗരുഡ ഗമനയാണ് അതിനു കാരണം. കുറെ സിനിമകൾ ഗരുഡ ഗമന കാരണം കിട്ടിയതാണ്.

സിനിമയിൽ സ്വാതി, മാത്യു എന്നീ രണ്ട് കഥാപാത്രങ്ങളും പ്രധാനപ്പെട്ടതാണ്. പെർഫോം ചെയ്യാൻ സ്കോപ്പുള്ള കഥാപാത്രങ്ങളാണ് രണ്ടുപേരുടേതും. ആക്ടേഴ്‌സിന് അത് വേണമല്ലോ. ബഡ്ജറ്റും ചെറിയ സെറ്റപ്പും നല്ല എഴുത്തും നല്ല കഥാപാത്രങ്ങളും ഒക്കെയുള്ള സിനിമയാണ് എനിക്കിഷ്ടം. അതെല്ലാം ഈ സിനിമയിലുണ്ട്. എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഞാൻ കാര്യങ്ങൾ പഠിക്കുന്ന ആദ്യ സിനിമയാണ് രുധിരം. മറ്റ് സിനിമകൾ ചെയ്തിട്ടുണ്ടാകും. പക്ഷെ അതിലൊന്നും നായകനായിരുന്നില്ല. രുധിരത്തിൽ നായക കഥാപത്രമാണ് ഞാൻ ചെയ്യുന്നത്. ഇവിടെ സിനിമ എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്ന് അപ്പോൾ മനസ്സിലാക്കാൻ കഴിയും. സിനിമയോടുള്ള പ്രതികരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാകും.

Related Stories

No stories found.
logo
The Cue
www.thecue.in