ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി… ഒരു വർഷം; സച്ചിയുടെ ഓർമ്മകളുമായി പൃഥ്വിരാജ്

ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി… ഒരു വർഷം; സച്ചിയുടെ ഓർമ്മകളുമായി പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനമായ സച്ചി വിടവാങ്ങിയിട്ട് ഒരു വർഷമാകുന്നു. തന്റെ ആത്മ സുഹൃത്തിനെ കുറിച്ചുള്ള ഓർമ്മകൾ നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. സച്ചിക്കൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സച്ചിയുടെ മിക്ക സിനിമകളിലും പൃഥ്വിരാജ് ആയിരുന്നു നായകൻ. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയുമാണ് സച്ചി സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.

ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി… ഒരു വർഷം

പൃഥ്വിരാജ്

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ സച്ചിദാനന്ദന്‍ എട്ട് വര്‍ഷത്തെ ഹൈക്കോടതി അഭിഭാഷക ജീവിതത്തിന് ശേഷമാണ് തിരക്കഥാകൃത്താകുന്നത്. സേതുവിനൊപ്പം സഹരചയിതാവായി ചോക്കലേറ്റ് ആദ്യ സിനിമ. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ബോളിവുഡ് തമിഴ് തെലുങ്ക് റീമേക്കുകളുടെ പേരിലും, സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പേരിലും ഏറ്റവുമധികം ചര്‍ച്ചയായ സിനിമ കൂടിയാണ് അയ്യപ്പനും കോശിയും. ചോക്കലേറ്റ്, സീനിയേഴ്‌സ്, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകളൊരുക്കി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. 2020 ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ ഇടുപ്പിന് ശസ്ത്രക്രിയക്ക് സച്ചി വിധേയനായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in