അന്ധാധുൻ മലയാളം റീമേക്കിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് വിവേക് ഒബ്‌റോയ്; പൃഥ്വിരാജ്

അന്ധാധുൻ മലയാളം റീമേക്കിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് വിവേക് ഒബ്‌റോയ്; പൃഥ്വിരാജ്

അന്ധാധുൻ മലയാളം റീമേക്കിനെ കുറിച്ചുള്ള ആശയം പറഞ്ഞത് നടൻ വിവേക് ഒബ്‌റോയ് ആണെന്ന് പൃഥ്വിരാജ്. അന്ധാധുൻ പോപ്പുലർ ആയ സമയത്ത് ഞാൻ ലൂസിഫറിന്റെ ഷൂട്ടിലായിരുന്നു. ഇങ്ങനെയൊരു സിനിമയുണ്ടെന്നും മലയാളത്തിൽ പൃഥ്വി ചെയ്‌താൽ നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെന്റുകൾ സൗത്തിൽ നിന്നും നോർത്തിലേക്ക് മാത്രമല്ല നോർത്തിൽ നിന്നും സൗത്തിലേക്കും എത്തണമെന്നത് പ്രധാനമാണ്. അന്ധാധുന്റെ കണ്ടെന്റ് മലയാളത്തിന് യോജിച്ചതാണെന്ന് കരുതുന്നതായി പൃഥ്വിരാജ് ഒടിടിപ്ലേയ്‌ക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുൻ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. ആയുഷ്മാന്‍ ഖുരാന, തബു, രാധികാ ആപ്‌തേ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം. ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി.കെ.ചന്ദ്രന്‍ ആണ് മലയാള ചിത്രമൊരുക്കുന്നത്. പൃഥ്വിരാജ് , ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ .

പൃഥ്വിരാജ് പറഞ്ഞത്

അന്ധാധുൻ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ലൂസിഫറിന്റെ ഷൂട്ടിലായിരുന്നു. വിവേക് ഒബ്‌റോയ് ആണ് സിനിമയെക്കുറിച്ച് എന്നോട് പറഞ്ഞത്. ഇങ്ങനെയൊരു സിനിമയുണ്ടെന്നും മലയാളത്തിൽ പൃഥ്വി ചെയ്‌താൽ നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാനതത്ര ഗൗരവമായൊന്നും എടുത്തിരുന്നില്ല. എന്റെ സിനിമാ തിരക്കുകൾക്കിടയിൽ ഈ സിനിമയെക്കുറിച്ചുള്ള ചിന്തയൊക്കെ വിട്ടുപോയിരുന്നു. മാസങ്ങൾ കഴിഞ്ഞ് നിർമ്മാതാവ് മുകേഷ് ആർ മെഹ്ത ഈ സിനിമയുടെ റീമേക്ക് ചെയ്താലോയെന്ന് ചോദിച്ചപ്പോൾ ഞാൻ അപ്പോൾ തന്നെ യെസ് പറഞ്ഞു. കണ്ടെന്റുകൾ സൗത്തിൽ നിന്നും നോർത്തിലേക്ക് മാത്രമല്ല നോർത്തിൽ നിന്നും സൗത്തിലേക്കും എത്തണമെന്നത് പ്രധാനമാണ്. അന്ധാധുന്റെ കണ്ടെന്റ് മലയാളത്തിന് യോജിച്ചതാണെന്ന് ഞാൻ കരുതുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in