''വിജയനാ, എന്തൊക്കെയുണ്ടടോ, പറ'' എന്ന് വിളിച്ചു ചോദിക്കുന്ന പിണറായി വിജയനെക്കുറിച്ച് മോഹന്‍ലാല്‍

''വിജയനാ, എന്തൊക്കെയുണ്ടടോ, പറ'' എന്ന് വിളിച്ചു ചോദിക്കുന്ന പിണറായി വിജയനെക്കുറിച്ച് മോഹന്‍ലാല്‍

സൗഹൃദങ്ങളുടെ കാര്യത്തില്‍ അത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്നയാളാണ് പിണറായി വിജയനെന്ന് മോഹന്‍ലാല്‍. രാഷ്ട്രീയമോ വലിയ സ്വാധീനമോ ഇല്ലാത്ത പൊതുസുഹൃത്തുക്കള്‍ക്ക് തങ്ങള്‍ക്കിടയിലുണ്ടെന്നും മോഹന്‍ലാല്‍ മലയാള മനോരമയിലെ കുറിപ്പില്‍.

മോഹന്‍ലാല്‍ പറഞ്ഞത്

''എനിക്ക് അദ്ഭുതം തോന്നിയിട്ടുള്ളതു പിണറായി വിജയന്‍ സഖാവിന്റെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്നാ നാലോ പൊതുസുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെക്കൊണ്ടു ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യര്‍. പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാധിക്കാനില്ല. കാണുമ്പോള്‍ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചിരുന്നുവെന്നു പറയും''

'വിജയനാ, എന്തൊക്കെയുണ്ടടോ, പറ' എന്നു പിണറായി വിജയന്‍ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം.

Related Stories

No stories found.
logo
The Cue
www.thecue.in