മുഖത്ത് ആസിഡ് ഒഴിക്കും. റേപ്പ് ചെയ്യും. എന്നെല്ലാം ചിലർ ഭീഷണിപ്പെടുത്താറുണ്ട്; പാർവതി തിരുവോത്ത്

മുഖത്ത് ആസിഡ് ഒഴിക്കും. റേപ്പ് ചെയ്യും. എന്നെല്ലാം ചിലർ ഭീഷണിപ്പെടുത്താറുണ്ട്; പാർവതി തിരുവോത്ത്
Published on

ചില വിഷയങ്ങളിൽ നിലപാടുകൾ എടുക്കുമ്പോൾ അതിൽ എതിർപ്പുള്ളവർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങൾ ചിലപ്പോൾ ഭയപ്പെടുത്താറുണ്ടെന്നും പാർവതി. ‘‘സോഷ്യൽ മീഡിയയിൽ വരുന്ന ചില കമന്റുകൾ വേദനിപ്പിക്കുക മാത്രമല്ല, പേടിതോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീടെവിടെയാണെന്നറിയാം, നിങ്ങൾ കഴിഞ്ഞദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാൻ കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും.- എന്നെല്ലാം ചിലർ ഭീഷണിപ്പെടുത്തും. അങ്ങനെയൊക്കെ കാണുമ്പോൾ ആരായാലും ഒന്നു പേടിച്ചുപോവില്ലേ. അത്തരം സന്ദർഭങ്ങളിൽ പുറത്തിറങ്ങി റിലാക്‌സ്ഡ് ആയി നടക്കാൻ പോലുമാവില്ല. പക്ഷേ, അതുകൊണ്ടൊന്നും എന്റെ നിലപാടുകളിൽ, ശൈലിയിൽ മാറ്റം വരുത്താറില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായിത്തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം, സമരം

പാർവതി തിരുവോത്ത് പറഞ്ഞത്

സോഷ്യൽ മീഡിയയിൽ വരുന്ന ചില കമന്റുകൾ വേദനിപ്പിക്കുക മാത്രമല്ല പേടി തോന്നിയ അവസരവും ഉണ്ട്. നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം. നിങ്ങൾ ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാൻ കണ്ടതാണ്. മുഖത്ത് ആസിഡ് ഒഴിക്കും. റേപ്പ് ചെയ്യും. എന്നെല്ലാം ചിലർ ഭീഷണിപ്പെടുത്തും. അങ്ങനെയൊക്കെ കാണുമ്പോൾ ആരായാലും ഒന്ന് പേടിച്ച് പോവില്ലേ. അത്തരം സന്ദർഭങ്ങളിൽ ഒന്ന് പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കുവാൻ പോലും ആവില്ല. പക്ഷെ അത് കൊണ്ടൊന്നും എന്റെ നിലപാടുകളിൽ ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായി തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം.

Related Stories

No stories found.
logo
The Cue
www.thecue.in