ഹെലികോപ്റ്റര്‍ സെറ്റ് ആണെന്ന് ആര്‍ക്കും മനസ്സിലായില്ല ; 2018ലെ റെസ്‌ക്യൂ സീനിനെക്കുറിച്ച് ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ്

ഹെലികോപ്റ്റര്‍ സെറ്റ് ആണെന്ന് ആര്‍ക്കും മനസ്സിലായില്ല ; 2018ലെ റെസ്‌ക്യൂ സീനിനെക്കുറിച്ച് ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ്
Published on

'2018' ലെ ഹെലികോപ്റ്റര്‍ റെസ്‌ക്യൂ സീന്‍ സെറ്റിടാം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നതാണെന്ന് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ്. ചിത്രത്തിലേക്കായി ആദ്യം ഹെലികോപ്റ്റര്‍ വാടകയ്ക്ക് കിട്ടുമോയെന്നു അന്വേഷിച്ചിരുന്നു, എന്നാല്‍ ചില ബുദ്ധിമുട്ടുകള്‍ കാരണം പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ഒരുപാട് പേര്‍ വിളിച്ചിരുന്നു എങ്ങനെയാണ് ഹെലികോപ്റ്റര്‍ സീന്‍ ഷൂട്ട് ചെയ്തതെന്ന് അറിയാന്‍, പലര്‍ക്കും അത് സെറ്റ് ആണെന്ന് മനസ്സിലായില്ലെന്നും മോഹന്‍ദാസ് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയില്‍ ഏറ്റവും കൂടുതല്‍ ഷോട്സ് വന്നിട്ടുള്ളത് ഹെലികോപ്റ്റര്‍ റെസ്‌ക്യൂ സീനിലാണ്. 165 ഓളം ഷോട്ടുകള്‍ ആ സീനിലുണ്ട്. ആര്‍ട്ട് ഡയറക്ടേഴ്‌സിന് ഒരുപക്ഷേ അത് സെറ്റ് ആണെന്ന് മനസ്സിലായിട്ടുണ്ടാകും അവര്‍ ഈ മേഖലയില്‍ ആയത്കൊണ്ട് അവര്‍ക്ക് എളുപ്പം പിടികിട്ടും. ചില ക്ലോസ് ഷോട്ടിലൊക്കെ ചെറിയ മിസ്റ്റേക്ക് ഉണ്ട്. പക്ഷെ ആ സീന്‍ വളരെ ഇമോഷണല്‍ ആയതു കൊണ്ട് ആരും ഹെലികോപ്ടറിന്റെ ബോഡി ഷേപ്പ് ഒന്നും ശ്രദ്ധിച്ചില്ലെന്നും മോഹന്‍ദാസ് പറഞ്ഞു. വൈഡ് ഷോട്ടുകളിലെല്ലാം സി.ജി ഉണ്ട്, പക്ഷേ അതിനിടക്ക് ഒറിജിനല്‍ ഷോട്ടുകളും ഉള്ളതുകൊണ്ട് പെട്ടെന്ന് ആരും കണ്ടുപിടിക്കില്ല. ഹെലികോപ്റ്ററിന്റെ മുകളിലത്തെ ഫാന്‍ മൊത്തത്തില്‍ വി.എഫ്.എക്സാണ് ആണെന്നും മോഹന്‍ദാസ് പറഞ്ഞു.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഏഴ് ദിവസംകൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. 2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in