നെയ്മറിന് ഡ്യൂപ്പില്ലായിരുന്നു'; അവനെന്തെങ്കിലും പറ്റിയാല്‍ ഷൂട്ട് മുടങ്ങുമെന്നതായിരുന്നു ടെന്‍ഷനെന്ന് മാത്യു തോമസ്

നെയ്മറിന് ഡ്യൂപ്പില്ലായിരുന്നു'; അവനെന്തെങ്കിലും പറ്റിയാല്‍ ഷൂട്ട് മുടങ്ങുമെന്നതായിരുന്നു 
ടെന്‍ഷനെന്ന് മാത്യു തോമസ്

സുധി മാഡിസണ്‍ സംവിധാനം ചെയ്ത 'നെയ്മര്‍' എന്ന ചിത്രത്തില്‍ മാത്യുവിനും നസ്ലെനുമൊപ്പം പ്രധാനകഥാപാത്രമായി എത്തുന്നത് നെയ്മര്‍ എന്ന പേരില്‍ തന്നെയുള്ള നായയാണ്. സാധാരണ ഡോഗ് മൂവിസിൽ ഒന്നിലധികം നായകളെയാണ് ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നത്. എന്നാൽ നെയ്മർ സിനിമയിൽ ഒരൊറ്റ നെയ്മറെ ഉള്ളു എന്നും നെയ്മറിന് ഡ്യൂപ്പില്ലായിരുന്നു എന്നും മാത്യു തോമസ് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നെയ്മറിന് ഡ്യൂപ്പിലായിരിന്നു. ഒരൊറ്റ നെയ്മറെയുള്ളു. ഷൂട്ടിന്റെ സമയത്ത് ആ ടെൻഷനുണ്ടായിരുന്നു. അവന് പനിവരാൻ പാടില്ല രോഗങ്ങൾ വരാൻ പാടില്ല ഭക്ഷണം ശ്രദ്ധിച്ച് കൊടുക്കണം. അവനെന്തെങ്കിലും പറ്റിയാൽ സിനിമ മുടങ്ങും.അതായിരിന്നു ഏറ്റവും വലിയ വെല്ലുവിളി.

മാത്യു തോമസ്

മാത്യു തോമസിനും നെസ്ലനും പുറമേ വിജയരാഘവന്‍, ഷമ്മി തിലകൻ, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തില്‍ രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് ചിത്രീകരിച്ചത്. ഷാന്‍ റഹ്മാനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീതം. ദേശിയ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് നെയ്മറിന്റെ ചിത്രസംയോജനം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫീനിക്സ് പ്രഭുവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂമും രഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, വിഫ്എക്സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ് എന്നിവരുമാണ് 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in