താൻ ആദ്യമായി കേൾക്കുന്നത് എ ആർ റഹ്‌മാന്റെ 'പേട്ട' എന്ന റാപ്പണെന്നും, അദ്ദേഹത്തിൽ നിന്ന് സ്വാധീനം കൊണ്ട് റാപ് ചെയ്യാൻ തുടങ്ങിയതാണ് എന്ന് മലയാള സിനിമ നടനും, റാപ്പറുമായ നീരജ് മാധവ്. ഒരു വെസ്റ്റേൺ ഏസ്തെറ്റിസിൽ നിന്ന് അല്ല തന്റെ റാപ് കൾച്ചർ വരുന്നത്. ഫാഷന് വെസ്റ്റേൺ സ്വാധീനം ഉണ്ടെങ്കിലും ഐഡിയോളജി വെസ്റ്റേൺ അല്ല. ട്യുപാക് ശകുറിനെയോ, ബിഗ്ഗിയെയോ കണ്ട് പ്രചോദനമായി റാപ് ചെയ്യാൻ തുടങ്ങിയ ആളല്ല താനെന്നും ആദ്യമായി കേൾക്കുന്നത് എ ആർ റഹ്‌മാന്റെ പേട്ട റാപ് ആണെന്നും നീരജ് മാധവ് പറഞ്ഞു. ബല്ലാത്ത ജാതി, പണിപാളി, ഡ്രാക്കുള തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയമായ റാപ്പ് സോങ്ങുകളൊരുക്കിയ റാപ്പറാണ് നടനും ഗായകനുമായ നീരജ് മാധവ്.
മാതാപിതാക്കളുടെ കൂടെ തിയേറ്ററിയിൽ കണ്ട സിനിമയാണ് കാതലൻ. അതിലെ ഉർവശി എന്ന പാട്ട് എനിക്ക് ഇഷ്ടപ്പെടുകയും കാസെറ്റ് വാങ്ങി വീട്ടിൽ എപ്പോഴും കേൾക്കുകയും അനുകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അത്രയും ജീവിതത്തിൽ എ ആർ റഹ്മാൻ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് എ ആർ റഹ്മാൻ സംഗീതസംവിധാനം ചെയ്ത "വെന്ത് തനിന്തത് കാട് "എന്ന ചിത്രത്തിൽ റാപ് പാടാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും നീരജ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നീരജ് മാധവ് പറഞ്ഞത് :
എന്റെ റാപ് കൾച്ചർ വരുന്നത് ഒരു വെസ്റ്റേൺ ഏസ്തെറ്റിസിൽ നിന്ന് അല്ല, ഫാഷന് വെസ്റ്റേൺ സ്വാധീനം ഉണ്ടെങ്കിലും ഐഡിയോളജി വെസ്റ്റേൺ അല്ല. ട്യുപാക് ശകുറിനെയോ, ബിഗ്ഗിയെയോ കണ്ട് പ്രചോദനമായി റാപ് ചെയ്യാൻ തുടങ്ങിയ ആളല്ല, ഞാൻ ആദ്യമായി കേൾക്കുന്നത് എ ആർ റഹ്‌മാന്റെ "പേട്ട" റാപ് ആണ്. എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ എന്റെ മാതാപിതാക്കളുടെ കൂടെ തീയേറ്ററിയിൽ കണ്ട സിനിമയാണ് കാതലൻ. അതിലെ "ഉർവശി" എന്ന പാട്ട് എനിക്ക് ഇഷ്ടപ്പെടുകയും കാസെറ്റ് വാങ്ങി വീട്ടിൽ എപ്പോഴും കേൾക്കുകയും അനുകരിക്കുകയും ചെയ്യാറുമുണ്ടായിരുന്നു, അത്രയും എന്നെ ജീവത്തിൽ എ ആർ റഹ്മാൻ സ്വാധീനിച്ചിട്ടുണ്ട് . പിന്നീട് അദ്ദേഹം പാടാൻ വിളിക്കുകയും , അദ്ദേഹത്തോടൊപ്പം "വെന്ത് തനിന്തത് കാട് " എന്ന ചിത്രത്തിൽ പോരാട്ടം എന്നൊരു റാപ് ചെയ്യുകയും ചെയ്തിരുന്നു. പേട്ട റാപ് റെക്കോർഡ് ചെയ്ത അദ്ദേഹത്തിന്റെ പഞ്ചതൻ സ്റ്റുഡിയോ കാണിച്ചു തരുകയും അവിടെ തന്നെ "പോരാട്ടം" റാപ് റെക്കോർഡ് ചെയ്യാൻ അവസരം കിട്ടുകയും ചെയ്തു. ബിജിഎമ്മിൽ ഇടാൻ വേണ്ടി ചെയ്ത പാട്ട് പിന്നീടു ഒരു ട്രാക്കായിട്ട് ഇറക്കുകയായിരുന്നു. അത് വലിയൊരു അചീവ്മെന്റ് ആയിരുന്നു. ഇത്തരത്തിൽ കുറെ പേർസണൽ ഗ്രേറ്റിഫിക്കേഷൻ മൊമെന്റ്സ് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് ബി. ജയമോഹൻ തിരക്കഥയെഴുതിയ ഒരു തമിഴ് നിയോ-നോയർ ക്രൈം ഡ്രാമ ചിത്രമാണ് 'വെന്ത് തനിന്തത് കാട്'.എ.ആർ. റഹ്മാൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പോരാട്ടം എന്ന റാപ്പായിരുന്നു നീരജ് മാധവ് ആലപിച്ചത്. ചിമ്പു നായകനായ ചിത്രത്തിൽ ശ്രീധരൻ എന്ന കഥാപാത്രത്തെയും നീരജ് മാധവ് അവതരിപ്പിച്ചിട്ടുണ്ട്.