'മാസ്റ്റർ പീസ് സീരിയസ് ആയ കാര്യം പറയുന്ന സറ്റയർ സീരീസ് '; എനിക്ക് ശീലമില്ലാത്ത മീറ്റർ ആയിരുന്നു കഥാപാത്രമെന്ന് രഞ്ജി പണിക്കർ

'മാസ്റ്റർ പീസ് സീരിയസ് ആയ കാര്യം പറയുന്ന സറ്റയർ സീരീസ് '; എനിക്ക് ശീലമില്ലാത്ത മീറ്റർ ആയിരുന്നു കഥാപാത്രമെന്ന് രഞ്ജി പണിക്കർ

'കേരള ക്രൈം ഫയൽസ്' എന്ന സീരിസിന് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സിരീസ് ആണ് മാസ്റ്റർപീസ്. വളരെ സീരിയസും റെലവന്റ് ആയ ഒരു കൊണ്ടെന്റിനെ കുറച്ച് സറ്റയറിക്കൽ ആയിട്ടും ഹ്യൂമറസ് ആയിട്ടും ചെയ്യുന്നു എന്നതാണ് ഈ സീരിസിലെ വ്യത്യാസം എന്ന് നടൻ രഞ്ജി പണിക്കർ. തനിക്ക് ഉണ്ടായിരുന്ന കൺഫ്യൂഷൻ ഈ കഥാപാത്രവും താൻ ചെയ്‌താൽ നന്നാകുമോ എന്നതായിരുന്നു. ആ സന്ദേഹം അഭിനയിച്ച് തീരുന്നതുവരെ ഉണ്ടായിരുന്നു. തനിക്ക് ശീലമില്ലാത്ത മീറ്ററിലേക്ക് താൻ അഡാപ്റ്റ് ചെയ്യുന്നതിന്റെ പ്രശ്‌നം ഉണ്ടായിരുന്നെന്ന് രഞ്ജി പണിക്കർ പറയുന്നു. ഇപ്പോഴും ആളുകൾ അത് എങ്ങനെയാണ് സ്വീകരിക്കുക എന്ന ആകാംഷ തനിക്കുണ്ടെന്നും ഇങ്ങനെയൊരു പ്രോജെക്റ്റിന്റെ ഭാഗമാകാൻ സന്തോഷമായിരുന്നെന്നും രഞ്ജി പണിക്കർ ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രഞ്ജി പണിക്കർ പറഞ്ഞത് :

വളരെ സീരിയസും റെലവന്റ് ആയ ഒരു കൊണ്ടെന്റിനെ കുറച്ച് സറ്റയറിക്കൽ ആയിട്ടും ഹ്യൂമറസ് ആയിട്ടും ചെയ്യുന്നു എന്നതാണ് ഇതിലെ വ്യത്യാസം. എനിക്ക് വന്ന ഒരു കൺഫ്യൂഷൻ ഈ കഥാപാത്രവും ഞാൻ ചെയ്‌താൽ നന്നാകുമോ എന്നതായിരുന്നു. ആ സന്ദേഹം അഭിനയിച്ച് തീരുന്നതുവരെ എനിക്കുണ്ടായിരുന്നു. എനിക്ക് ശീലമില്ലാത്ത മീറ്ററിലേക്ക് ഞാൻ അഡാപ്റ്റ് ചെയ്യുന്നതിന്റെ പ്രശ്‌നം എനിക്കുണ്ടായിരുന്നു. ഇപ്പോഴും ആളുകൾ അത് എങ്ങനെയാണ് കാണുക എന്ന ആകാംഷ എനിക്കുണ്ട്. ഇങ്ങനെയൊരു പ്രോജെക്റ്റിന്റെ ഭാഗമാകാൻ എനിക്ക് സന്തോഷമായിരുന്നു അതുകൊണ്ടു തന്നെ ഞാൻ മുഴുവനും എൻജോയ് ചെയ്തതാണ്. 34 ദിവസത്തോളം ഒരു ഫ്ലാറ്റിന്റെ രണ്ടു മൂന്ന് മുറികളിലായി സംഭവിക്കുന്ന കഥയിൽ ആറ് കഥാപാത്രങ്ങൾ ആണ് ഉള്ളത്. അത് വളരെ സ്മൂത്ത് ആയി പോയി. വളരെ എന്ജോയ് ചെയ്താണ് ഷൂട്ട് ചെയ്തത്. തീരുമ്പോൾ തീർന്നു പോയല്ലോ എന്നൊരു ആംബിയൻസ് ഷൂട്ടിങ്ങിൽ ഉടനീളം ഉണ്ടായിരുന്നു.

ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത് ഷറഫുദ്ധീൻ, നിത്യാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിരീസാണ് മാസ്റ്റർപീസ്. ഒരു ഫാമിലി എന്റർടെയ്‌നറാണ് സിരീസ് എന്നാണ് ട്രെയ്ലർ നൽകുന്ന സുചന. സിരീസ് ഓക്ടോബർ 25 ന് സ്ട്രീം ചെയ്യും. രഞ്ജി പണിക്കർ , മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ തുടങ്ങിയവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന സീരീസിന്റെ നിർമാതാവ് മാത്യു ജോർജ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in