'ഈ യുദ്ധം ഞാന്‍ ഒറ്റയ്ക്ക് പൊരുതേണ്ടതാണ്', നിക് ഫ്യൂറിയുടെ ഫൈറ്റുമായി സീക്രട്ട് ഇന്‍വേഷന്‍

'ഈ യുദ്ധം ഞാന്‍ ഒറ്റയ്ക്ക് പൊരുതേണ്ടതാണ്', നിക് ഫ്യൂറിയുടെ ഫൈറ്റുമായി 
സീക്രട്ട് ഇന്‍വേഷന്‍

മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് നിക്ക് ഫ്യൂറി. 'അവഞ്ചേഴ്‌സ്' എന്ന ഇനിഷ്യേറ്റീവ് തന്നെ മുന്നോട്ട് കൊണ്ടുവന്ന സാമുവല്‍ എല്‍ ജാക്‌സണിൻ്റെ കഥാപാത്രത്തിന് പക്ഷേ സൂപ്പര്‍ഹീറോ കാരക്ടേഴ്‌സിനെ പോലെ പൂര്‍ണമായും ഒരു സിനിമ മാര്‍വല്‍ നല്‍കിയിട്ടില്ല. 'കാപ്റ്റന്‍ മാര്‍വലാ'യിരുന്നു നിക്ക് ഫ്യൂറിയെ കൂടുതല്‍ സ്‌ക്രീനിലെത്തിച്ച ഏകചിത്രം. ഇപ്പോഴിതാ നിക് ഫ്യൂറിയുടെ ഫൈറ്റ് കേന്ദ്രമായി വരുന്ന സീരീസ് ഒരുക്കുകയാണ് മാര്‍വല്‍.

മാര്‍വെല്‍ ആരാധകര്‍ കാത്തിരുന്ന 'സീക്രെട് ഇന്‍വേഷൻ്റെ' രണ്ടാമത്തെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. സ്‌പൈ-ത്രില്ലര്‍-സീരിയസ് മൂഡിലാണ് സീരീസ് സെറ്റ് ചെയ്തിരിക്കുന്നതെന്ന് ട്രെയ്‌ലറില്‍ നിന്നു മനസിലാകാന്‍ സാധിക്കും. ഡിസ്‌നി പ്ലസിലുള്ള മാര്‍വെലിന്റെ ആദ്യ ക്രോസ്സോവര്‍ സീരിസാണ് സീക്രെട് ഇന്‍വേഷന്‍. സാമുവേല്‍ എല്‍ ജാക്‌സണെ കൂടാതെ ഗെയിം ഓഫ് ത്രോണ്‍സിലുടെ പ്രശസ്തയായ എമിലിയ ക്ലാര്‍ക്ക്, ഡോണ്‍ ചിഡില്‍, കോബി സ്മുല്‍ഡേഴ്‌സ് തുടങ്ങിവര്‍ സീരിസില്‍ പ്രധാന വേഷത്തിലെത്തുന്നു.

മാര്‍വലിൻ്റെ 2019ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ 'സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമി'ന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ നിക്ക് ഫ്യൂറി എര്‍ത്ത് 616ല്‍ അല്ല എന്നും മറിച്ച് സ്‌ക്രള്‍സ്സിന്റെ കൂടെ സ്‌പേസിലാണ് എന്ന് വ്യക്തമാക്കിയിരുന്നു. നിക്ക് ഫ്യൂറി യുടെ അഭാവംകൊണ്ട് എര്‍ത്ത് 616ല്‍ സ്‌ക്രള്‍സ്സിൻ്റെ കൈയേറ്റമുണ്ടാവുകയും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് സീരിസിന്റെ പ്രമേയമെന്നാണ് സൂചന. 2008ലും 2009ലും ഇറങ്ങിയ മാര്‍വെലിന്റെ പല കോമിക് ബുക്കുകളെ ആസ്പദമാക്കിയാണ് ഈ സീരീസ് നിര്‍മിച്ചിരിക്കുന്നത്.

'അയണ്‍മാൻ്റെ'യും 'ബ്ലാക്ക് വിഡോ 'യുടെയും മരണം നിക്ക് ഫ്യൂറി യെ ബാധിച്ചിട്ടുണ്ടെന്ന് അഭിനേതാവായ സാമുവേല്‍ എല്‍ ജാക്‌സണ്‍ വാനിറ്റി ഫെയറിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ജൂണ്‍ 21 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് സ്ട്രീം ചെയുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in