'മാരിവില്ലിൻ ഗോപുരങ്ങൾ ഫൺ ഫാമിലി എന്റർടൈനർ' ; രസകരമായി മുന്നോട്ട് പോകുന്ന സിനിമ അതാണ് ഇതിന്റെ യുഎസ്പിയെന്ന് ഇന്ദ്രജിത്ത്

'മാരിവില്ലിൻ ഗോപുരങ്ങൾ ഫൺ ഫാമിലി എന്റർടൈനർ' ; രസകരമായി മുന്നോട്ട് പോകുന്ന സിനിമ അതാണ് ഇതിന്റെ യുഎസ്പിയെന്ന് ഇന്ദ്രജിത്ത്

ഒരു ഫൺ ഫാമിലി എന്റർടൈനർ ആണ് മാരിവില്ലിൻ ഗോപുരങ്ങൾ. ഡ്രാമ എലെമെന്റുകൾ ഉണ്ടെങ്കിലും ചിത്രം കൂടുതലും ഒരു എന്റർടൈനർ ആണെന്ന് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. ഇതിലെ നാല് കഥാപാത്രങ്ങളും ഈ നാല് കഥാപാത്രങ്ങളുടെ ലൈഫ് മുന്നോട്ട് നീങ്ങുന്നതും ഇവരുടെ പ്രശ്നങ്ങളും ഒരു ഫാമിലി എന്ന രീതിയിൽ ഇവർ അങ്ങോട്ടും ഇങ്ങോട്ടും ഹെല്പ് ചെയ്ത് മുന്നോട്ട് പോകുന്നതാണ് സിനിമ. വളരെ രസകരമായി മുന്നോട്ട് പോകുന്ന സിനിമ, അതാണ് മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ യു എസ് പിയെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ പറഞ്ഞു.

ഇന്ദ്രജിത്ത് പറഞ്ഞത് :

ഇതൊരു ഫൺ ഫാമിലി എന്റർടൈനർ ആണ് ഡ്രാമ എന്ന് പറയാൻ പറ്റില്ല. ഡ്രാമ എലെമെന്റുകൾ ഉണ്ടെങ്കിലും ചിത്രം കൂടുതലും ഒരു എന്റർടൈനർ ആണ്. ഇതിലെ നാല് കഥാപാത്രങ്ങളും ഈ നാല് കഥാപാത്രങ്ങളുടെ ലൈഫ് മുന്നോട്ട് നീങ്ങുന്നതും ഇവരുടെ പ്രശ്നങ്ങളും ഒരു ഫാമിലി എന്ന രീതിയിൽ ഇവർ അങ്ങോട്ടും ഇങ്ങോട്ടും ഹെല്പ് ചെയ്ത് മുന്നോട്ട് പോകുന്നതാണ് സിനിമ. വളരെ രസമരമായി മുന്നോട്ട് പോകുന്ന സിനിമ അതാണ് ഇതിന്റെ യു എസ് പിയും.

കുറെ കാലത്തിന് ശേഷമാണ് ഇങ്ങനത്തെ ഒരു ഫൺ കഥ താൻ കേൾക്കുന്നത്. ഒരു ഫൺ പാക്കേജ് ആണ് സിനിമ. അരുണിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. പിന്നെ പ്രൊഡക്ഷൻ ടീം വിദ്യാസാഗർ ഇതൊക്കെ ഈ സിനിമയിലേക്ക് എത്താൻ കാരണമെന്ന് ശ്രുതി രാമചന്ദ്രൻ പറഞ്ഞു.

ലൂക്ക എന്ന ചിത്രത്തിന് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മാരിവിൻ ഗോപുരങ്ങൾ. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റാണ്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് വിദ്യാസാ​ഗറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in